• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, October 29, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കേരളത്തിലെ എല്ലാ ജില്ലകളിലും മ‍ഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

cntv team by cntv team
June 20, 2025
in Kerala
A A
കേരളത്തിലെ എല്ലാ ജില്ലകളിലും മ‍ഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
0
SHARES
49
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രതാ നിർദേശങ്ങൾകേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാൻ പാടുള്ളതല്ല. മരച്ചുവട്ടിൽ വാഹനങ്ങളും പാർക്ക് ചെയ്യരുത്.വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം. അപകടാവസ്ഥയിലുള്ള മരങ്ങൾ പൊതുവിടങ്ങളിൽ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുക.ഉറപ്പില്ലാത്ത പരസ്യ ബോർഡുകൾ, ഇലക്ട്രിക് പോസ്റ്റുകൾ, കൊടിമരങ്ങൾ തുടങ്ങിയവയും കാറ്റിൽ വീഴാൻ സാധ്യതയുള്ളതിനാൽ കാറ്റും മഴയും ഇല്ലാത്ത സമയത്ത് അവ ശരിയായ രീതിയിൽ ബലപ്പെടുത്തുകയോ അഴിച്ചു വയ്ക്കുകയോ ചെയ്യുക. കാറ്റും മഴയും ഉള്ളപ്പോൾ ഇതിൻറെ ചുവട്ടിലും സമീപത്തും നിൽക്കുകയോ വാഹനങ്ങൾ പാർക്ക് ചെയ്യുകയോ അരുത് .ചുമരിലോ മറ്റോ ചാരി വച്ചിട്ടുള്ള കോണി പോലെയുള്ള, കാറ്റിൽ വീണുപോകാൻ സാധ്യതയുള്ള ഉപകരണങ്ങളും മറ്റ് വസ്തുക്കളും കയറുപയോഗിച്ച് കെട്ടി വെക്കേണ്ടതാണ്.കാറ്റ് വീശി തുടങ്ങുമ്പോൾ തന്നെ വീടുകളിലെ ജനലുകളും വാതിലുകളും അടച്ചിടേണ്ടതാണ്. ജനലുകളുടെയും വാതിലുകളുടെയും സമീപത്ത് നിൽക്കാതിരിക്കുക. വീടിൻറെ ടെറസിലും നിൽക്കുന്നത് ഒഴിവാക്കുക.ഓല മേഞ്ഞതോ, ഷീറ്റ് പാകിയതോ, അടച്ചുറപ്പില്ലാത്തതോ ആയ വീടുകളിൽ താമസിക്കുന്നവർ മുന്നറിയിപ്പ് വരുന്ന ഘട്ടങ്ങളിൽ അധികൃതർ ആവശ്യപ്പെടുന്ന മുറക്ക് സുരക്ഷിതമായ കെട്ടിടങ്ങളിലേയ്ക്ക് മാറിത്താമസിക്കേണ്ടതാണ് .തദ്ദേശ സ്ഥാപനതല ദുരന്ത ലഘൂകരണ പദ്ധതി പ്രകാരം കണ്ടെത്തിയിട്ടുള്ള ഇത്തരം ആളുകളെ റിലീഫ് ക്യാമ്പുകളിലേക്ക് ആവശ്യമുള്ള ഘട്ടങ്ങളിൽ മാറ്റാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും റവന്യൂ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മുൻകൈ എടുക്കേണ്ടതാണ്.കാറ്റും മഴയും ശക്തമാകുമ്പോൾ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിൽ ഏതെങ്കിലും അപകടം ശ്രദ്ധയിൽ പെട്ടാൽ ഉടനെ തന്നെ KSEB – യുടെ 1912 എന്ന കൺട്രോൾ റൂമിലോ 1077 എന്ന നമ്പറിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂമിലോ വിവരം അറിയിക്കുക. തകരാര്‍ പരിഹരിക്കുന്ന പ്രവർത്തികൾ കാറ്റ് തുടരുന്ന ഘട്ടത്തിൽ ഒഴിവാക്കുകയും കാറ്റും മഴയും അവസാനിച്ച ശേഷം മാത്രം നടത്തുകയും ചെയ്യുക. KSEB ജീവനക്കാരുമായി പൊതുജനങ്ങൾ ക്ഷമയോടെ സഹകരിക്കുക. പൊതുജനങ്ങൾ നേരിട്ടിറങ്ങി ഇത്തരം റിപ്പയർ വർക്കുകൾ ചെയ്യാതിരിക്കുക.പത്രം-പാൽ വിതരണക്കാർ പോലെയുള്ള അതിരാവിലെ ജോലിക്ക് ഇറങ്ങുന്നവർ പ്രത്യേക ജാഗ്രത പാലിക്കണം. വഴികളിലെ വെള്ളക്കെട്ടുകളിലും മറ്റും വൈദ്യുതി ലൈൻ പൊട്ടിവീണിട്ടില്ലെന്ന് ഉറപ്പാക്കാൻ ശ്രമിക്കണം. എന്തെങ്കിലും അപകടം സംശയിക്കുന്ന പക്ഷം കൺട്രോൾ റൂമിൽ അറിയിച്ച് അപകടം ഇല്ലെന്ന് ഉറപ്പ് വരുത്തി മാത്രം മുന്നോട്ട് പോകണം.കൃഷിയിടങ്ങളിൽ കൂടി കടന്ന് പോകുന്ന വൈദ്യുത ലൈനുകളും സുരക്ഷിതമാണെന്ന് പാടത്ത് ഇറങ്ങുന്നതിന് മുൻപ് ഉറപ്പ് വരുത്തുക.നിർമാണ ജോലികളിൽ ഏർപ്പെടുന്നവർ കാറ്റും മഴയും ശക്തമാകുമ്പോൾ ജോലി നിർത്തി വച്ച് സുരക്ഷിതമായ ഇടത്തേക്ക് മാറി നിൽക്കണം.

