ചങ്ങരംകുളം:ചങ്ങരംകുളം ഹൈവേയില്‍ നിന്ന് ചിയ്യാനൂര്‍ റോഡിലായി നില്‍ക്കുന്ന ട്രാന്‍ഫോര്‍മര്‍ അപകടഭീഷണി ഉയര്‍ത്തുന്നതായി പരാതി.ആലംകോട് പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന് സമീപത്താണ് റോഡിന് സമീപത്തായി പൊതുജനങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തുന്ന ട്രാന്‍സ്ഫോര്‍മര്‍ നിലനില്‍ക്കുന്നത്.വിദ്യാര്‍ത്ഥികള്‍ അടക്കം നിരവധി ആളുകള്‍ സഞ്ചരിക്കുന്ന തിരക്കേറിയ റോഡിലാണ് ഒരു തരത്തിലുള്ള സുരക്ഷയുമില്ലാത്ത ട്രാന്‍സ്ഫോര്‍മര്‍.പല തവണ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും നടപടി എടുത്തില്ലെന്നും നാട്ടുകാര്‍ക്ക് പരാതിയുണ്ട്