ഡാര്‍ക്ക് വെബ് വഴി മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള ഇടപാടുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സൈബര്‍ പട്രോളിങ് ശക്തമാക്കി കേരള പൊലീസ്. ഡാര്‍ക്ക് വെബ് ഇടപാടുകള്‍ നിരീക്ഷിക്കാനായി മാത്രം സൈബര്‍ ഡോമിന്റെ ഒരു വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കേരളാ പൊലീസ് അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പൊലീസിന്റെ മുന്നറിയിപ്പ്.ഫേസ്ബുക്ക് പോസ്റ്റ്ഡാര്‍ക്ക് വെബ് വഴി മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള ഇടപാടുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സൈബര്‍ പട്രോളിങ് ശക്തമാക്കി കേരള പൊലീസ്. ഡാര്‍ക്ക് വെബ് ഇടപാടുകള്‍ നിരീക്ഷിക്കാനായി മാത്രം സൈബര്‍ ഡോമിന്റെ ഒരു വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ട്.സൈബര്‍ സുരക്ഷാ വിദഗ്ധര്‍, എത്തിക്കല്‍ ഹാക്കര്‍മാര്‍, സൈബര്‍ പ്രൊഫഷണലുകള്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം. ഡാര്‍ക്ക് വെബ് ഇടപാടുകളില്‍ നിരവധി മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മയക്കുമരുന്ന് കൂടാതെ ഡാറ്റാ കച്ചവടം, മാല്‍വെയര്‍, ആഡംബര ബ്രാന്‍ഡുകളുടെ വ്യാജപതിപ്പുകളുടെ വില്‍പ്പന, കുട്ടികളുടെ അശ്ലീലചിത്രം തുടങ്ങിയ ഇടപാടുകളാണ് പ്രധാനമായും ഡാര്‍ക്ക് വെബിലൂടെ രാജ്യത്ത്. നടക്കുന്നത്. സൈബര്‍ സുരക്ഷാ വിദഗ്ധരുടെ നേതൃത്വത്തില്‍ ഡാര്‍ക്ക് വെബ് ഇടപാടുകാരെ നിരീക്ഷിക്കാനും പിടികൂടാനും പ്രത്യേക സോഫ്റ്റ് വെയറുകളും വികസിപ്പിച്ചിട്ടുണ്ട്.