പ്രശസ്ത നിരൂപകനും എഴുത്തുകാരനുമായ പ്രൊഫസര്‍ എം കെ സാനുവിന് വിട നല്‍കാന്‍ കേരളം. സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ വൈകിട്ട് അഞ്ചിന് കൊച്ചി രവിപുരം ശ്മശാനത്തില്‍ നടക്കും. രാവിലെ ഒമ്പതുമണി മുതല്‍ 10 വരെ വീട്ടിലും തുടര്‍ന്ന് എറണാകുളം ടൗണ്‍ഹാളിലും പൊതുദര്‍ശനം. മുഖ്യമന്ത്രി ടൗണ്‍ഹാളില്‍ എത്തി ആദരാഞ്ജലി അര്‍പ്പിക്കും
ഇന്നലെ വൈകിട്ട് 5.35 നായിരുന്നു എം കെ സാനുവിന്റെ അന്ത്യം. വീണ് പരുക്കേറ്റതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു എം കെ സാനു. ഇതിനിടയില്‍ ന്യൂമോണിയ ബാധിച്ചതും ആരോഗ്യപ്രശ്‌നം ഗുരുതരമാക്കിയിരുന്നു.







