ചങ്ങരംകുളം:കോക്കൂർ സി എച്ച് നഗർ ശാഖാ മുസ്ലിം കമ്മിറ്റിയുടെ എം എം കുഞ്ഞാലി ഹാജി മെമ്മോറിയൽ എസ്എസ്എൽസി പ്ലസ് ടു അവാർഡ് വിതരണം ചെയ്തു.ജില്ലാ മുസ്ലിം ലീഗ് ട്രഷറർ അഷറഫ് കോക്കൂർ ഉദ്ഘാടനം നിർവഹിച്ചു.യഹിയ ആമയും മോട്ടിവേഷൻ ക്ലാസ് നടത്തി.യുഎഇയിൽ വെച്ച് നിര്യാതനായ വി എം ഹനീഫക്കുള്ള കെഎംസിസിയുടെ സാമ്പത്തിക സഹായം കെഎംസിസി നേതാക്കളായ ഇബ്രാഹിംകുട്ടി കഴിഞ്ഞാലിൽ, സലിം പാണക്കാട്, എന്നിവർ അഷറഫ് കോക്കൂരിന് കൈമാറി.കെവി ഹസൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു,പി എം നൂറുദ്ദീൻ, ശരീഫ് ആണ്ടനാടത്ത്, വി കെ ആയിഷ, എൻ ഹമീദ് കോക്കൂർ,എം എം വീരാൻകോയ, ഹിബ ഇബ്രാഹിം, എം കെ അൻവർ, എന്നിവർ പ്രസംഗിച്ചു











