തൃശ്ശൂര്‍: കനോലി കനാലില്‍ നടത്തുന്ന കൂട് മത്സ്യകൃഷിയില്‍നിന്ന് മൂന്നു ലക്ഷം രൂപയുടെ മത്സ്യം മോഷ്ടിച്ച കേസില്‍ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു.ശ്രീനാരായണപുരം ശാന്തിപുരം സ്വദേശി കരിനാട്ട് നിവേദി (മോനുട്ടന്‍ – 18) നെയാണ് മതിലകം പോലീസ് അറസ്റ്റ് ചെയ്തത്. ശാന്തിപുരം ചരുവില്‍ വിഷ്ണുവും സുഹൃത്തും ചേര്‍ന്ന് ശാന്തിപുരത്ത് കനോലി കനാലില്‍ നടത്തിയിരുന്ന മത്സ്യകൃഷി കൂടുകളില്‍നിന്ന് മത്സ്യങ്ങള്‍ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.നിവേദ് അടിപിടിക്കേസിലും പ്രതിയാണ്. മതിലകം എസ്എച്ച്ഒ എം.കെ. ഷാജിയുടെ നേതൃത്വത്തില്‍ എസ്ഐമാരായ അശ്വിന്‍ റോയ്, എസ്സിപിഒ ബോബി തങ്കച്ചന്‍, ഡ്രൈവര്‍ സിപിഒ ബബീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.











