കടവല്ലൂർ പഞ്ചായത്ത് ആധുനിക രീതിയിൽ പണി കഴിച്ച പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിൻ്റെ
ഉദ്ഘാടനം
തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം. ബി രാജേഷ്
നിർവഹിച്ചു. എ.സി മൊയ്തീൻ എം. എൽ. എ അധ്യക്ഷനായി.
ലൈഫ് ഭവന പദ്ധതി പ്രകാരം നിർമിച്ച 150 വീടുകളുടെ താക്കോൽദാനം സംസ്ഥാന പട്ടികജാതി- പട്ടികവർഗ കമ്മീഷൻ അംഗം ടി കെ വാസു നിർവഹിച്ചു.കർഷക അവാർഡ് ജേതാവ് എം ബാലാജി, ഗാന രചയിതാവ് ബി കെ ഹരിനാരായണൻ
എന്നിവർ ചടങ്ങിൽ മുഖ്യ അതിഥികളായി പങ്കെടുത്തു.കുന്നംകുളം നഗരസഭ ചെയർപേഴ്സൺ സീത രവീന്ദ്രൻ, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആൻസി വില്യംസ്, കടവല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.കെ രാജേന്ദ്രൻ,പോർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ രാമകൃഷ്ണൻ,കാട്ടകാമ്പാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഇ.എസ് രേഷ്മ,ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിത്ര വിനോബാജി,കടങ്ങോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മീന സാജൻ, വേലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ ഷോബി, കടവല്ലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എ ഫൗസിയ, ജില്ലാ പഞ്ചായത്ത് അംഗം പത്മം വേണുഗോപാൽ, പഞ്ചായത്ത് മെമ്പർമാർ,ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ,സാംസ്‌കാരിക പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.ഒരു നിലയിൽ 8,500 സ്ക്വയർ ഫീറ്റിലാണ് കെട്ടിടം പ്രവർ ത്തിക്കുക.രണ്ടരക്കോടി രൂപ ചിലവഴിച്ചാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. എ സി മൊയ്തീൻ തദ്ദേശഭരണ മന്ത്രി യായിരിക്കെ അനുവദിച്ച ഒരു കോടി രൂപയും പഞ്ചായത്തിൻ്റെ ഓൺ ഫണ്ടിൽ നിന്നും പ്ലാൻ ഫണ്ടിൽ നിന്നും ഒന്നരക്കോടി രൂപയും ചെലവഴിച്ചാണ് പുതിയ കെട്ടിടം നിർമിച്ചിരിക്കുന്നത്.ഹഡ്കോയുടെ കോൺ ട്രാക്റ്റിംഗ് കമ്പനിയാണ് നിർമാണ പ്രവൃത്തികൾ നാലു വർഷംകൊണ്ട് പൂർത്തീകരിച്ചത്.ഉദ്ഘാടനത്തിന് മാറ്റുകൂട്ടി പെരുമ്പിലാവിൽ നിന്ന് ഘോഷയാത്ര ആരംഭിച്ച് പഞ്ചായത്ത് അങ്കണത്തിൽ എത്തി. കുടുംബശ്രീ വാർഷികാഘോഷത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികൾ നടന്നു. ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം നാടൻപാട്ട് കലാകാരി പ്രസീത ചാലക്കുടി അവതരിപ്പിച്ച നാടൻ പാട്ടും അരങ്ങേറി.ചടങ്ങിന് കടവല്ലൂർ പഞ്ചായത്ത് പ്രസിഡൻ്റ് പി.ഐ രാജേന്ദ്രൻ സ്വാഗതവും ,സെക്രട്ടറി കെ.ആർ രേഖ നന്ദിയും പറഞ്ഞു