• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Entertainment

മുകുന്ദനുണ്ണി പോലെ ഞെട്ടിക്കുമോ?, നസ്‌ലെൻ ചിത്രം ‘മോളിവുഡ് ടൈംസ്’ ആരംഭിച്ചു; ആദ്യ ക്ലാപ്പടിച്ച് ഫഹദ് ഫാസിൽ’

cntv team by cntv team
July 14, 2025
in Entertainment
A A
മുകുന്ദനുണ്ണി പോലെ ഞെട്ടിക്കുമോ?, നസ്‌ലെൻ ചിത്രം ‘മോളിവുഡ് ടൈംസ്’ ആരംഭിച്ചു; ആദ്യ ക്ലാപ്പടിച്ച് ഫഹദ് ഫാസിൽ’
0
SHARES
73
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ എന്ന സിനിമയ്ക്ക് ശേഷം അഭിനവ് സുന്ദർ നായക് ഒരുക്കുന്ന അടുത്ത സിനിമയാണ് ‘മോളിവുഡ് ടൈംസ്’. നസ്‌ലെൻ ആണ് സിനിമയിൽ നായകനായി എത്തുന്നത്. ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ നേരത്തെ പുറത്തുവിട്ടിരുന്നു. ചിത്രത്തിന്റെ പൂജ ഇന്ന് നടന്നു. നടൻ ഫഹദ് ഫാസിൽ ആണ് സിനിമയ്ക്കായി ഫസ്റ്റ് ക്ലാപ്പ് അടിച്ചത്.നടൻ നസ്‌ലെൻ, സംവിധായകൻ അഭിനവ് സുന്ദർ നായക്, നിർമാതാവ് ആഷിഖ് ഉസ്മാൻ, തരുൺ മൂർത്തി, ഫഹദ് ഫാസിൽ എന്നിവർ പൂജ ചടങ്ങിൽ പങ്കെടുത്തു. ആഗസ്റ്റ് ഒന്ന് മുതലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ചിത്രമാണ് മോളിവുഡ് ടൈംസ് എന്നാണ് സൂചന. തുടരും, രണം, കിംഗ് ഓഫ് കൊത്ത തുടങ്ങി നിരവധി മലയാള സിനിമകൾക്ക് സംഗീതമൊരുക്കിയ ജേക്സ് ബിജോയ് ആണ് ഈ നസ്‌ലെൻ സിനിമയ്ക്കും സംഗീതമൊരുക്കുന്നത്. ജേക്സിനൊപ്പമുള്ള ചിത്രം സംവിധായകൻ അഭിനവ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് ആണ് മോളിവുഡ് ടൈംസ് നിർമിക്കുന്നത്. രാമു സുനിൽ ആണ് സിനിമയ്ക്കായി തിരക്കഥയൊരുക്കുന്നത്. വിനീത് ശ്രീനിവാസന്റെ സംവിധാന സഹായിയായിരുന്നു അഭിനവ്. ‘ആനന്ദം’, ‘ഗോദ’, ‘ഉറിയടി’, ‘കുരങ്ങു ബൊമ്മൈ’ തുടങ്ങി നിരവധി സിനിമകളുടെ എഡിറ്ററായും അഭിനവ് പ്രവർത്തിച്ചിട്ടുണ്ട്. വിനീത് ശ്രീനിവാസനെ നായകനാക്കി അഭിനവ് ഒരുക്കിയ മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് വലിയ ചർച്ചാവിഷയമായ ചിത്രമാണ്. ചിത്രത്തിന്റെ കഥയ്ക്കും തിരക്കഥയ്ക്കും വിനീതിന്റെ പ്രകടനത്തിനും ഒരുപാട് കയ്യടികൾ ലഭിച്ചിരുന്നു.

