കുമരനെല്ലൂർ:കപ്പൂർ പഞ്ചായത്ത് പാചക തൊഴിലാളികൾക്ക് പ്രത്യേകിച്ച് ക്ഷേമനിധി രൂപീകരിക്കണം എന്നും കയ്മ അരി,വെളിച്ചെണ്ണ എന്നിവയുടെ വിലക്കയറ്റം നിയന്ത്രിക്കണമെന്നും പാചക തൊഴിലാളി കപ്പൂര്‍ യൂണിയൻ ആവശ്യപ്പെട്ടു.സമ്മേളനം കേരള സ്റ്റേറ്റ് വർക്ക് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ലത്തീഫ് ആലിക്കര ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ മുതിർന്ന പാചക തൊഴിലാളികളെ ആദരിച്ചു. ജയരാജൻ ചേക്കോട് അധ്യക്ഷത വഹിച്ചു. ഗുലാൻ ലത്തീഫ്, റഷീദ് നാഗലശ്ശേരി,ജയകൃഷ്ണൻ കുമ്പിടി, ബുറാക് ആനക്കര, ഹമീദ് ചാലിശ്ശേരി , കെ സാബിത്ത്, മാനു മേലേഴിയം. എന്നിവർ പ്രസംഗിച്ചു