• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, April 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

നിലപാട് പറയേണ്ടിടത്ത് ചെല്ലാനും പറയാനും മടിയില്ല’; ഗവർണറുടെ പരിപാടി ബഹിഷ്‌കരിച്ചെന്ന വാർത്ത തള്ളി മന്ത്രി

cntv team by cntv team
July 11, 2025
in Kerala
A A
നിലപാട് പറയേണ്ടിടത്ത് ചെല്ലാനും പറയാനും മടിയില്ല’; ഗവർണറുടെ പരിപാടി ബഹിഷ്‌കരിച്ചെന്ന വാർത്ത തള്ളി മന്ത്രി
0
SHARES
33
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ പരിപാടി ബഹിഷ്‌കരിച്ചുവെന്ന വാര്‍ത്തകള്‍ തള്ളി മന്ത്രി വി ശിവന്‍കുട്ടി. മന്ത്രിസഭാ യോഗം നീണ്ടുപോയതിനാലാണ് ഇന്നലെ മസ്‌ക്കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയതെന്നും അത് ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നുവെന്നും മന്ത്രി പറഞ്ഞു. നിലപാട് പറയേണ്ടിടത്ത് ചെല്ലാനും പറയാനുള്ളത് പറയാനും ഇന്നലെ മടിച്ചിട്ടില്ല, ഇന്ന് മടിക്കുന്നുമില്ല, നാളെ മടിക്കുകയുമില്ലെന്നും മന്ത്രി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഗവര്‍ണറുടെ പരിപാടി വീണ്ടും ബഹിഷ്‌കരിച്ച് മന്ത്രി വി ശിവന്‍കുട്ടി എന്ന മട്ടില്‍ ഒരു വിഭാഗം മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നുണ്ട്. മന്ത്രിസഭാ യോഗം നീണ്ടുപോയതിനാല്‍ ആണ് ഇന്നലെ മാസ്‌ക്കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയത്.അത് ഇന്നലെ തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഒരു കാര്യം വീണ്ടും വ്യക്തമാക്കാന്‍ ആഗ്രഹിക്കുകയാണ്. നിലപാട് പറയേണ്ടിടത്ത് ചെല്ലാനും പറയാനുള്ളത് പറയാനും ഇന്നലെ മടിച്ചിട്ടില്ല, ഇന്ന് മടിക്കുന്നുമില്ല, നാളെ മടിക്കുകയുമില്ല.വ്യാഴാഴ്ച മസ്‌ക്കറ്റ് ഹോട്ടലില്‍ ഗവര്‍ണര്‍ പങ്കെടുത്ത പരിപാടി മന്ത്രി വി ശിവന്‍കുട്ടി ബഹിഷ്‌കരിച്ചുവെന്നായിരുന്നു വാര്‍ത്ത. ഫസ്റ്റ് എയ്ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ എന്ന സംഘടനയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. മന്ത്രി വി ശിവന്‍കുട്ടിയെ അധ്യക്ഷനായും ഗവര്‍ണറെ ഉദ്ഘാടകനുമായായിരുന്നു നിശ്ചയിച്ചിരുന്നത്. രാജ്ഭവനില്‍ സംഘടിപ്പിച്ച സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് പരിപാടി ബഹിഷ്‌കരിച്ച മന്ത്രി ഗവര്‍ണര്‍ പങ്കെടുത്ത മറ്റൊരു പരിപാടിയും ബഹിഷ്‌കരിച്ചു എന്ന നിലയിലായിരുന്നു വാര്‍ത്തകള്‍ പുറത്തുവന്നത്. ഇതോടെയാണ് വിശദീകരണവുമായി മന്ത്രി രംഗത്തെത്തിയത്.കഴിഞ്ഞ മാസം രാജ്ഭവനില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നിന്ന് മന്ത്രി വി ശിവന്‍കുട്ടി ഇറങ്ങിപ്പോയത് വിവാദത്തിന് വഴിവെച്ചിരുന്നു. സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് പരിപാടിയില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ചതില്‍ പ്രതിഷേധിച്ചായിരുന്നു മന്ത്രിയുടെ നടപടി. പരിപാടിയില്‍ ഈ ചിത്രംവെയ്ക്കില്ലെന്ന് മന്ത്രിക്ക് ഉറപ്പ് ലഭിച്ചിരുന്നു. എന്നാല്‍ മന്ത്രി എത്തിയപ്പോള്‍ വേദിയില്‍ ഭാരതാംബയുടെ ചിത്രം ഉണ്ടായിരുന്നു. ഇതോടെ മന്ത്രി പരിപാടിയില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇതോടെയാണ് കഴിഞ്ഞ ദിവസം മന്ത്രി പരിപാടിക്ക് എത്താതിരുന്നതിനെ മാധ്യമങ്ങള്‍ ബഹിഷ്‌കരണമായി ചിത്രീകരിച്ചത്.

