• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ദളിത് സ്ത്രീയെ പൊലീസ് സ്റ്റേഷനില്‍ അപമാനിച്ച സംഭവം : ‘വ്യാജ പരാതി നല്‍കിയ ഓമനയ്‌ക്കെതിരെ കേസ് എടുക്കണം’; SC/ST കമ്മിഷന്‍ ഉത്തരവ്

cntv team by cntv team
June 27, 2025
in Kerala
A A
ദളിത് സ്ത്രീയെ പൊലീസ് സ്റ്റേഷനില്‍ അപമാനിച്ച സംഭവം : ‘വ്യാജ പരാതി നല്‍കിയ ഓമനയ്‌ക്കെതിരെ കേസ് എടുക്കണം’; SC/ST കമ്മിഷന്‍ ഉത്തരവ്
0
SHARES
68
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: തിരുവനന്തപുരത്തെ വ്യാജ മാല മോഷണ പരാതിയില്‍ പരാതിക്കാരിക്കെതിരെ കേസെടുക്കാന്‍ എസ്‌സി/എസ്ടി കമ്മീഷന്‍ ഉത്തരവ്. ഓമന ഡാനിയേല്‍ എന്നയാള്‍ക്കെതിരെ കേസെടുക്കാനാണ് ഉത്തരവ്. മാല മോഷണക്കേസില്‍ ആരോപണ വിധേയയായ ദളിത് വിഭാഗത്തിൽപ്പെട്ട ബിന്ദുവിന് പൊലീസ് സ്റ്റേഷനില്‍ പീഡനമേറ്റ കേസിലാണ് നടപടി. മാല പരാതിക്കാരിയുടെ വീട്ടില്‍ നിന്നുതന്നെ കണ്ടെടുക്കുകയായിരുന്നു. കഴിഞ്ഞ മാസം 23നായിരുന്നു തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിനി ബിന്ദുവിനോട് പേരൂര്‍ക്കട പൊലീസ് ക്രൂരത കാട്ടിയത്. ബിന്ദു ജോലിക്ക് നിന്ന അമ്പലമുക്കിലെ വീട്ടില്‍ നിന്ന് രണ്ടര പവന്റെ മാല മോഷണം പോയതായി വീട്ടുടമ ഓമന ഡാനിയേല്‍ പേരൂര്‍ക്കട പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ബിന്ദുവിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി വെള്ളം പേലും നല്‍കാതെ 20 മണിക്കൂര്‍ ചോദ്യം ചെയ്യുകയായിരുന്നു. ഫോണ്‍ പിടിച്ചുവാങ്ങിയ ശേഷം വനിതാ പൊലീസ് ഉദ്യോഗസ്ഥയെ കൊണ്ട് വിവസ്ത്രയാക്കി പരിശോധിച്ചു. എസ്‌ഐ ഉള്‍പ്പെടെയുള്ളവര്‍ മാലക്കള്ളി എന്ന് വിളിച്ചും അസഭ്യം പറഞ്ഞും മണിക്കൂറുകളോളും ചോദ്യം ചെയ്തു. ഇതിനിടെ ബിന്ദു കുടിക്കാന്‍ വെള്ളം ചോദിച്ചു. ശുചിമുറിയില്‍ നിന്ന് കോരിക്കുടിക്കാനായിരുന്നു എഎസ്‌ഐ പ്രസന്നന്‍ പറഞ്ഞത്. ഇയാളെ പിന്നീട് സസ്‌പെന്‍ഡ് ചെയ്തിരുന്നു. പുലര്‍ച്ചെ 3.30 വരെ ചോദ്യം ചെയ്യല്‍ തുടര്‍ന്നു. കുറ്റം സമ്മതിച്ചില്ലെങ്കില്‍ മക്കളെ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി. ചോദ്യം ചെയ്യലിന് ശേഷം പരാതിക്കാരിയുടെ വീട്ടില്‍ തിരച്ചിലിനായി ബിന്ദുവിനെ കൊണ്ടുപോയി. തൊണ്ടിമുതല്‍ ലഭിക്കാതെ വന്നതോടെ തിരികെ സ്റ്റേഷനില്‍ എത്തിച്ചു. 24ന് ഉച്ചവരെ കസ്റ്റഡിയില്‍വെച്ചു. ഒടുവില്‍ സ്വര്‍ണമാല പരാതിക്കാരി ഓമന ഡാനിയേലിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ എസ്ഐ പ്രസാദിനെയും അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു. എഎസ്ഐ പ്രസന്നനാണ് തന്നെ മാനസികമായി ഉപദ്രവിച്ചതെന്നും ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്നും ബിന്ദു ആവശ്യപ്പെട്ടിരുന്നു.

