• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, October 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഔദ്യോഗിക ചടങ്ങിനെ രാഷ്ട്രീയവേദിയാക്കി ഗവർണർ സ്വയം അപമാനിതനായി, നടത്തിയത് ഭരണഘടനാലംഘനം- ശിവൻകുട്ടി

cntv team by cntv team
June 19, 2025
in UPDATES
A A
ഔദ്യോഗിക ചടങ്ങിനെ രാഷ്ട്രീയവേദിയാക്കി ഗവർണർ സ്വയം അപമാനിതനായി, നടത്തിയത് ഭരണഘടനാലംഘനം- ശിവൻകുട്ടി
0
SHARES
68
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: രാജ്ഭവനിൽ ഔദ്യോഗിക ചടങ്ങിനെ രാഷ്ട്രീയവേദിയാക്കിയതിലൂടെ ഗവർണർ നടത്തിയത് ഭരണഘടന ലംഘനമാണെന്ന് മന്ത്രി വി ശിവൻകുട്ടി. രാജ്ഭവൻ പുറത്തിറക്കിയ പ്രസ്താവന ശക്തമായി തള്ളിക്കളയുകയാണെന്നും മന്ത്രി എന്ന നിലയിൽ കൈക്കൊണ്ട നടപടി പ്രോട്ടോക്കോൾ ലംഘനം അല്ലെന്നും ഭരണഘടനാപരമായ മാന്യതയെ സംരക്ഷിക്കാനുള്ള പ്രതിജ്ഞയോടെയുള്ള പ്രതിഷേധമായിരുന്നു അതെന്നും അദ്ദേ​ഹം വ്യക്തമാക്കി. രാജ്യത്തിന്റെ ഭരണഘടനയും ഭരണക്രമവും സംരക്ഷിക്കപ്പെടാൻ നടപടി കൈക്കൊള്ളേണ്ടത് ഏതു പൗരന്റെയും ബാധ്യതയാണ്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 163 പ്രകാരം സംസ്ഥാന മന്ത്രിസഭയുടെ ശുപാർശ പ്രകാരമാണ് ഗവർണർ പ്രവർത്തിക്കേണ്ടത്. ഗവർണർ ഭരണഘടനാ തലവനെന്ന നിലയിൽ നിഷ്പക്ഷതയും പൊതുപരിപാടികളോട് എത്രയും കൂടുതൽ മാന്യതയും പുലർത്താൻ ബാധ്യത ഉള്ള വ്യക്തിയാണ്. എന്നാൽ, ഗവർണർ പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടിയെ ഒരു രാഷ്ട്രീയ സന്ദേശവേദിയാക്കുകയും ഇന്ത്യ എന്ന ജനാധിപത്യ രാഷ്ട്രത്തിന്റെ സാംസ്കാരിക വൈവിധ്യത്തെയും മതനിരപേക്ഷതയെയും ചേർത്തുനിർത്തുന്ന ആശയത്തെ ഒരൊറ്റ ചിത്രം കൊണ്ടു ഇല്ലാതാക്കിയത്‌ ഗവർണറുടെ ഔദ്യോഗികമായ നിഷ്പക്ഷതയെ തന്നെ ചോദ്യം ചെയ്യുന്ന ഒന്നാണെന്നും മന്ത്രി പറഞ്ഞു.ഇന്ത്യ എന്ന ആശയത്തെ മതപരമായ ചേരുവകൾ ചേർത്ത് ദേശീയതയെ ഒരു പ്രത്യേക കാഴ്ചപ്പാടിലേക്കുള്ള ഹിന്ദുത്വ ഭാവത്തിന് കീഴ്പ്പെടുത്തുന്ന ശ്രമമാണ് നടന്നത്. ഇന്ത്യയുടെ ദേശീയതയുടെ സുവ്യക്തമായ മതനിരപേക്ഷ സ്വഭാവം ഭരണഘടനയുടെ ആർട്ടിക്കിൾ 51A(e) വ്യക്തമാക്കുന്നുണ്ട്. അതിൽ മറ്റുള്ളവരെ ആദരിക്കുന്നതും സാംസ്കാരിക സമഗ്രതയെ സംരക്ഷിക്കുന്നതും വ്യക്തമായി പറയുന്നുണ്ട്. ഭാരതത്തിന്റെ പ്രതീകമായി കാവിക്കൊടി ഏന്തിയ വനിതയേയും, മറ്റ് രാഷ്ട്രീയ സൂചനകളെയും തമ്മിൽ കൂട്ടിച്ചേർക്കുന്നതിലൂടെ ‘ദേശീയത’ എന്ന ആശയത്തെ വ്യക്തിപരമോ പാർട്ടിപരമോ ആക്കാൻ ശ്രമിക്കുന്നതാണ് ഇന്ന് രാജ്യം നേരിടുന്ന വെല്ലുവിളി. അതിനാൽ, ഒരു സർക്കാർ പരിപാടിയിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്കു മുൻപിൽ ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തിന് പ്രാധാന്യം നൽകുന്ന രീതിയിൽ ഗവർണർ പെരുമാറിയത് തീർത്തും തെറ്റാണ്. അതിനെതിരെ ഗൗരവമായി പ്രതികരിച്ച നിലപാട് ഭരണഘടനയ്ക്ക് നൽകുന്ന ബഹുമാനമാണ്. ഭരണഘടനയും രാജ്യത്തിന്റെ മതനിരപേക്ഷതയും സംരക്ഷിക്കാൻ പ്രതിബദ്ധതയുള്ള സർക്കാരാണ് കേരളത്തിൽ ഭരണത്തിലിരിക്കുന്നത്. ഈ ഭാരതാംബ സങ്കല്പമെന്താണെന്നും ഭരണഘടനയുടെ ഏതെങ്കിലും ഭാഗത്ത് ഇതിനെക്കുറിച്ച് പരാമർശിക്കുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ഭരണഘടനയാണോ വലുത് കാവിക്കൊടി ഏന്തിയ വനിതയാണോ വലുത്? ഒരു സർക്കാർ പരിപാടിയിൽ ഇത്തരമൊരു പൂജ നടത്തിയിലൂടെ ഗവർണർ ഭരണഘടനയെ അപമാനിക്കുകയാണ് ചെയ്തത്. വിദ്യാർഥികൾക്ക് മുമ്പിൽ ഗവർണർ സ്വയം അപമാനിതനായി. ഭരണഘടനാ തലവൻ ഇത്തരത്തിൽ പ്രവർത്തിക്കാൻ പാടില്ലെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