Related Posts

സൂര്യാതപമെന്ന് സംശയം; പട്ടാമ്പിയിൽ വയോധികൻ വീട്ടുവളപ്പിൽ മരിച്ച നിലയിൽ
Kerala

സൂര്യാതപമെന്ന് സംശയം; പട്ടാമ്പിയിൽ വയോധികൻ വീട്ടുവളപ്പിൽ മരിച്ച നിലയിൽ

April 25, 2026
154
തൃശൂരിൽ വൻ ലഹരി വേട്ട. രണ്ടര കോടി രൂപയുടെ ഹാഷിഷ് ഓയിലുമായി കൊട്ടോൽ സ്വദേശി പിടിയിൽ
Kerala

തൃശൂരിൽ വൻ ലഹരി വേട്ട. രണ്ടര കോടി രൂപയുടെ ഹാഷിഷ് ഓയിലുമായി കൊട്ടോൽ സ്വദേശി പിടിയിൽ

April 25, 2026
951
പൊതുസ്ഥലങ്ങളിൽ തണൽപ്പന്തൽ ഒരുക്കും; ഉഷ്‌ണതരംഗം പ്രതിരോധിക്കാൻ മാർഗനിർദേശങ്ങളുമായി സർക്കാർ
Kerala

പൊതുസ്ഥലങ്ങളിൽ തണൽപ്പന്തൽ ഒരുക്കും; ഉഷ്‌ണതരംഗം പ്രതിരോധിക്കാൻ മാർഗനിർദേശങ്ങളുമായി സർക്കാർ

April 25, 2026
37
മറ്റന്നാൾ മുതൽ മഴ പെയ്യും, കേരളത്തിൽ 4 ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala

മറ്റന്നാൾ മുതൽ മഴ പെയ്യും, കേരളത്തിൽ 4 ജില്ലകളിൽ യെല്ലോ അലേർട്ട്

April 25, 2026
257
കോളേജ് പരിസരത്തുനിന്ന് MDMAയുമായി യുവതിയെ എക്സൈസ് പിടികൂടി
Crime

കോളേജ് പരിസരത്തുനിന്ന് MDMAയുമായി യുവതിയെ എക്സൈസ് പിടികൂടി

April 25, 2026
253
കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചയ്ക്ക് വിലക്ക്, പരസ്യപ്രസ്താവന പാടില്ലെന്ന് സണ്ണി ജോസഫ്
Kerala

കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചയ്ക്ക് വിലക്ക്, പരസ്യപ്രസ്താവന പാടില്ലെന്ന് സണ്ണി ജോസഫ്

April 25, 2026
60
Next Post
ജില്ലകളില്‍ അതിശക്തമഴയ്ക്കും കാറ്റിനും സാധ്യത

ജില്ലകളില്‍ അതിശക്തമഴയ്ക്കും കാറ്റിനും സാധ്യത

Recent News

സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം; കണ്ണൂരില്‍ വയോധിക മരിച്ചു, ചെറായിയിൽ വിനോദ സഞ്ചാരിക്ക് പാമ്പ് കടിയേറ്റു

സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം; കണ്ണൂരില്‍ വയോധിക മരിച്ചു, ചെറായിയിൽ വിനോദ സഞ്ചാരിക്ക് പാമ്പ് കടിയേറ്റു

April 26, 2026
79
കൊടുംചൂടിന് ശമനമില്ല; വിവിധ ജില്ലകളില്‍ സാധാരണയെക്കാള്‍ 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കാം

കൊടുംചൂടിന് ശമനമില്ല; വിവിധ ജില്ലകളില്‍ സാധാരണയെക്കാള്‍ 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കാം

April 26, 2026
13
സംസ്ഥാനത്ത് ഇന്നലെ മാത്രം പാമ്പ് കടിയേറ്റത് അഞ്ച് പേര്‍ക്ക്; നിര്‍ദ്ദേശം നല്‍കി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് ഇന്നലെ മാത്രം പാമ്പ് കടിയേറ്റത് അഞ്ച് പേര്‍ക്ക്; നിര്‍ദ്ദേശം നല്‍കി ആരോഗ്യവകുപ്പ്

April 26, 2026
34
വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നം വച്ച് യാത്ര; ടോമിന്‍ ജെ തച്ചങ്കരിക്കെതിരെ ഗതാഗത നിയമലംഘനത്തിനു കേസെടുക്കും

വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നം വച്ച് യാത്ര; ടോമിന്‍ ജെ തച്ചങ്കരിക്കെതിരെ ഗതാഗത നിയമലംഘനത്തിനു കേസെടുക്കും

April 26, 2026
31
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025