Related Posts

ഹൃദയങ്ങൾ കീഴടക്കി ‘അവറാച്ചൻ ആൻഡ് സൺസ്’; ബിജു മേനോൻ ചിത്രത്തിന് ഗംഭീര പ്രേക്ഷക- നിരൂപക പ്രശംസ
Entertainment

ഹൃദയങ്ങൾ കീഴടക്കി ‘അവറാച്ചൻ ആൻഡ് സൺസ്’; ബിജു മേനോൻ ചിത്രത്തിന് ഗംഭീര പ്രേക്ഷക- നിരൂപക പ്രശംസ

October 3, 2026
34
8-Kയിലെ ആദ്യ മലയാളം റീ റിലീസിനൊരുങ്ങി തേന്മാവിൻ കൊമ്പത്ത്; മാണിക്യനും കാർത്തുമ്പിയും വീണ്ടുമെത്തുന്നു
Entertainment

8-Kയിലെ ആദ്യ മലയാളം റീ റിലീസിനൊരുങ്ങി തേന്മാവിൻ കൊമ്പത്ത്; മാണിക്യനും കാർത്തുമ്പിയും വീണ്ടുമെത്തുന്നു

September 25, 2026
69
മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി മമ്മൂട്ടി; നാലാമത്തെ പുരസ്കാര നേട്ടം
Entertainment

മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി മമ്മൂട്ടി; നാലാമത്തെ പുരസ്കാര നേട്ടം

September 22, 2026
177
25 കോടി ക്ലബ്ബിലേക്ക് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ; തമിഴിലും റിലീസ്
Entertainment

25 കോടി ക്ലബ്ബിലേക്ക് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ; തമിഴിലും റിലീസ്

September 21, 2026
67
‘പിക്‌നിക് ‘ ബെത്ലഹേം കുടുംബ യൂണിറ്റിന് ശേഷം ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രം
Entertainment

‘പിക്‌നിക് ‘ ബെത്ലഹേം കുടുംബ യൂണിറ്റിന് ശേഷം ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രം

September 19, 2026
97
വേറിട്ട വഴിയിൽ 300 കോടി പോസ്റ്ററും ഹിറ്റാക്കി ബെത്‌ലഹേം കുടുംബ യൂണിറ്റ്
Entertainment

വേറിട്ട വഴിയിൽ 300 കോടി പോസ്റ്ററും ഹിറ്റാക്കി ബെത്‌ലഹേം കുടുംബ യൂണിറ്റ്

September 18, 2026
190
Next Post
എതിരില്ലാത്ത 3 ഗോളുകൾക്ക് പി എസ് ജിയെ തകർത്ത് ഫിഫ ക്ലബ്‌ വേൾഡ് കപ്പ്‌ കിരീടം ചൂടി ചെൽസി

എതിരില്ലാത്ത 3 ഗോളുകൾക്ക് പി എസ് ജിയെ തകർത്ത് ഫിഫ ക്ലബ്‌ വേൾഡ് കപ്പ്‌ കിരീടം ചൂടി ചെൽസി

Recent News

മഴ മാറിയിട്ടില്ല, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്

മഴ മാറിയിട്ടില്ല, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്

October 3, 2026
0
തൃശൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി; പ്രതിപക്ഷ -ഭരണപക്ഷ അംഗങ്ങൾ ഏറ്റുമുട്ടി

തൃശൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി; പ്രതിപക്ഷ -ഭരണപക്ഷ അംഗങ്ങൾ ഏറ്റുമുട്ടി

October 3, 2026
0
ഓപ്പറേഷന്‍ തൂഫാന്‍: ഇതുവരെ അറസ്റ്റിലായത് 12864 പേർ, കേസുകളുടെ എണ്ണം 11924 ആയി

ഓപ്പറേഷന്‍ തൂഫാന്‍: ഇതുവരെ അറസ്റ്റിലായത് 12864 പേർ, കേസുകളുടെ എണ്ണം 11924 ആയി

October 3, 2026
0
മലപ്പുറം മതമൗലിക വർഗീയവാദികളുടെ കൂട്’; പിണറായി വിജയന്റ സാന്നിധ്യത്തിൽ മുൻ എം.എൽ.എയുടെ പരാമർശം വിവാദത്തിൽ

മലപ്പുറം മതമൗലിക വർഗീയവാദികളുടെ കൂട്’; പിണറായി വിജയന്റ സാന്നിധ്യത്തിൽ മുൻ എം.എൽ.എയുടെ പരാമർശം വിവാദത്തിൽ

October 3, 2026
115
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025