• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, September 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home International

ഇന്ത്യ വെളളം നൽകിയില്ലെങ്കിൽ ഇനി യുദ്ധം: പാകിസ്താന്‍ മുന്‍ വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ

cntv team by cntv team
June 24, 2025
in International
A A
ഇന്ത്യ വെളളം നൽകിയില്ലെങ്കിൽ ഇനി യുദ്ധം: പാകിസ്താന്‍ മുന്‍ വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ
0
SHARES
58
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഇസ്ലാമാബാദ്: ഇന്ത്യയ്ക്ക് നേരെ യുദ്ധഭീഷണിയുമായി പാകിസ്ഥാൻ മുൻ വിദേശകാര്യമന്ത്രിയും പീപ്പിൾസ് പാർട്ടി ചെയർമാനുമായ ബിലാവൽ ഭൂട്ടോ. സിന്ധൂനദീജല കരാർ ഇന്ത്യ ഒരിക്കലും പുനഃസ്ഥാപിക്കില്ലെന്ന് അടുത്തിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിലാവൽ ഭൂട്ടോ രംഗത്തെത്തിയത്. നാഷണൽ അസംബ്ലി ബജറ്റ് സമ്മേളനത്തിലാണ് കരാർ നിർത്തിവയ്ക്കാനുള്ള ഇന്ത്യയുടെ നീക്കത്തിനെതിരെ ബിലാവൽ ഭൂട്ടോ സംസാരിച്ചത്. ‘ഇന്ത്യയ്ക്ക് മുന്നിൽ രണ്ട് വഴികളാണ് ഉള്ളത്. ഒന്നെങ്കിൽ സിന്ധൂനദീജല കരാർ പ്രകാരമുള്ള ജലം ന്യായമായി വിഭജിക്കുക. അല്ലെങ്കിൽ സിന്ധൂനദീജല കരാറിൽ ഉൾപ്പെട്ടിട്ടുള്ള ആറു നദീകളിൽനിന്നും ഞങ്ങൾ ജലം പാകിസ്ഥാനിലേക്ക് എത്തിക്കും. സിന്ധൂനദീജല കരാർ ഇനിയില്ല. അത് അസാധുവാക്കപ്പെട്ടുവെന്നാണ് ഇന്ത്യ പറയുന്നത്. അത് നിയമവിരുദ്ധമാണ്. ആ കരാർ ഉപേക്ഷിക്കപ്പെട്ടിട്ടില്ല. അത് ഇപ്പോഴും ഇന്ത്യയെയും പാകിസ്ഥാനെയും ബന്ധിപ്പിച്ചിട്ടുണ്ട്. കരാർ പ്രകാരമുള്ള ജലം നൽകാതിരിക്കുന്നത് യുഎൻ ഉടമ്പടി പ്രകാരം തെറ്റാണ്. ഇന്ത്യയും പാകിസ്ഥാനും പരസ്പരം സംസാരിക്കാൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ ഒരുമിച്ചുനിന്ന് തീവ്രവാദത്തിനെതിരായി പ്രവർത്തിക്കാൻ തയ്യാറാകുന്നില്ലെങ്കിൽ, ഇരുരാജ്യങ്ങളിലും ഭീകരാക്രമണങ്ങൾ കൂടുതൽ രൂക്ഷമാവുകയേ ഉള്ളൂ. ഇന്ത്യ രാഷ്ട്രീയ ആവശ്യങ്ങൾക്കായി ഭീകരതയെ ആയുധമാക്കുന്നു. ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (എഫ്എടിഎഫ്) മുന്നണിയിൽ പാകിസ്ഥാന്റെ നേട്ടങ്ങൾ തടയാനാണ് ഇന്ത്യ ശ്രമിക്കുന്നത്. വളരെ കഷ്ടപ്പെട്ടാണ് പാകിസ്ഥാൻ എഫ്എടിഎഫ് ഗ്രേ ലിസ്റ്റിൽ നിന്ന് വെെറ്റ് ലിസ്റ്റിൽ എത്തിയത്. വീണ്ടും വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് ഗ്രേ ലിസ്റ്റിലാക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്’- ബിലാവൽ ഭൂട്ടോ പറഞ്ഞു.

