• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, April 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കേരളത്തിൽ പരക്കെ മഴ: അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്

cntv team by cntv team
June 27, 2025
in Kerala
A A
കേരളത്തിൽ പരക്കെ മഴ: അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്
0
SHARES
87
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: സംസ്ഥാനത്ത് മഴ പരക്കെ തുടരുകയാണ്. 5 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം വയനാട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 9 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ്. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കൻ ആന്ധ്രാപ്രദേശിനും മുകളിലായി സ്ഥിതിചെയ്ത ചക്രവാതച്ചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചതോടെയാണ് മഴ കനത്തത്. മഴയ്ക്കൊപ്പം 60 കിലോമീറ്റർ വരെ വേഗത്തിൽ വീശുന്ന കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശവാസികൾക്കും മത്സ്യത്തൊഴിലാളികൾക്കും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ശനിയാഴ്ച (28-06-2025) തുടങ്ങിയ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസർകോട് ജില്ലകളിൽ ശനിയാഴ്ചും (28-06-2025), പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഞായറാഴ്ചയും (29-06-2025) യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന പ്രവണതയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, തൃശൂർ, വയനാട്, പാലക്കാട് ജില്ലകളിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. മുൻനിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല. നിലമ്പൂർ, ചേർത്തല, കുട്ടനാട്, ഇരിട്ടി താലൂക്കുകളിലും അവധി അവധി പ്രഖ്യാപിച്ചിട്ടുണ്ട്.മഴ കനക്കുമ്പോൾ, മഴക്കെടുതിയും രൂക്ഷമാണ്. 60 കിലോ മീറ്റർ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. നദികളിൽ ജലനിരപ്പ് ഉയരുന്നുണ്ട്. മുല്ലപ്പെരിയാറിൽ ഒരടി കൂടി ജലനിരപ്പ് ഉയർന്നാൽ ഷട്ടറുകൾ തുറക്കുമെന്നാണ് വ്യക്തമാക്കപ്പെട്ടിരിക്കുന്നത്. വയനാട്ടിലെ ബാണാസുര ഡാം ഇന്ന് തുറക്കും. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടിട്ടുണ്ട്.

തൃശ്ശൂരിൽ മഴ തുടരുന്നു. ജില്ലയിലുള്ള ഡാമുകളെ ജലനിരപ്പ് ഉയരുന്നുണ്ട്. ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയർന്നു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടിട്ടുണ്ട്. തോടുകൾ എല്ലാം നിറഞ്ഞ അവസ്ഥയിലാണ്. കനത്ത മഴയെ തുടർന്ന് എറണാകുളം ജില്ലയിൽ നാല് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. 24 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. നദികളിലെ ജലനിരപ്പ് ഉയരുന്നുണ്ട്. മൂവാറ്റുപുഴ ആറിലേയും തൊടുപുഴ ആറിലേയും ജലനിരപ്പ് അപകട നില പിന്നിട്ടു. പെരിയാറിൽ ആലുവ മാർത്താണ്ഡവർമ, കാലടി പോയിന്റുകളിൽ ജലനിരപ്പ് മുന്നറിയിപ്പ് നില കവിഞ്ഞു. കുട്ടമ്പുഴ മണികണ്ഠൻചാൽ ചപ്പാത്ത് ഭാഗത്ത് പുഴയിൽ കാണാതായ ബിജുവിനെ ഇനിയും കണ്ടെത്താനായിട്ടില്ലഇടുക്കിയിൽ വിവിധ ഇടങ്ങളിൽ ഇടവിട്ട് ശക്തമായ മഴ തുടരുകയാണ്. പലയിടങ്ങളിലും ശക്തി കുറഞ്ഞ തോരാമഴയുമുണ്ട്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഒടുവിലെ കണക്ക് പ്രകാരം ജലനിരപ്പ് 134.80 അടിയായിട്ടുണ്ട്. 136 അടിയിൽ എത്തിയാൽ നാളെ സ്പിൽവേ ഷട്ടറുകൾ തുറക്കേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. പൊൻമുടി , കല്ലാർകുട്ടി , പാംബ്ല , മലങ്കര ഡാമുകളിൽ നിന്നും വെള്ളം പുറത്തേക്ക് ഒഴുക്കുന്നത് തുടരുകയാണ്. നാശനഷ്ടങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

Related Posts

‘നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി’; ബിഗ്  ബോസ്  താരം ഷിയാസ്  കരീമിനെതിരെ ലെെംഗിക ചൂഷണ പരാതിയുമായി യുവതി
Kerala

