‘മഞ്ഞുമ്മല്‍ ബോയ്സ്’ സാമ്പത്തികത്തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ ഷാഹിര്‍ അറസ്റ്റില്‍. കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചിരുന്നു. അറസ്റ്റ് രേഖപ്പെടുത്തി വിട്ടയയ്ക്കും. ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരുടെയും അറസ്റ്റ് രേഖപ്പെടുത്തി.പണം മുഴുവൻ താൻ നൽകിയതാണെന്നും ലാഭവിഹിതവും നൽകാൻ താൻ തയാറാണെന്നും സൗബിൻ മാധ്യമങ്ങളോട് നേരത്തെ പ്രതികരിച്ചു. കേസിൽ മരട് പൊലീസിന് മുന്നിൽ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരായപ്പോഴാണ് സൗബിന്റെ പ്രതികരണം. ലാഭവിഹിതം മാറ്റി വച്ചിട്ടുണ്ടെന്നും അതിനിടയിലാണ് തനിക്കെതിരെ കേസ് കൊടുത്തതെന്നും സൗബിൻ പറഞ്ഞു.സിനിമയുടെ 40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത് ഏഴ് കോടി രൂപ നിക്ഷേപിച്ചതിന് ശേഷം ലാഭവിഹിതവും പണവും നൽകിയില്ലെന്ന് കാണിച്ച് സിറാജ് വലിയതുറ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.