• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, April 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

സംസ്ഥാനത്ത് യുഡിഎഫിന്റെ ബദല്‍ ആരോഗ്യ നയം; ആരോഗ്യ കമ്മീഷനെ നിയമിച്ചു

cntv team by cntv team
June 30, 2025
in Kerala
A A
സംസ്ഥാനത്ത് യുഡിഎഫിന്റെ ബദല്‍ ആരോഗ്യ നയം; ആരോഗ്യ കമ്മീഷനെ നിയമിച്ചു
0
SHARES
59
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: സംസ്ഥാനത്ത് ബദല്‍ ആരോഗ്യ നയത്തിനൊരുങ്ങി യുഡിഎഫ്. യുഡിഎഫ് ആരോഗ്യ കമ്മീഷനെ പ്രഖ്യാപിച്ചു. ഡോ. എസ് എസ് ലാലിന്റെ നേതൃത്വത്തിലാണ് ആരോഗ്യ കമ്മീഷനെ നിയമിച്ചിരിക്കുന്നത്. ആരോഗ്യ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ലക്ഷ്യമിട്ടാണ് കമ്മീഷന്‍ രൂപീകരിച്ചത്.ആറംഗ കമ്മീഷനാണ് ചുമതല നല്‍കിയത്. മൂന്നു മാസത്തിനകം കമ്മീഷന്‍ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കും. ആറ് മാസത്തിനുള്ളില്‍ സമ്പൂര്‍ണ്ണ റിപ്പോര്‍ട്ടും സമര്‍പ്പിക്കും. പൊതു ജനങ്ങളില്‍ നിന്നും ആശുപത്രി ജീവനക്കാരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ പ്രതിസന്ധിയില്‍ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകാനാണ് കോണ്‍ഗ്രസ് തീരുമാനം. ചൊവ്വാഴ്ച സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് മുന്നില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തും.തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കലിന്റെ വെളിപ്പെടുത്തലുകള്‍ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. പിന്നാലെയാണ് ബദല്‍ ആരോഗ്യ നയം യുഡിഎഫ് കൊണ്ടുവരുന്നത്. ആശുപത്രിയില്‍ ഉപകരണങ്ങള്‍ ഇല്ലെന്നും, അവ വാങ്ങിനല്‍കാന്‍ ഉദ്യോഗസ്ഥരും മറ്റുള്ളവരുടെയും ഭാഗത്തുനിന്നും നടപടിയുണ്ടാകുന്നില്ലെന്നുമായിരുന്നു ഹാരിസ് ചിറയ്ക്കല്‍ പറഞ്ഞത്. ഗുരുതര പ്രശ്നങ്ങളുമായി വരുന്ന രോഗികളുടെ ഓപ്പറേഷന്‍ അടക്കം മാറ്റിവെയ്ക്കേണ്ടിവരികയാണെന്നും മികച്ച ചികിത്സ നല്‍കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായിട്ട് പോലും അനങ്ങാപ്പാറ പോലെ ബ്യൂറോക്രസിയുടെ മതില്‍ മുന്‍പില്‍ നില്‍ക്കുകയാണെന്നും ഡോ ഹാരിസ് ചിറയ്ക്കല്‍ കുറ്റപ്പെടുത്തിയിരുന്നു. പലരോടും അപേക്ഷിച്ചിട്ടും യാതൊരു പരിഹാരവും ഇല്ലെന്നും ഹാരിസ് പറഞ്ഞിരുന്നു.പിന്നാലെ ഹാരിസ് ചിറയ്ക്കല്‍ ഉന്നയിച്ച ആരോപണങ്ങളില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. കൈക്കൂലി വാങ്ങാത്ത, കഠിനാധ്വാനിയായ ഡോക്ടറാണ് ഹാരിസ്. അദ്ദേഹം ഉന്നയിച്ചത് ഒരു സിസ്റ്റത്തിന്റെ പ്രശ്‌നമാണെന്നും മന്ത്രി മാധ്യമങ്ങളോട് വിശദീകരിച്ചിരുന്നു.തുടര്‍ന്ന് ഡോ. ഹാരിസ് ആരോപിച്ച ഉപകരണക്ഷാമം അന്വേഷിക്കാന്‍ ആരോഗ്യവകുപ്പ് നാലംഗ സമിതിയെ നിയമിച്ചിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ബി പത്മകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ടി കെ ജയകുമാര്‍, ഡോ. എസ് ഗോമതി, ഡോ. എ രാജീവന്‍ എന്നിവരാണ് അന്വേഷണ സമിതിയിലെ മറ്റ് അംഗങ്ങള്‍. അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സര്‍ക്കാരിന്റെ നിര്‍ദേശം.

