• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, August 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

പ്രവാസികള്‍ക്ക് വലിയ ആശ്വാസം, നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്ക് പകുതിയിലും കുറഞ്ഞു

cntv team by cntv team
July 31, 2025
in Kerala
A A
പ്രവാസികള്‍ക്ക് വലിയ ആശ്വാസം, നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്ക് പകുതിയിലും കുറഞ്ഞു
0
SHARES
276
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വേനലവധിക്കാലം ആയതിനാല്‍ യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാനടിക്കറ്റ് നിരക്കുകള്‍ കുത്തനെ ഉയരുകയാണ്. ഈ സാഹചര്യത്തിലാണ് എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്‌പ്രസും വളരെ കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ വാഗ്ദാനം ചെയ്യുന്നത്. ഈ ഓഫറുകള്‍ പ്രവാസികള്‍ക്ക് വളരെയേറെ ആശ്വാസം നല്‍കുന്നതാണ്. പക്ഷേ, ടിക്കറ്റിന് പകുതിയിലേറെ വില കുറച്ചിട്ടും യാത്രക്കാർ മറ്റ് എയർലൈനുകളെ ആശ്രയിക്കുന്നു എന്നാണ് റിപ്പോർട്ട്. ഇതിന് കാരണങ്ങള്‍ പലതാണ്. അടുപ്പിച്ച്‌ നിരവധി വിമാനങ്ങള്‍ എയർ ഇന്ത്യ റദ്ദാക്കുന്നത് ഒരു കാരണമാണ്. മാത്രമല്ല, ജൂണ്‍ 12ന് അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം അപകടത്തില്‍പ്പെട്ടതും യാത്രക്കാരില്‍ ആശങ്കയുയർത്തി. അന്ന് വിമാനത്തിലുണ്ടായിരുന്ന 242പേരില്‍ 241പേരും മരണപ്പെട്ടു. പിന്നീട് എയർ ഇന്ത്യ വിമാനങ്ങളിലുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ഇതും യാത്രക്കാരില്‍ ഭയമുണ്ടാക്കി. എന്നാല്‍, വേഗത്തില്‍ വളർന്നുകൊണ്ടിരിക്കുന്ന ഏതൊരു എയർലൈനിനും ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ മാത്രമേ എയർ ഇന്ത്യ വിമാനങ്ങള്‍ക്കും ഉണ്ടാകാറുള്ളു എന്നാണ് എയർ ഇന്ത്യ എക്‌സ്‌പ്രസ് വക്താവ് പറഞ്ഞത്. ഓരോ സാഹചര്യവും ഗൗരവമായി കണ്ട് അറ്റകുറ്റപ്പണികള്‍ ചെയ്‌ത് യാത്രക്കാർക്ക് മികച്ച അനുഭവം നല്‍കാനാണ് ശ്രമിക്കുന്നതെന്നും അവർ പറഞ്ഞു. യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കാർ എയർ ഇന്ത്യ തന്നെ തിരഞ്ഞെടുക്കും. പുത്തൻ സംവിധാനങ്ങളുള്ള വിമാനം, നല്ല ഭക്ഷണം, സുഖപ്രദമായ സീറ്റുകള്‍, നല്ല സേവനം എന്നിവ യാത്രക്കാർക്ക് ഉറപ്പുവരുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും എയർ ഇന്ത്യ എക്‌സ്‌പ്രസ് വക്താവ് പറഞ്ഞു.

Related Posts

കുറ്റിപ്പുറത്തു ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍
Crime

കുറ്റിപ്പുറത്തു ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍

August 15, 2026
1
സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്; 22 ശതമാനം മഴ കുറഞ്ഞു, ഏറ്റവും കുറവ് വയനാടും ഇടുക്കിയും
Kerala

സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്; 22 ശതമാനം മഴ കുറഞ്ഞു, ഏറ്റവും കുറവ് വയനാടും ഇടുക്കിയും

August 15, 2026
9
മെറ്റ പിൻവലിച്ച റിപ്പോർട്ടർ ചാനലിന്‍റെ 13 കാര്‍ഡുകൾ പുനഃസ്ഥാപിച്ചു
Kerala

മെറ്റ പിൻവലിച്ച റിപ്പോർട്ടർ ചാനലിന്‍റെ 13 കാര്‍ഡുകൾ പുനഃസ്ഥാപിച്ചു

August 15, 2026
22
താമിർ ജിഫ്രി മരിച്ച സംഭവം: പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം
Kerala

താമിർ ജിഫ്രി മരിച്ച സംഭവം: പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം

August 15, 2026
1
ഓണാഘോഷ സമയത്ത് പരീക്ഷ; ഈ മാസം 21ന് നടത്താനിരുന്ന 8-ാം ക്ലാസ് പരീക്ഷ മാറ്റി
Kerala

ഓണാഘോഷ സമയത്ത് പരീക്ഷ; ഈ മാസം 21ന് നടത്താനിരുന്ന 8-ാം ക്ലാസ് പരീക്ഷ മാറ്റി

August 15, 2026
93
സർക്കാർ ജീവനക്കാർക്ക് ഓണം ബോണസ് 4500 രൂപ, അഡ്വാൻസ് 20,000 രൂപ
Kerala

സർക്കാർ ജീവനക്കാർക്ക് ഓണം ബോണസ് 4500 രൂപ, അഡ്വാൻസ് 20,000 രൂപ

August 15, 2026
61
Next Post
എ.എം.എം.എ സംഘടന പ്രവര്‍ത്തനങ്ങളില്‍ നിന്ന് എന്നെന്നേക്കുമായി പിന്മാറുന്നു’; നടന്‍ ബാബുരാജ്

എ.എം.എം.എ സംഘടന പ്രവര്‍ത്തനങ്ങളില്‍ നിന്ന് എന്നെന്നേക്കുമായി പിന്മാറുന്നു’; നടന്‍ ബാബുരാജ്

Recent News

കുറ്റിപ്പുറത്തു ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍

കുറ്റിപ്പുറത്തു ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍

August 15, 2026
1
ചാലിശ്ശേരി പഞ്ചായത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ചാലിശ്ശേരി പഞ്ചായത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

August 15, 2026
0
രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യം സമുചിതമായി ആഘോഷിച്ച് സ്പോട്ട് കുമരനല്ലൂരും സ്പോട്ട് ഫിറ്റും

രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യം സമുചിതമായി ആഘോഷിച്ച് സ്പോട്ട് കുമരനല്ലൂരും സ്പോട്ട് ഫിറ്റും

August 15, 2026
1
സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്; 22 ശതമാനം മഴ കുറഞ്ഞു, ഏറ്റവും കുറവ് വയനാടും ഇടുക്കിയും

സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്; 22 ശതമാനം മഴ കുറഞ്ഞു, ഏറ്റവും കുറവ് വയനാടും ഇടുക്കിയും

August 15, 2026
9
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025