ചങ്ങരംകുളം:സ്വച്ഛ് സർവ്വേക്ഷൺ ഗ്രാമീൺ പ്രചരണാർത്ഥം സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു.സ്കൈ ഫോഴ്സ് എടപ്പാൾ, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് എന്നിവരുടെ നേതൃത്വത്തിലാണ് സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചത്.ലഹരിയോട് നൊ പറയാം എന്ന സന്ദേശം ഉയർത്തിപ്പിടിച്ചും ഗ്രാമങ്ങളുടെ ശുചിത്വ നിലവാരത്തിനായുള്ള സ്വച്ഛ് സർവ്വേക്ഷൺ ഗ്രാമീൺ 2025 പ്രചരാണർത്ഥമാണ് സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചത്.പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ബിഡിഒ അമൽ ദാസ് പരിപാടിക്ക് നേതൃത്വം നൽകി.