പടിഞ്ഞാറൻ പസഫിക് സമുദ്രത്തിൽ രൂപപ്പെട്ട ‘വിഫ’ ചുഴലിക്കാറ്റ് ചക്രവാതച്ചുഴിയായി ദുർബലമായി ഇന്ന് വടക്കൻ ബംഗാൾ ഉൾക്കടലിലേക്കു പ്രവേശിച്ചേക്കുമെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടർന്ന് ഇതു ന്യൂനമർദമായി ശക്തി പ്രാപിച്ചേക്കും. കേരളത്തിൽ വരുന്ന 5 ദിവസം ശക്തമായ മഴയ്ക്കും 60 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
ഇന്നു പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്നു കാസർകോട്, കണ്ണൂർ ജില്ലകളിലെ തീരങ്ങളിൽ ഉയർന്ന തിരമാലയും ശക്തമായ കടലാക്രമണവും പ്രതീക്ഷിക്കാം. കേരളത്തിൽ നിന്ന് 27 വരെ മത്സ്യബന്ധനത്തിനു പോകാൻ പാടില്ല.