Related Posts

കനത്ത മഴയ്ക്ക് സാധ്യത:സംസ്ഥാനത്ത് തൃശ്ശൂര്‍ അടക്കം 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
Kerala

കനത്ത മഴയ്ക്ക് സാധ്യത:സംസ്ഥാനത്ത് തൃശ്ശൂര്‍ അടക്കം 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി

August 4, 2026
2.1k
‘സ്ത്രീകളെ അധിക്ഷേപിക്കുക, സൗജന്യത്തിന് വേണ്ടി ദാരിദ്ര്യം അഭിനയിക്കുകയാണെന്ന് പറയുക’; ഈ സർക്കാർ ആർക്കുവേണ്ടിയാണ് ഭരിക്കുന്നതെന്ന് കെ ബി ഗണേഷ് കുമാർ
Kerala

‘സ്ത്രീകളെ അധിക്ഷേപിക്കുക, സൗജന്യത്തിന് വേണ്ടി ദാരിദ്ര്യം അഭിനയിക്കുകയാണെന്ന് പറയുക’; ഈ സർക്കാർ ആർക്കുവേണ്ടിയാണ് ഭരിക്കുന്നതെന്ന് കെ ബി ഗണേഷ് കുമാർ

August 4, 2026
57
തൃശൂർ മെഡിക്കൽ കോളേജിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ തീപിടുത്തം
Kerala

തൃശൂർ മെഡിക്കൽ കോളേജിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ തീപിടുത്തം

August 4, 2026
332
ഹെലികോപ്ടറിൽ പോയത് പുറത്തുപറയാനാകാത്ത ഏത് ഡീലിന്? കള്ളംപറയാതെ മുഖ്യമന്ത്രിക്ക് സമാധാനമില്ല- ഗോവിന്ദൻ
Kerala

ഹെലികോപ്ടറിൽ പോയത് പുറത്തുപറയാനാകാത്ത ഏത് ഡീലിന്? കള്ളംപറയാതെ മുഖ്യമന്ത്രിക്ക് സമാധാനമില്ല- ഗോവിന്ദൻ

August 4, 2026
49
ആധാറിൽ സൗജന്യമായി ഇമെയില്‍ ഐഡി ചേര്‍ക്കാം; അവസരം ഡിസംബര്‍ 31 വരെ
Kerala

ആധാറിൽ സൗജന്യമായി ഇമെയില്‍ ഐഡി ചേര്‍ക്കാം; അവസരം ഡിസംബര്‍ 31 വരെ

August 4, 2026
54
കെ എം ബഷീറിന്റെ മരണം; ഭാര്യയുടെ ഹർജിയിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതി നോട്ടീസ്
Kerala

കെ എം ബഷീറിന്റെ മരണം; ഭാര്യയുടെ ഹർജിയിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതി നോട്ടീസ്

August 4, 2026
144
Next Post
വി എസ് അച്യുതാനന്ദൻ്റെ നിലയിൽ മാറ്റമില്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ

വി എസ് അച്യുതാനന്ദൻ്റെ നിലയിൽ മാറ്റമില്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ

Recent News

കനത്ത മഴയ്ക്ക് സാധ്യത:സംസ്ഥാനത്ത് തൃശ്ശൂര്‍ അടക്കം 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി

കനത്ത മഴയ്ക്ക് സാധ്യത:സംസ്ഥാനത്ത് തൃശ്ശൂര്‍ അടക്കം 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി

August 4, 2026
2.1k
ചെറവല്ലൂർ തുരുത്ത് ദ്വീപ് നിവാസികളുടെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരം’അടുത്ത മഴക്കാലത്തിന് മുൻപ് റോഡ് നിർമ്മിക്കുമെന്ന് കെ.പി. നൗഷാദ് അലി എം.എൽ.എ

ചെറവല്ലൂർ തുരുത്ത് ദ്വീപ് നിവാസികളുടെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരം’അടുത്ത മഴക്കാലത്തിന് മുൻപ് റോഡ് നിർമ്മിക്കുമെന്ന് കെ.പി. നൗഷാദ് അലി എം.എൽ.എ

August 4, 2026
136
‘സ്ത്രീകളെ അധിക്ഷേപിക്കുക, സൗജന്യത്തിന് വേണ്ടി ദാരിദ്ര്യം അഭിനയിക്കുകയാണെന്ന് പറയുക’; ഈ സർക്കാർ ആർക്കുവേണ്ടിയാണ് ഭരിക്കുന്നതെന്ന് കെ ബി ഗണേഷ് കുമാർ

‘സ്ത്രീകളെ അധിക്ഷേപിക്കുക, സൗജന്യത്തിന് വേണ്ടി ദാരിദ്ര്യം അഭിനയിക്കുകയാണെന്ന് പറയുക’; ഈ സർക്കാർ ആർക്കുവേണ്ടിയാണ് ഭരിക്കുന്നതെന്ന് കെ ബി ഗണേഷ് കുമാർ

August 4, 2026
57
തൃശൂർ മെഡിക്കൽ കോളേജിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ തീപിടുത്തം

തൃശൂർ മെഡിക്കൽ കോളേജിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ തീപിടുത്തം

August 4, 2026
332
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025