Related Posts

9 രാജ്യ ങ്ങളിൽ ഇന്ത്യക്കാർക്ക് വിസ ചട്ടങ്ങളിൽ മാറ്റം
International

9 രാജ്യ ങ്ങളിൽ ഇന്ത്യക്കാർക്ക് വിസ ചട്ടങ്ങളിൽ മാറ്റം

September 19, 2026
383
ജീവിച്ചിരിക്കുന്ന പ്രസിഡന്റിന്റെ ചിത്രം വരുന്നത് ഒരു നൂറ്റാണ്ടിന് ശേഷം! അമേരിക്കന്‍ നാണയത്തില്‍ ഇനി ട്രംപും; സവിശേഷതകൾ എന്തൊക്കെ?
International

ജീവിച്ചിരിക്കുന്ന പ്രസിഡന്റിന്റെ ചിത്രം വരുന്നത് ഒരു നൂറ്റാണ്ടിന് ശേഷം! അമേരിക്കന്‍ നാണയത്തില്‍ ഇനി ട്രംപും; സവിശേഷതകൾ എന്തൊക്കെ?

September 4, 2026
136
നേപ്പാളിലെ മിന്നൽ പ്രളയം: മരണസംഖ്യ 1,127 ആയി; കാണാതായവർക്കായി എട്ടാം ദിവസവും തെരച്ചിൽ തുടരുന്നു
International

നേപ്പാളിലെ മിന്നൽ പ്രളയം: മരണസംഖ്യ 1,127 ആയി; കാണാതായവർക്കായി എട്ടാം ദിവസവും തെരച്ചിൽ തുടരുന്നു

September 2, 2026
44
ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കുത്തേറ്റ് മരിച്ചു; കുത്തിയ സ്ത്രീയെ പൊലീസ് വെടിവച്ചുകൊന്നു
International

ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കുത്തേറ്റ് മരിച്ചു; കുത്തിയ സ്ത്രീയെ പൊലീസ് വെടിവച്ചുകൊന്നു

September 2, 2026
198
നേപ്പാള്‍ പ്രളയത്തിൽ കൊല്ലം സ്വദേശിനിയെ കാണാതായി; വിസ സ്റ്റാമ്പ് ചെയ്യുന്നതിനിടെ അപകടത്തില്‍പ്പെട്ടതായി സംശയം
International

നേപ്പാള്‍ പ്രളയത്തിൽ കൊല്ലം സ്വദേശിനിയെ കാണാതായി; വിസ സ്റ്റാമ്പ് ചെയ്യുന്നതിനിടെ അപകടത്തില്‍പ്പെട്ടതായി സംശയം

September 1, 2026
9
സിംബാബ്‌വെയില്‍ ബോട്ടപകടം; 44 പേര്‍ക്ക് ദാരുണാന്ത്യം
International

സിംബാബ്‌വെയില്‍ ബോട്ടപകടം; 44 പേര്‍ക്ക് ദാരുണാന്ത്യം

August 12, 2026
163
Next Post
പടിഞ്ഞാറങ്ങാടിയിൽ ചുമട്ട് തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

പടിഞ്ഞാറങ്ങാടിയിൽ ചുമട്ട് തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

Recent News

വിവാഹിതരായ സ്ത്രീകൾക്ക് സത്യവാങ്മൂലം നിർബന്ധം; ആധാറിലെ പേരുതിരുത്താനുള്ള മാനദണ്ഡങ്ങളിൽ മാറ്റം

വിവാഹിതരായ സ്ത്രീകൾക്ക് സത്യവാങ്മൂലം നിർബന്ധം; ആധാറിലെ പേരുതിരുത്താനുള്ള മാനദണ്ഡങ്ങളിൽ മാറ്റം

September 21, 2026
0
തൃശൂരിൽ വൻ കവർച്ച; വീടിന്റെ വാതിൽ തകർത്ത് 55 പവൻ സ്വർണം കവർന്നു

തൃശൂരിൽ വൻ കവർച്ച; വീടിന്റെ വാതിൽ തകർത്ത് 55 പവൻ സ്വർണം കവർന്നു

September 21, 2026
37
കറങ്ങിനടന്ന് മോഷണം, സഞ്ചാരം വിമാനത്തിൽ; അന്തർസംസ്ഥാന സംഘം പൊലീസിന്റെ വലയിൽ

കറങ്ങിനടന്ന് മോഷണം, സഞ്ചാരം വിമാനത്തിൽ; അന്തർസംസ്ഥാന സംഘം പൊലീസിന്റെ വലയിൽ

September 21, 2026
70
കോഴിക്കോട് വാഹനാപകടത്തില്‍ ഫുട്‌ബോള്‍ താരത്തിന് ദാരുണാന്ത്യം

കോഴിക്കോട് വാഹനാപകടത്തില്‍ ഫുട്‌ബോള്‍ താരത്തിന് ദാരുണാന്ത്യം

September 21, 2026
98
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025