പെറ്റിക്കേസ് പിഴയില്‍ തട്ടിപ്പ് നടത്തി വനിതാ സിപിഒ. മൂവാറ്റുപുഴ ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റിൽ റൈറ്ററായിരുന്ന ശാന്തി കൃഷ്ണയാണ് തട്ടിപ്പ് നടത്തിയത്. സംഭവത്തിൽ വനിതാ സിപിഒയെ സസ്പെൻഡ് ചെയ്തു. നാല് വര്‍ഷം കൊണ്ട് 16 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. ശാന്തി കൃഷ്ണനെതിരെ മൂവാറ്റുപുഴ പൊലീസ് കേസെടുത്തു.ഡിഐജി ഓഫീസില്‍ നിന്ന് സാധാരണ രീതിയില്‍ നടക്കുന്ന ഓഡിറ്റ് നടന്നപ്പോഴാണ് തട്ടിപ്പ് പുറത്തറിയുന്നത്.2018 ജനുവരി ഒന്നുമുതൽ 2022 ഡിസംബർ മൂന്നുവരെ പണം തട്ടിയെടുത്തു. മോട്ടോർ വെഹിക്കിൾ കേസുകളിൽ സർക്കാരിന് ലഭിക്കേണ്ട തുകയേക്കാൾ കുറഞ്ഞ തുക സർക്കാർരേഖകളായ കാഷ്ബുക്ക്, ബാങ്ക് രസീതുകൾ തുടങ്ങിയവയിൽ എഴുതിച്ചേർത്തു. റൂറൽ ജില്ലാ പാെലീസ് മേധാവി ഇതുസംബന്ധിച്ച റിപ്പോർട്ട് രേഖാമൂലം മൂവാറ്റുപുഴ ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റ് എസ്എച്ച്ഒ കെ പി സിദ്ദിഖിന് നൽകി. തുടർന്ന് മൂവാറ്റുപുഴ പാെലീസ് ഇൻസ്പെക്ടർ ബേസിൽ തോമസ് അന്വേഷണം നടത്തി റിപ്പോർട്ട് നൽകുകയായിരുന്നു.