• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, August 5, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home Kerala

വിദ്യാഭ്യാസകച്ചവടം അനുവദിക്കില്ല; അൺ എയ്ഡഡ് സ്കൂളുകളിലെ പാഠ്യപദ്ധതി ഏകീകരിക്കും’; മന്ത്രി വി ശിവൻകുട്ടി

cntv team by cntv team
August 4, 2025
in Kerala
A A
വിദ്യാഭ്യാസകച്ചവടം അനുവദിക്കില്ല; അൺ എയ്ഡഡ് സ്കൂളുകളിലെ പാഠ്യപദ്ധതി ഏകീകരിക്കും’; മന്ത്രി വി ശിവൻകുട്ടി
0
SHARES
2
VIEWS
Share on WhatsappShare on Facebook

ഒന്നാം ക്ലാസ് മുതൽ 9 വരെ സമ്പൂർണ്ണ വിജയത്തിൽ യോജിപ്പില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ രംഗത്തെ വിദ്യാഭ്യാസ കച്ചവടം അനുവദിക്കില്ല. ഒന്നാം ക്ലാസിൽ പ്രവേശനത്തിന് സംഭാവന പാടില്ലെന്നും അടുത്ത വർഷം മുതൽ അൺ എയ്ഡഡ് വിദ്യാലയങ്ങളിലെ പാഠ്യപദ്ധതി ഏകീകരിക്കുമെന്നും മന്ത്രി മലപ്പുറത്ത് പറഞ്ഞു

അധ്യാപകരുടെ വിദ്യാഭ്യാസ യോഗ്യതയും പരിശോധന വിധേയമാക്കും. ന്യായമായ ശമ്പളം അധ്യാപകർക്ക് കൊടുക്കണം. മൊബൈൽ ഫോൺ വിദ്യാർത്ഥികൾ സ്കൂളിൽ കൊണ്ട് വരുന്നത് നിരോധിക്കുന്നത് ആലോചനയിലാണ് എന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒരു ഏകീകൃത പാഠ്യപദ്ധതിയോ സിലബസോ ഇല്ല. അടിസ്ഥാന ക്ലാസുകൾ (എൽ.കെ.ജി., യു.കെ.ജി. മുതൽ ഒന്നാം ക്ലാസ് വരെ) പഠിപ്പിക്കുന്ന ഈ സ്ഥാപനങ്ങളിൽ സിലബസ് ഏകീകരിക്കേണ്ടതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ട്. അധ്യാപകരുടെ യോഗ്യതകൾ സംബന്ധിച്ചും പരിശോധന നടത്തേണ്ടതുണ്ട്.

കേന്ദ്ര, സംസ്ഥാന വിദ്യാഭ്യാസ നിയമങ്ങൾ അനുസരിച്ചും കേരള എഡ്യൂക്കേഷൻ റൂൾ (കെ.ഇ.ആർ.) അനുസരിച്ചും ഏതൊരു വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കണമെങ്കിലും സർക്കാരിന്റെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻ.ഒ.സി.) ആവശ്യമാണ്. എന്നാൽ എൻ.ഒ.സി. ഇല്ലാതെ നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.

ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒരു ലക്ഷം രൂപയോ രണ്ട് ലക്ഷം രൂപയോ തിരികെ നൽകാമെന്ന് പറഞ്ഞ് വലിയ തുക ഫീസായി അല്ലെങ്കിൽ ഡെപ്പോസിറ്റായി വാങ്ങുന്നുണ്ട്. ഇത്തരം പ്രവണതകളെ ‘വിദ്യാഭ്യാസ കച്ചവടം’ എന്നാണ് വിശേഷിപ്പിക്കുന്നത്. മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഫീസ് സർക്കാർ നിശ്ചയിക്കുമ്പോൾ, ഈ സ്ഥാപനങ്ങൾ സ്വന്തമായി ഫീസ് തീരുമാനിക്കുന്നു.

