ചങ്ങരംകുളം:തിരക്കേറിയ ചങ്ങരംകുളം ഹൈവേ ജംഗ്ഷനിലെ സീബ്ര ലൈനുകള്‍ മാഞ്ഞത് അപകടങ്ങള്‍ക്ക് കാരണമാകുന്നതായി പരാതി.തിരക്കേറിയ തൃശ്ശൂര്‍ റോഡിലും എടപ്പാള്‍ റോഡിലും ഉണ്ടായിരുന്ന സീബ്ര ലൈനുകളാണ് മാസങ്ങളായി മാഞ്ഞ് കിടക്കുന്നത്.ദിനം പ്രതി വിദ്യാര്‍ത്ഥികള്‍ അടക്കം നൂറ്കണക്കിന് യാത്രക്കാര്‍ ഉപയോഗിച്ചിരുന്ന സീബ്ര ലൈനാണ് മാഞ്ഞു പോയത്.പലപ്പോഴും തലനാരിഴക്കാണ് വലിയ അപകടങ്ങളില്‍ നിന്ന് യാത്രക്കാര്‍ രക്ഷപ്പെടുന്നത്.കഴിഞ്ഞ ദിവസം ഇവിടെ ഇതരസംസ്ഥാന തൊഴിലാളിക്ക് റോഡ് മുറിഞ്ഞ് കടക്കുന്നതിനിടെ പരിക്കേറ്റിരുന്നു.ദീര്‍ഘദൂര വാഹനങ്ങള്‍ക്ക് റോഡിലെ സീബ്ര ലൈന്‍ തിരിച്ചറിയാന്‍ കഴിയാത്തതാണ് അപടങ്ങള്‍ക്ക് ഇടയാക്കുന്നത്.എത്രയും വേഗം സീബ്രലൈന്‍ വരച്ച് യാത്രക്കാര്‍ക്ക് സുരക്ഷ ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം