• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, July 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ലക്ഷം കവിഞ്ഞ് ട്രാവൽ കാർഡും ചലോ ആപ്പും; ഹിറ്റടിച്ച് കെഎസ്ആര്‍ടിസിയുടെ നൂതന സേവന സംവിധാനങ്ങൾ

cntv team by cntv team
July 18, 2025
in Kerala, Technology
A A
ലക്ഷം കവിഞ്ഞ് ട്രാവൽ കാർഡും ചലോ ആപ്പും; ഹിറ്റടിച്ച് കെഎസ്ആര്‍ടിസിയുടെ നൂതന സേവന സംവിധാനങ്ങൾ
0
SHARES
71
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ നൂതന സേവന സംവിധാനങ്ങളെ ഏറ്റെടുത്ത് പൊതു സമൂഹം. യാത്രകൾ കൂടുതൽ സുഗമമാക്കാനും ചില്ലറയുടെ പ്രശ്നങ്ങൾ ഒഴിവാക്കാനും സഹായിക്കുന്ന കെഎസ്ആർടിസി ട്രാവൽ കാർഡ് ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ സ്വന്തമാക്കിയത് 1,00,961 പേർ. കാർഡിന് അപേക്ഷിച്ചിരിക്കുന്നവരുടെ എണ്ണം അധികരിച്ചതിനാൽ 5 ലക്ഷത്തോളം ട്രാവൽ കാർഡുകളാണ് കെഎസ്ആർടിസി ഉടൻ എത്തിക്കുന്നത്.73,281 വിദ്യാർത്ഥികളും സ്മാർട്ട് ഓൺലൈൻ കൺസഷൻ കാർഡിന് അപേക്ഷിച്ചിട്ടുണ്ട്. ഇത് ട്രാവൽ കാർഡ് പോലെ സ്മാർട്ട് കാർഡ് രൂപത്തിൽ വിദ്യാർത്ഥികളുടെ കൈകളിൽ ലഭ്യമാക്കുന്നതിന്റെ അവസാനഘട്ട തയ്യാറെടുപ്പിലാണ് അധികൃതർ. കെഎസ്ആർടിസിയുടെ യാത്രാ ലൊക്കേഷൻ അറിയാൻ സഹായിക്കുന്ന ചലോ ആപ്പ് ഒരു ലക്ഷത്തി ഇരുപതിനായിരത്തിലധികം പേരാണ് ഇതിനകം ഡൗൺലോഡ് ചെയ്തത്.പണം കൈവശമില്ലാത്തപ്പോഴും ട്രാവൽ കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാനാകുമെന്നത് യാത്രികർക്ക് ആശ്വാസമാണ്. 100 രൂപയാണ് ചാർജ്. കാർഡ് ലഭിച്ച ശേഷം റീചാർജ് ചെയ്ത് ഉപയോഗിക്കാം. ഒരു വർഷമാണ് ഒരു കാർഡിന്റെ കാലാവധി. കാർഡ് മറ്റൊരാൾക്ക് കൈമാറുന്നതിനും തടസമില്ല. വീട്ടിലുള്ള മറ്റുള്ളവർക്കും സുഹൃത്തുക്കൾക്കും ഉപയോഗിക്കാം. കാർഡ് പ്രവർത്തിക്കാതെയായാൽ തൊട്ടടുത്ത കെഎസ്ആർടിസി സി സ്റ്റാൻഡിലെത്തി അപേക്ഷ നൽകിയാൽ മതി. അഞ്ച് ദിവസത്തിൽ പുതിയ കാർഡ് ലഭിക്കും. പഴയ കാർഡിലുണ്ടായിരുന്ന തുക പുതിയതിൽ ലഭിക്കുകയും ചെയ്യും. എന്നാൽ കാർഡിന് കേടുപാട് സംഭവിച്ചാൽ പകരം കാർഡ് ലഭിക്കില്ല. കുറഞ്ഞത് 50 രൂപയ്ക്കും പരമാവധി 3,000 രൂപയ്ക്കും കാർഡ് ചാർജ് ചെയ്യാം. 1,000 രൂപ ചാർജ് ചെയ്താൽ 40 രൂപയും, 2,000 രൂപ ചാർജ് ചെയ്താൽ 100 രൂപയും അധികമായി കാർഡിൽ ക്രെഡിറ്റ് ആകും. ഇത് യാത്രക്കാർക്ക് കൂടുതൽ ലാഭകരമാണ്.വിദ്യാർത്ഥികൾക്കുള്ള കാർഡുകളിൽ റൂട്ട് വിവരങ്ങളും യാത്രാ ദിവസങ്ങളുടെ എണ്ണവും രേഖപ്പെടുത്താൻ സാധിക്കും. കണ്ടക്ടർമാർക്ക് ടിക്കറ്റിംഗ് മെഷീനിൽ കാർഡ് സ്‌കാൻ ചെയ്ത് പരിശോധിക്കാം. ഒന്നാം ക്ലാസ് മുതൽ കോളേജ് തലം വരെയുള്ള വിദ്യാർത്ഥികൾക്ക് ഈ സൗകര്യം ലഭ്യമാണ്. ഈ കാർഡ് ഉപയോഗിച്ച് വിദ്യാർത്ഥികൾക്ക് ഒരു മാസത്തിൽ 25 ദിവസങ്ങൾ നിർദിഷ്ട റൂട്ടുകളിലും ഒന്നിലധികം റൂട്ടുകളിലുമായി യാത്ര ചെയ്യാൻ സാധിക്കും. കാലാവധി കഴിഞ്ഞാൽ കാർഡ് കണ്ടക്ടറുടെ കൈവശം ഏൽപ്പിച്ച് പുതുക്കാം. പ്ലസ് വൺ വിദ്യാർത്ഥികൾക്ക് രണ്ട് വർഷത്തേക്കുള്ള കാർഡിനാണ് അർഹത. www.concessionksrtc.com എന്ന വെബ്സൈറ്റ് മുഖേനയും കെഎസ്ആർടിസി കൺസഷൻ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചും വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാനും ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്യാനും ആനുപാതികമായ തുക ഓൺലൈൻ വഴി അടയ്ക്കാനും സാധിക്കും.

Related Posts

ഫ്ലിപ്കാർട്ട് ഗോട്ട് സെയിലിന്റെ പേരിൽ വ്യാജപരസ്യങ്ങൾ; കരുതിയിരുന്നില്ലെങ്കിൽ കാശ് പോകും
Kerala

ഫ്ലിപ്കാർട്ട് ഗോട്ട് സെയിലിന്റെ പേരിൽ വ്യാജപരസ്യങ്ങൾ; കരുതിയിരുന്നില്ലെങ്കിൽ കാശ് പോകും

July 6, 2026
69
ഉംറ കഴിഞ്ഞ് മടങ്ങവേ അപകടം,സൗദിയില്‍ മലയാളികളായ മാതാവിനും മകള്‍ക്കും ദാരുണാന്ത്യം
International

ഉംറ കഴിഞ്ഞ് മടങ്ങവേ അപകടം,സൗദിയില്‍ മലയാളികളായ മാതാവിനും മകള്‍ക്കും ദാരുണാന്ത്യം

July 6, 2026
1k
ശമ്പള വർധന: തൃശൂരിൽ നഴ്സസ് സമ്പൂർണ്ണ പണിമുടക്കിലേക്ക്
Kerala

ശമ്പള വർധന: തൃശൂരിൽ നഴ്സസ് സമ്പൂർണ്ണ പണിമുടക്കിലേക്ക്

July 6, 2026
102
മലപ്പുറത്ത് പോസ്റ്റ് ഒടിഞ്ഞ് വീണ് കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം
Kerala

മലപ്പുറത്ത് പോസ്റ്റ് ഒടിഞ്ഞ് വീണ് കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം

July 6, 2026
307
അമ്പൂരിയിലെ 3 വയസുകാരിയുടെ മരണം: അമ്മ നിഷ ആത്മഹത്യക്ക് ശ്രമിച്ചു
Kerala

അമ്പൂരിയിലെ 3 വയസുകാരിയുടെ മരണം: അമ്മ നിഷ ആത്മഹത്യക്ക് ശ്രമിച്ചു

July 6, 2026
483
വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യത: അഞ്ച് ജില്ലകളിൽ നാളെ മഞ്ഞ അലർട്ട്
Kerala

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യത: അഞ്ച് ജില്ലകളിൽ നാളെ മഞ്ഞ അലർട്ട്

July 6, 2026
121
Next Post
കനത്ത കാറ്റും മഴയും ചങ്ങരംകുളത്ത് വീട് തകർന്നുവീണു

കനത്ത കാറ്റും മഴയും ചങ്ങരംകുളത്ത് വീട് തകർന്നുവീണു

Recent News

‘പുരുഷാധിപത്യവും അധികാരമോഹവും സംഘടനയെ ദുർബലപ്പെടുത്തി’: ‘അമ്മ’യിൽ നിന്ന് രാജിവെച്ച് രേവതിയും പത്മപ്രിയയും

‘പുരുഷാധിപത്യവും അധികാരമോഹവും സംഘടനയെ ദുർബലപ്പെടുത്തി’: ‘അമ്മ’യിൽ നിന്ന് രാജിവെച്ച് രേവതിയും പത്മപ്രിയയും

July 6, 2026
38
പുതുപൊന്നാനി പള്ളിപ്പടി പരേതനായ അബ്ദുട്ടി ഹാജിയുടെ മകൻ കെടി ജമാൽ നിര്യാതനായി

പുതുപൊന്നാനി പള്ളിപ്പടി പരേതനായ അബ്ദുട്ടി ഹാജിയുടെ മകൻ കെടി ജമാൽ നിര്യാതനായി

July 6, 2026
40
എരമംഗലം`പുഴക്കര പാട്ടത്തൂർ വളപ്പിൽ ഹമീദ് നിര്യാതനായി

എരമംഗലം`പുഴക്കര പാട്ടത്തൂർ വളപ്പിൽ ഹമീദ് നിര്യാതനായി

July 6, 2026
44
ഫ്ലിപ്കാർട്ട് ഗോട്ട് സെയിലിന്റെ പേരിൽ വ്യാജപരസ്യങ്ങൾ; കരുതിയിരുന്നില്ലെങ്കിൽ കാശ് പോകും

ഫ്ലിപ്കാർട്ട് ഗോട്ട് സെയിലിന്റെ പേരിൽ വ്യാജപരസ്യങ്ങൾ; കരുതിയിരുന്നില്ലെങ്കിൽ കാശ് പോകും

July 6, 2026
69
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025