Related Posts

തപസ്യ നവരാത്രി സംഗീതോൽസവത്തിന് ശുകപുരം കുളങ്കര നവരാത്രി മണ്ഡ പത്തിൽ തിരി തെളിഞ്ഞു
UPDATES

തപസ്യ നവരാത്രി സംഗീതോൽസവത്തിന് ശുകപുരം കുളങ്കര നവരാത്രി മണ്ഡ പത്തിൽ തിരി തെളിഞ്ഞു

October 13, 2026
32
എടപ്പാൾ സബ്ജില്ലാ കായികമേളയിൽ എസ്.എം ഇംഗ്ലീഷ് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്
UPDATES

എടപ്പാൾ സബ്ജില്ലാ കായികമേളയിൽ എസ്.എം ഇംഗ്ലീഷ് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

October 13, 2026
52
നരിപ്പറമ്പ്നൂറുൽ ഈമാൻ ഹിഫ്ളുൽ ഖുർആൻ കോളേജ് മൂന്നാം വാർഷിക ഒന്നാം സനദ് ദാന സമ്മേളനം സമാപിച്ചു
UPDATES

നരിപ്പറമ്പ്നൂറുൽ ഈമാൻ ഹിഫ്ളുൽ ഖുർആൻ കോളേജ് മൂന്നാം വാർഷിക ഒന്നാം സനദ് ദാന സമ്മേളനം സമാപിച്ചു

October 13, 2026
19
ബഹുജന പ്രക്ഷോഭത്തിന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയന്റെ ഐക്യദാർഢ്യം
UPDATES

ബഹുജന പ്രക്ഷോഭത്തിന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയന്റെ ഐക്യദാർഢ്യം

October 13, 2026
27
മർത്തോമ്മാ വനിതാ കോളേജ് ഹോസ്റ്റലിലെ സ്റ്റഡി റൂമിൽ വിദ്യാർഥിനി മരിച്ച നിലയിൽ
UPDATES

മർത്തോമ്മാ വനിതാ കോളേജ് ഹോസ്റ്റലിലെ സ്റ്റഡി റൂമിൽ വിദ്യാർഥിനി മരിച്ച നിലയിൽ

October 13, 2026
152
ഇന്നും ഇന്ത്യ സഖ്യം പ്രതിഷേധിക്കും? എംപിമാരേയും വിദ്യാര്‍ഥി പ്രതിനിധികളേയും ചായസത്കാരത്തിന് ക്ഷണിച്ച് രാഹുല്‍ ഗാന്ധി
UPDATES

ഇന്നും ഇന്ത്യ സഖ്യം പ്രതിഷേധിക്കും? എംപിമാരേയും വിദ്യാര്‍ഥി പ്രതിനിധികളേയും ചായസത്കാരത്തിന് ക്ഷണിച്ച് രാഹുല്‍ ഗാന്ധി

October 13, 2026
22
Next Post
നവജാത ശിശുവിന്റെ മരണം;  21 കാരിയായ അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തും

നവജാത ശിശുവിന്റെ മരണം; 21 കാരിയായ അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തും

Recent News

സാഹിത്യമഞ്ജരി പുരസ്‌കാരം സുരേഷ് മണ്ണാറശാലയ്ക്ക്

സാഹിത്യമഞ്ജരി പുരസ്‌കാരം സുരേഷ് മണ്ണാറശാലയ്ക്ക്

October 13, 2026
0
പൗർണമി പുരസ്‌കാരം ഡോ. രമ്യ ