ചങ്ങരംകുളം:പാവിട്ടപ്പുറം അസ്സബാഹ് ഹയർ സെക്കന്ററി സ്കൂളിൽ ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ വായനാദിനത്തിൽ തൊട്ടടുത്ത എ എം എൽ പി സ്കൂൾ ഒതളൂർ സൗത്തിലെ വിദ്യാർത്ഥികൾക്ക് സ്കൂൾ ലൈബ്രറി പുസ്തകങ്ങൾ നൽകി. കൂടാതെ ബാലരമ വാരിക യൂറീക്ക മാസിക എന്നിവ ഒരു വർഷത്തേക്ക് സ്പോൺസർ ചെയ്യുകയും ചെയ്തു.ആലംകോട് പഞ്ചായത്ത് ക്ഷേമകാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും
വാർഡ് മെമ്പറുമായ ഷഹന നാസർ പരിപാടി ഉദ്ഘാടനം ചെയ്തു.എ ആർ എച്ച് എസ് പ്രിൻസിപ്പാൾ വില്ലിങ്ട്ടൺ പിവി ,ഗൈഡ് ക്യാപ്റ്റൻ സുമിത ടി എസ് അധ്യാപകരായ സജ്ന എസ് സുരേഷ് ബാബു കെ എം ,അഹമ്മദ് പറയങ്ങാട്ടിൽ,എഎംഎല്‍പിഎസ് ഒതളൂർ സൗത്ത് ഹെഡ്മിസ്ട്രസ് നാജിബ ടി എ ,ബിആര്‍സി ട്രെയിനർ ജിജി വർഗ്ഗീസ്എന്നിവർ സംസാരിച്ചു