• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, October 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

നവജാത ശിശുവിന്റെ മരണം; 21 കാരിയായ അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തും

cntv team by cntv team
June 19, 2025
in UPDATES
A A
നവജാത ശിശുവിന്റെ മരണം;  21 കാരിയായ അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തും
0
SHARES
170
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പത്തനംതിട്ട: പത്തനംതിട്ട മെഴുവേലിയിൽ നവജാത ശിശുവിന്റെ മരണത്തില്‍ അവിവാഹിതയായ അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ്. വലിച്ചെറിഞ്ഞപ്പോൾ തലയിടിച്ചാണ് കുഞ്ഞ് മരിച്ചതെന്നാണ് വിലയിരുത്തൽ. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് മെഴുവേലിയിൽ അമ്മയുടെ വീടിൻ്റെ പിന്നിലെ പറമ്പിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. കാമുകനാണ് ഗർഭത്തിന് ഉത്തരവാദിയെന്ന് ബിരുദ വിദ്യാർത്ഥിനിയായ 21 കാരി മൊഴി നൽകിയിരുന്നു. യുവതി ആശുപത്രി വിട്ടാൽ ഉടൻ അറസ്റ്റ് ചെയ്യും. 21 കാരിയെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് കൊലക്കുറ്റം തന്നെ ചുമത്താൻ പൊലീസ് തീരുമാനിച്ചത്. തലയ്ക്ക് പിന്നിലേറ്റ ഗുരുതര പരിക്കാണ് കുഞ്ഞിന്‍റെ മരണകാരണം. വീട്ടിലെ ശുചിമുറിയിൽ പ്രസവിക്കുന്നതിനിടെ യുവതി തന്നെ പൊക്കിൾകൊടി മുറിച്ച്നീക്കാൻ ശ്രമിച്ചു. ഇതിനിടെ തലകറങ്ങി ശുചിമുറിയിൽ വീണു. ഈ വീഴ്ചയിൽ കുഞ്ഞിന്‍റെ തലയടിച്ചെന്നാണ് ആദ്യം കരുതിയത്. എന്നാൽ വിശദമായ ചോദ്യം ചെയ്യലിൽ വലിച്ചെറഞ്ഞപ്പോൾ പറ്റിയ ക്ഷതമെന്നാണ് പൊലീസ് സ്ഥിരീകരിക്കുന്നത്. ചേമ്പിലയിൽ പൊതിഞ്ഞ് അയൽവീട്ടിലെ പറമ്പിലേക്ക് വലിച്ചെറിഞ്ഞപ്പോൾ തലയ്ക്ക് അടിയേറ്റ് പെൺകുഞ്ഞ് മരിച്ചെന്നാണ് കണ്ടെത്തൽ. വീട്ടിലുള്ള ആർക്കും ഗർഭിണിയായതും പ്രസവിച്ചതും അറിയില്ലെന്നാണ് യുവതി ആവർത്തിക്കുന്നത്. പൊലീസ് അത് വിശ്വസിക്കുന്നില്ല. പ്ലസ്ടു മുതൽ പരിചയമുള്ള കാമുകനാണ് ഗർഭത്തിന് ഉത്തരവാദി എന്ന് യുവതി മൊഴി നൽകിയിരുന്നു. കാമുകനെയും വിശദമായി ചോദ്യം ചെയ്യും. രക്തസ്രാവത്തെ തുടർന്ന് ചൊവ്വാഴ്ച രാവിലെയാണ് ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ അവിവാഹിതയായ 21 കാരി ചികിത്സയ്ക്കെത്തിയത്. പരിശോധനയിൽ യുവതി പ്രസവിച്ചിട്ടുണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തി. കുഞ്ഞിനെ കുറിച്ച് ചോദിച്ചപ്പോൾ പരസ്പരവിരുദ്ധമായ മൊഴികളാണ് നൽകിയത്. ഇതോടെ, ഇലവുംതിട്ട പൊലീസിനെ ആശുപത്രി അധികൃതർ വിവരമറിയിച്ചു. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് യുവതിയുടെ അയൽപക്കത്തെ വീട്ടുപറമ്പിൽ നിന്ന് തന്നെ മൃതദേഹം കണ്ടെത്തിയത്. ചോദ്യം ചെയ്യലില്‍ ജനിച്ചയുടൻ കുഞ്ഞിന്‍റെ കരച്ചിൽ കേൾക്കാതിരിക്കാൻ വായ പൊത്തിപ്പിടിച്ചെന്നും ചേമ്പിലയിൽ പൊതിഞ്ഞ് അയൽവീട്ടിലെ പറമ്പിൽ തള്ളിയെന്നുമാണ് യുവതി മൊഴി നൽകിയത്. തലയ്ക്കേറ്റ പരിക്കാണ് കുഞ്ഞിൻ്റെ മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം.

Related Posts

തപസ്യ നവരാത്രി സംഗീതോൽസവത്തിന് ശുകപുരം കുളങ്കര നവരാത്രി മണ്ഡ പത്തിൽ തിരി തെളിഞ്ഞു
UPDATES

തപസ്യ നവരാത്രി സംഗീതോൽസവത്തിന് ശുകപുരം കുളങ്കര നവരാത്രി മണ്ഡ പത്തിൽ തിരി തെളിഞ്ഞു

October 13, 2026
32
എടപ്പാൾ സബ്ജില്ലാ കായികമേളയിൽ എസ്.എം ഇംഗ്ലീഷ് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്
UPDATES

എടപ്പാൾ സബ്ജില്ലാ കായികമേളയിൽ എസ്.എം ഇംഗ്ലീഷ് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

October 13, 2026
52
നരിപ്പറമ്പ്നൂറുൽ ഈമാൻ ഹിഫ്ളുൽ ഖുർആൻ കോളേജ് മൂന്നാം വാർഷിക ഒന്നാം സനദ് ദാന സമ്മേളനം സമാപിച്ചു
UPDATES

നരിപ്പറമ്പ്നൂറുൽ ഈമാൻ ഹിഫ്ളുൽ ഖുർആൻ കോളേജ് മൂന്നാം വാർഷിക ഒന്നാം സനദ് ദാന സമ്മേളനം സമാപിച്ചു

October 13, 2026
19
ബഹുജന പ്രക്ഷോഭത്തിന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയന്റെ ഐക്യദാർഢ്യം
UPDATES

ബഹുജന പ്രക്ഷോഭത്തിന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയന്റെ ഐക്യദാർഢ്യം

October 13, 2026
27
മർത്തോമ്മാ വനിതാ കോളേജ് ഹോസ്റ്റലിലെ സ്റ്റഡി റൂമിൽ വിദ്യാർഥിനി മരിച്ച നിലയിൽ
UPDATES

മർത്തോമ്മാ വനിതാ കോളേജ് ഹോസ്റ്റലിലെ സ്റ്റഡി റൂമിൽ വിദ്യാർഥിനി മരിച്ച നിലയിൽ

October 13, 2026
152
ഇന്നും ഇന്ത്യ സഖ്യം പ്രതിഷേധിക്കും? എംപിമാരേയും വിദ്യാര്‍ഥി പ്രതിനിധികളേയും ചായസത്കാരത്തിന് ക്ഷണിച്ച് രാഹുല്‍ ഗാന്ധി
UPDATES

ഇന്നും ഇന്ത്യ സഖ്യം പ്രതിഷേധിക്കും? എംപിമാരേയും വിദ്യാര്‍ഥി പ്രതിനിധികളേയും ചായസത്കാരത്തിന് ക്ഷണിച്ച് രാഹുല്‍ ഗാന്ധി

October 13, 2026
22
Next Post
ഐടിഐ പ്രവേശനം: അപേക്ഷ നാളെവരെ

ഐടിഐ പ്രവേശനം: അപേക്ഷ നാളെവരെ

Recent News

സാഹിത്യമഞ്ജരി പുരസ്‌കാരം സുരേഷ് മണ്ണാറശാലയ്ക്ക്

സാഹിത്യമഞ്ജരി പുരസ്‌കാരം സുരേഷ് മണ്ണാറശാലയ്ക്ക്

October 13, 2026
0
പൗർണമി പുരസ്‌കാരം ഡോ. രമ്യ ഗോകുലനാഥന്

പൗർണമി പുരസ്‌കാരം ഡോ. രമ്യ ഗോകുലനാഥന്

October 13, 2026
1
എച്ച്.വി.എ.സി.ആർ. ഇ.എ. പൊന്നാനി താലൂക്ക് പൊതുയോഗം ചേർന്നു

എച്ച്.വി.എ.സി.ആർ. ഇ.എ. പൊന്നാനി താലൂക്ക് പൊതുയോഗം ചേർന്നു

October 13, 2026
1
വാഗ്ദത്ത മദ്യനയം ഉടൻ നടപ്പിലാക്കണം: മദ്യനിരോധന സമിതി

വാഗ്ദത്ത മദ്യനയം ഉടൻ നടപ്പിലാക്കണം: മദ്യനിരോധന സമിതി

October 13, 2026
0
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025