നിങ്ങള്‍ യുഎഇലേക്ക് യാത്ര പ്ലാന്‍ ചെയ്യുകയാണോ? എന്നാല്‍ വരും ആഴ്ചകളിലെ വിമാന ടിക്കറ്റ് നിരക്കിലെ മാറ്റങ്ങള്‍ അറിഞ്ഞിരിക്കണം. ഇന്ത്യ, പാകിസ്ഥാന്‍, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, എന്നിവയുള്‍പ്പടെയുള്ള വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിമാന ടിക്കറ്റുകളുടെ നിരക്കില്‍ ഓഗസ്റ്റ് 15 ന് ശേഷം വര്‍ധനവ് ഉണ്ടാകും.ടിക്കറ്റ് നിരക്ക് വര്‍ധനവിന് പിന്നിലെ കാരണം ഇതാണ്
ടിക്കറ്റ് നിരക്ക് വര്‍ധനവിന് പിന്നില്‍ സ്‌കൂള്‍ അവധിക്കാലം അവസാനിച്ചത് ഒരു പ്രധാന കാരണമായി വിദഗ്ധര്‍ പറയുന്നത്. ക്ലാസുകള്‍ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി വിദ്യാര്‍ഥികളും അവരുടെ കുടുംബങ്ങളും അവധിക്കാലം കഴിഞ്ഞ് യുഎഇലേക്ക് മടങ്ങുന്ന സമയമാണ് ഇത്.ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നുള്ള റൂട്ടുകളാണ് ടിക്കറ്റ് നിരക്കിലെ ഈ കുത്തനെയുള്ള വര്‍ദ്ധനവിന് ഒരു കാരണം., ബംഗളൂരൂ തുടങ്ങിയ ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് യുഎഇയിലേക്കുള്ള നിലവിലെ വണ്‍വേ വിമാന ടിക്കറ്റ് നിരക്ക് 420 ദിര്‍ഹം മുതല്‍ 450 ദിര്‍ഹം വരെയാണ്. ഫ്‌ളയിറ്റ് സെര്‍ച്ച് എഞ്ചിന്‍ സ്‌കൈസ്‌കാനറിന്റെ കണക്കനുസരിച്ചാണ് ഈ നിരക്കുകള്‍. എന്നാല്‍ ഓഗസ്റ്റ് പകുതിയോടെ ഈ നിരക്കുകള്‍ വര്‍ധിക്കും. ഇന്ത്യന്‍ പ്രാദേശിക സ്ഥലങ്ങളില്‍ നിന്നുള്ള നിരക്കുകള്‍ 900 ദിര്‍ഹം മുതല്‍ 1,500ദിര്‍ഹം വരെ എത്തിയേക്കാം.