കുന്നംകുളം
ആർത്താറ്റ് കഴിഞ്ഞ ദിവസം പോലീസുകാർ സഞ്ചരിച്ചിരുന്ന ബൈക്ക് കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.ആർത്താറ്റ് മഠത്തിപ്പറമ്പിൽ ശ്രീദേവി (54)ആണ് മരിച്ചത്.കഴിഞ്ഞ തിങ്കളാഴ്ച രാത്രിയിലാണ് അപകടമുണ്ടായത്.കുന്നംകുളം സ്റ്റേഷനിലെ രണ്ട് പോലീസുകാർ സഞ്ചരിച്ചിരുന്ന ബൈക്കാണ് ആർത്താറ്റ് വെച്ച് റോഡ് മുറിച്ചു കടക്കുകയായിരുന്നു ശ്രീദേവിയെ ഇടിച്ചത്.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഞായറാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.