വേനലവധി മാറ്റുന്നതുമായി ബന്ധപ്പെട്ട് നല്ല ചർച്ചകൾ നടക്കുന്നുണ്ട്, പൊതുജനങ്ങളിൽ നിന്ന് അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങൾ ലഭിക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾ സ്കൂളിലേക്ക് മൊബൈൽ ഫോൺ കൊണ്ടുവരുന്നത് സംബന്ധിച്ച്, മൊബൈൽ ഫോണിന്റെ ദുരുപയോഗം എങ്ങനെ തടയാം എന്നതിനെക്കുറിച്ചാണ് പ്രധാനമായും ശ്രദ്ധിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു

Related Posts

മാഹി ഇരട്ടക്കൊലക്കേസ്: കൊടി സുനിയുൾപ്പെടെയുള്ള പ്രതികളുടെ വിചാരണ വീഡിയോ കോൺഫറൻസിലൂടെ
Crime

മാഹി ഇരട്ടക്കൊലക്കേസ്: കൊടി സുനിയുൾപ്പെടെയുള്ള പ്രതികളുടെ വിചാരണ വീഡിയോ കോൺഫറൻസിലൂടെ

August 5, 2025
പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പരിശീലന പദ്ധതിയിലൂടെ ഉയർന്ന റാങ്ക് നേടി ഷിജി ടി
Kerala

പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പരിശീലന പദ്ധതിയിലൂടെ ഉയർന്ന റാങ്ക് നേടി ഷിജി ടി

August 4, 2025
മാനം കണ്ടത്ത് മുഹമ്മദിന്റെ ഭാര്യ ഡോ:ലൈല ബീവി നിര്യാതയായി
Kerala

മാനം കണ്ടത്ത് മുഹമ്മദിന്റെ ഭാര്യ ഡോ:ലൈല ബീവി നിര്യാതയായി

August 4, 2025
മാനം കണ്ടത്ത് മുഹമ്മദിന്റെ ഭാര്യ ഡോ:ലൈല ബീവി നിര്യാതയായി
Kerala

ലോക സൗഹൃദ ദിനാചരണത്തിൻ്റെ ഭാഗമായി ചങ്ങാതിക്കൊരു തൈ പരിപാടി സംഘടിപ്പിച്ചു

August 4, 2025
സി സദാനന്ദൻ എംപിയുടെ കാൽ വെട്ടിയ കേസ്; സിപിഐഎം പ്രവർത്തകരായ 8 പ്രതികൾ കീഴടങ്ങി
Kerala

സി സദാനന്ദൻ എംപിയുടെ കാൽ വെട്ടിയ കേസ്; സിപിഐഎം പ്രവർത്തകരായ 8 പ്രതികൾ കീഴടങ്ങി

August 4, 2025
അടൂരിനെതിരായ പരാതിയില്‍ ഇടപെട്ട് എസ്‌സി/എസ്ടി കമ്മീഷന്‍; പത്ത് ദിവസത്തിനകം പൊലീസ് റിപ്പോര്‍ട്ട് നല്‍കണം
Kerala

അടൂരിനെതിരായ പരാതിയില്‍ ഇടപെട്ട് എസ്‌സി/എസ്ടി കമ്മീഷന്‍; പത്ത് ദിവസത്തിനകം പൊലീസ് റിപ്പോര്‍ട്ട് നല്‍കണം

August 4, 2025
Next Post
സന്തോഷവാർത്ത: ഓണത്തിന് എല്ലാ കാർഡുകാർക്കും സബ്‌സിഡി നിരക്കിൽ വെളിച്ചെണ്ണ

സന്തോഷവാർത്ത: ഓണത്തിന് എല്ലാ കാർഡുകാർക്കും സബ്‌സിഡി നിരക്കിൽ വെളിച്ചെണ്ണ

Recent News

അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ പിജി ക്ലാസ്സ് ഉദ്ഘാടനം ചെയ്തു

അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ പിജി ക്ലാസ്സ് ഉദ്ഘാടനം ചെയ്തു

August 5, 2025
മത്സരയോട്ടം നിയന്ത്രിക്കണം; ബസുകളുടെ പെർമിറ്റ് റദ്ദാക്കണമെന്ന് ഗിഗ് വർക്കേഴ്സ് യൂണിയൻ

മത്സരയോട്ടം നിയന്ത്രിക്കണം; ബസുകളുടെ പെർമിറ്റ് റദ്ദാക്കണമെന്ന് ഗിഗ് വർക്കേഴ്സ് യൂണിയൻ

August 5, 2025
മാഹി ഇരട്ടക്കൊലക്കേസ്: കൊടി സുനിയുൾപ്പെടെയുള്ള പ്രതികളുടെ വിചാരണ വീഡിയോ കോൺഫറൻസിലൂടെ

മാഹി ഇരട്ടക്കൊലക്കേസ്: കൊടി സുനിയുൾപ്പെടെയുള്ള പ്രതികളുടെ വിചാരണ വീഡിയോ കോൺഫറൻസിലൂടെ

August 5, 2025
അതുല്യയുടെ മരണം: കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും

അതുല്യയുടെ മരണം: കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും

August 5, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025