Related Posts

നാട്ടികയിലെ ബിജെപി സ്ഥാനാര്‍ത്ഥി സി സി മുകുന്ദന്റെ പി എ അസർ മജീദ് അറസ്റ്റിൽ
Kerala

നാട്ടികയിലെ ബിജെപി സ്ഥാനാര്‍ത്ഥി സി സി മുകുന്ദന്റെ പി എ അസർ മജീദ് അറസ്റ്റിൽ

April 6, 2026
117
അമ്മയ്ക്ക് ഒപ്പം അങ്കണവാടിയിൽനിന്ന് മടങ്ങിയ മൂന്നര വയസുകാരന് പിക്കപ്പ് ഇടിച്ച് ദാരുണാന്ത്യം
Kerala

അമ്മയ്ക്ക് ഒപ്പം അങ്കണവാടിയിൽനിന്ന് മടങ്ങിയ മൂന്നര വയസുകാരന് പിക്കപ്പ് ഇടിച്ച് ദാരുണാന്ത്യം

April 6, 2026
24
കേരളത്തിൽ യുഡിഎഫ് 96 സീറ്റുകൾ നേടും, പറഞ്ഞാൽ പറഞ്ഞത് ചെയ്യും: ഡി കെ ശിവകുമാർ
Kerala

കേരളത്തിൽ യുഡിഎഫ് 96 സീറ്റുകൾ നേടും, പറഞ്ഞാൽ പറഞ്ഞത് ചെയ്യും: ഡി കെ ശിവകുമാർ

April 6, 2026
29
ട്വന്റി-20-എൻഡിഎ സഖ്യം; പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു, സാബു ജേക്കബിനെതിരെ ഗുരുതര ആരോപണം
Kerala

ട്വന്റി-20-എൻഡിഎ സഖ്യം; പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു, സാബു ജേക്കബിനെതിരെ ഗുരുതര ആരോപണം

April 6, 2026
100
വീട്ടിൽ വച്ച് പ്രസവം, നവജാത ശിശു മരിച്ചു; ഭാര്യ ഗർഭിണിയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് യുവാവ്
Kerala

വീട്ടിൽ വച്ച് പ്രസവം, നവജാത ശിശു മരിച്ചു; ഭാര്യ ഗർഭിണിയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് യുവാവ്

April 6, 2026
422
‘എൽഡിഎഫും യുഡിഎഫും അധികാരത്തിലെത്തിയാൽ ലൗ ജിഹാദ് നടപ്പാക്കും’; വിവാദപ്രസംഗവുമായി പി.കെ. കൃഷ്ണദാസ്
Kerala

‘എൽഡിഎഫും യുഡിഎഫും അധികാരത്തിലെത്തിയാൽ ലൗ ജിഹാദ് നടപ്പാക്കും’; വിവാദപ്രസംഗവുമായി പി.കെ. കൃഷ്ണദാസ്

April 6, 2026
69
Next Post
നവജാത ശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവം: പ്രതികളായ പ്രതികളായ അനീഷയും ഭവിനും റിമാന്റില്‍

നവജാത ശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവം: പ്രതികളായ പ്രതികളായ അനീഷയും ഭവിനും റിമാന്റില്‍

Recent News

‘സതീശൻ രാഷ്ട്രീയ വനവാസത്തിന് പോകല്ലേ എന്നാണ് പ്രാര്‍ത്ഥന; വാക്ക് പാലിക്കുന്ന നേതാവെങ്കിൽ പോകേണ്ടി വരുമല്ലോ’

‘സതീശൻ രാഷ്ട്രീയ വനവാസത്തിന് പോകല്ലേ എന്നാണ് പ്രാര്‍ത്ഥന; വാക്ക് പാലിക്കുന്ന നേതാവെങ്കിൽ പോകേണ്ടി വരുമല്ലോ’

April 6, 2026
32
നാട്ടികയിലെ ബിജെപി സ്ഥാനാര്‍ത്ഥി സി സി മുകുന്ദന്റെ പി എ അസർ മജീദ് അറസ്റ്റിൽ

നാട്ടികയിലെ ബിജെപി സ്ഥാനാര്‍ത്ഥി സി സി മുകുന്ദന്റെ പി എ അസർ മജീദ് അറസ്റ്റിൽ

April 6, 2026
117
അമ്മയ്ക്ക് ഒപ്പം അങ്കണവാടിയിൽനിന്ന് മടങ്ങിയ മൂന്നര വയസുകാരന് പിക്കപ്പ് ഇടിച്ച് ദാരുണാന്ത്യം

അമ്മയ്ക്ക് ഒപ്പം അങ്കണവാടിയിൽനിന്ന് മടങ്ങിയ മൂന്നര വയസുകാരന് പിക്കപ്പ് ഇടിച്ച് ദാരുണാന്ത്യം

April 6, 2026
24
കേരളത്തിൽ യുഡിഎഫ് 96 സീറ്റുകൾ നേടും, പറഞ്ഞാൽ പറഞ്ഞത് ചെയ്യും: ഡി കെ ശിവകുമാർ

കേരളത്തിൽ യുഡിഎഫ് 96 സീറ്റുകൾ നേടും, പറഞ്ഞാൽ പറഞ്ഞത് ചെയ്യും: ഡി കെ ശിവകുമാർ

April 6, 2026
29
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025