അഞ്ച് രാജ്യങ്ങളിലെ സന്ദർശനത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു മടങ്ങിയെത്തും. 10 വർഷത്തിനിടയിൽ നരേന്ദ്ര മോദിയുടെ ഏറ്റവും ദൈർഘ്യമേറിയ വിദേശപര്യടനമായിരുന്നു ഇത്. എട്ടു ദിവസം നീണ്ടുനിന്ന പര്യടനത്തിൽ ഘാന, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, അർജന്റീന, ബ്രസീൽ, നമീബിയ എന്നീ രാജ്യങ്ങൾ പ്രധാനമന്ത്രി സന്ദർശിച്ചു.
നമീബിയയിൽ പ്രധാനമന്ത്രി മോദിയുടെ ആദ്യ സന്ദർശനമായിരുന്നു ഇത്. മൂന്നു പതിറ്റാണ്ടിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രി ആദ്യമായാണ് നമീബിയ സന്ദർശിക്കുന്നത്. ഡിജിറ്റൽ പണമിടപാടു സംവിധാനമായ യുപിഐ ഈ വർഷം അവസാനത്തോടെ നമീബിയയിൽ നടപ്പാക്കാൻ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും നമീബിയൻ പ്രസിഡന്റ് നെതുംബോ നൻഡി-ദിത്വയുമായി നടന്ന ഉഭയകക്ഷി ചർച്ചയിലാണു തീരുമാനം.