Related Posts

കായിക മാമങ്കത്തിന് തിരശ്ശീല വീണു: ഓവറോള്‍ ചാമ്പ്യൻഷിപ്പ് കപ്പ് സ്വന്തമാക്കി തിരുവനന്തപുരം
Kerala

കായിക മാമങ്കത്തിന് തിരശ്ശീല വീണു: ഓവറോള്‍ ചാമ്പ്യൻഷിപ്പ് കപ്പ് സ്വന്തമാക്കി തിരുവനന്തപുരം

October 28, 2025
72
തൊടുപുഴ ചീനിക്കുഴി കൊലപാതകം; പ്രതി ഹമീദ് കുറ്റക്കാരൻ; ശിക്ഷാവിധി മറ്റന്നാൾ
Kerala

തൊടുപുഴ ചീനിക്കുഴി കൊലപാതകം; പ്രതി ഹമീദ് കുറ്റക്കാരൻ; ശിക്ഷാവിധി മറ്റന്നാൾ

October 28, 2025
289
‘മോൻതാ’ തീവ്ര ചുഴലിക്കാറ്റായി ബം​ഗാൾ ഉൾക്കടലിൽ; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
Kerala

‘മോൻതാ’ തീവ്ര ചുഴലിക്കാറ്റായി ബം​ഗാൾ ഉൾക്കടലിൽ; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

October 28, 2025
112
ഉദിനൂർ കാർത്യായനി ക്ഷേത്രത്തിൽ ഗംഭീര ദേശ വിളക്ക് കുറിക്കൽ ചടങ്ങ് നടന്നു
Kerala

ഉദിനൂർ കാർത്യായനി ക്ഷേത്രത്തിൽ ഗംഭീര ദേശ വിളക്ക് കുറിക്കൽ ചടങ്ങ് നടന്നു

October 28, 2025
173
ദേശാഭിമാനി സാഹിത്യ പുരസ്‌കാരം സ്വീകരിച്ച് എം ലീലാവതി; സമ്മാനത്തിന്റെ ഒരുഭാഗം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും
Kerala

ദേശാഭിമാനി സാഹിത്യ പുരസ്‌കാരം സ്വീകരിച്ച് എം ലീലാവതി; സമ്മാനത്തിന്റെ ഒരുഭാഗം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും

October 28, 2025
36
ക്ഷേത്രക്കുളത്തിൽ യുവാവിനെ  മരിച്ചനിലയിൽ കണ്ടെത്തി
Kerala

ക്ഷേത്രക്കുളത്തിൽ യുവാവിനെ  മരിച്ചനിലയിൽ കണ്ടെത്തി

October 28, 2025
279
Next Post
ഗവർണറുടെ അധികാരവും കടമയും എന്തൊക്കെയെന്ന് പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തും: മന്ത്രി വി ശിവൻകുട്ടി

ഗവർണറുടെ അധികാരവും കടമയും എന്തൊക്കെയെന്ന് പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തും: മന്ത്രി വി ശിവൻകുട്ടി

Recent News

നുബിതാ റാഷിദയുടെ ,മൗനത്തിൻ്റെ നിലാവ് പ്രകാശനം ചെയ്തു

നുബിതാ റാഷിദയുടെ ,മൗനത്തിൻ്റെ നിലാവ് പ്രകാശനം ചെയ്തു

October 29, 2025
10
പുതിയ മുസ്ലിം യൂത്ത് ലീഗ് ആലംകോട് പഞ്ചായത്ത്‌ കമ്മിറ്റിയെ തിരഞ്ഞെടുത്തു

പുതിയ മുസ്ലിം യൂത്ത് ലീഗ് ആലംകോട് പഞ്ചായത്ത്‌ കമ്മിറ്റിയെ തിരഞ്ഞെടുത്തു

October 29, 2025
118
പാലക്കാട് മണ്ണാർക്കാട് പത്താം ക്ലാസ്‌ വിദ്യാർത്ഥി മരിച്ച നിലയിൽ

പാലക്കാട് മണ്ണാർക്കാട് പത്താം ക്ലാസ്‌ വിദ്യാർത്ഥി മരിച്ച നിലയിൽ

October 28, 2025
98
ഓസ്കാകാര്‍ ജേതാവ്  റസൂല്‍ പൂക്കുട്ടി കേരള ചലച്ചിത്ര അക്കാദമി ചെയർമാനാകും

ഓസ്കാകാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി കേരള ചലച്ചിത്ര അക്കാദമി ചെയർമാനാകും

October 28, 2025
7
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025