‘നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി’; ബിഗ്  ബോസ്  താരം ഷിയാസ്  കരീമിനെതിരെ ലെെംഗിക ചൂഷണ പരാതിയുമായി യുവതി

April 27, 2026
206
തൃശൂർ പൂരത്തിന് പരിസമാപ്‌തി; തിരുവമ്പാടിയും പാറമേക്കാവും ഉപചാരം ചൊല്ലിപ്പിരിഞ്ഞു, അടുത്ത പൂരം 2027 ഏപ്രിൽ 17ന്
Kerala

തൃശൂർ പൂരത്തിന് പരിസമാപ്‌തി; തിരുവമ്പാടിയും പാറമേക്കാവും ഉപചാരം ചൊല്ലിപ്പിരിഞ്ഞു, അടുത്ത പൂരം 2027 ഏപ്രിൽ 17ന്

April 27, 2026
44
സംസ്ഥാനത്ത് വേനൽ മഴ എത്തുന്നു; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു
Kerala

സംസ്ഥാനത്ത് വേനൽ മഴ എത്തുന്നു; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

April 27, 2026
125
നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന സംശയം; വീടിന് സമീപത്തുനിന്ന് 2 മൃതദേഹങ്ങൾ കണ്ടെത്തി
Crime

നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന സംശയം; വീടിന് സമീപത്തുനിന്ന് 2 മൃതദേഹങ്ങൾ കണ്ടെത്തി

April 27, 2026
247
ദളിത് യുവതിയെ പീഡിപ്പിച്ച സംഭവം; ജാമ്യം തേടി കോൺഗ്രസ് നേതാവ് പ്രശോഭ് വത്സൻ ഹൈക്കോടതിയിൽ
Kerala

ദളിത് യുവതിയെ പീഡിപ്പിച്ച സംഭവം; ജാമ്യം തേടി കോൺഗ്രസ് നേതാവ് പ്രശോഭ് വത്സൻ ഹൈക്കോടതിയിൽ

April 27, 2026
39
നിതിൻ രാജിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി ഹർത്താൽ
Kerala

നിതിൻ രാജിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി ഹർത്താൽ

April 27, 2026
1.7k
Next Post
തൃശ്ശൂര്‍ കൊടകരയില്‍ പഴയ ഇരുനില കെട്ടിടം ഇടിഞ്ഞു വീണു’മൂന്ന് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

തൃശ്ശൂര്‍ കൊടകരയില്‍ പഴയ ഇരുനില കെട്ടിടം ഇടിഞ്ഞു വീണു'മൂന്ന് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

Recent News

തൃശ്ശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ അപകടം: പൊള്ളലേറ്റ് മരിച്ച എടപ്പാള്‍ സ്വദേശി ബാബുവിന്റെ മൃതദേഹം സംസ്കരിച്ചു

തൃശ്ശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ അപകടം: പൊള്ളലേറ്റ് മരിച്ച എടപ്പാള്‍ സ്വദേശി ബാബുവിന്റെ മൃതദേഹം സംസ്കരിച്ചു

April 27, 2026
190
‘നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി’; ബിഗ്  ബോസ്  താരം ഷിയാസ്  കരീമിനെതിരെ ലെെംഗിക ചൂഷണ പരാതിയുമായി യുവതി

‘നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി’; ബിഗ്  ബോസ്  താരം ഷിയാസ്  കരീമിനെതിരെ ലെെംഗിക ചൂഷണ പരാതിയുമായി യുവതി

April 27, 2026
206
തൃശൂർ പൂരത്തിന് പരിസമാപ്‌തി; തിരുവമ്പാടിയും പാറമേക്കാവും ഉപചാരം ചൊല്ലിപ്പിരിഞ്ഞു, അടുത്ത പൂരം 2027 ഏപ്രിൽ 17ന്

തൃശൂർ പൂരത്തിന് പരിസമാപ്‌തി; തിരുവമ്പാടിയും പാറമേക്കാവും ഉപചാരം ചൊല്ലിപ്പിരിഞ്ഞു, അടുത്ത പൂരം 2027 ഏപ്രിൽ 17ന്

April 27, 2026
44
സംസ്ഥാനത്ത് വേനൽ മഴ എത്തുന്നു; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് വേനൽ മഴ എത്തുന്നു; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

April 27, 2026
125
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025