ചങ്ങരംകുളം:കുട്ടികളുടെ പഠനയാത്ര കൂടുതല്‍ രസകരവും ഫലപ്രദവുമാക്കാന്‍ രക്ഷിതാക്കള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്ന വിദ്യാഭ്യാസ ഗൈഡ് പുറത്തിറക്കി. പന്താവൂര്‍ ഇര്‍ശാദ് ഇംഗ്ലീഷ് സ്‌കൂള്‍.വിദ്യായനം എന്ന പേരിലുള്ള ഗൈഡ് സ്‌കൂളിലേക്ക് പുതുതായി കടന്നുവന്ന പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്കുള്ള വഴികാട്ടിയാണ്.കുട്ടികളുടെ പഠനശീലങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ രക്ഷിതാക്കള്‍ക്ക് സഹായകരമായ വിവരങ്ങളാണ് ഗൈഡിന്റെ ഉള്ളടക്കം.2025 ല്‍ പ്രവേശനംനേടിയ കുട്ടികളുടെ ഫോട്ടോകള്‍ സഹിതമുള്ള ആകര്‍ഷകമായ രൂപകല്പനയും ഉന്നതനിലവാരമുള്ള അച്ചടിയും പുസ്തകത്തെ ശ്രദ്ധേയമാക്കുന്നു. ലളിതമായ ശൈലിയില്‍ രചന നിര്‍വഹിച്ചിരിക്കുന്നത് ഗസല്‍ റിയാസാണ്.വിദ്യായനം പ്രകാശനം ആലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.വി. ഷഹീര്‍ ഇര്‍ശാദ് ചെയര്‍മാന്‍ കേരള ഹസന്‍ ഹാജിക്കു കോപ്പിനല്‍കി നിര്‍വഹിച്ചു. പ്രസിഡണ്ട് കെ. സിദ്ദീഖ് മൗലവി അയിലക്കാട് അധ്യക്ഷത വഹിച്ചു.വാരിയത്ത് മുഹമ്മദലി പുസ്തകം പരിചയപ്പെടുത്തി.വി.പി. ഷംസുദ്ദീന്‍ ഹാജി, ഹസന്‍ നെല്ലിശ്ശേരി, പി.പി. നൗഫല്‍ സഅദി, പ്രിന്‍സിപ്പല്‍ കെ.എം. ശരീഫ് ബുഖാരി, മാനേജര്‍ ബഷീര്‍ സഖാഫി, അഡ്മിസ്‌ട്രേറ്റര്‍ സലീം വയനാട് പങ്കെടുത്തു.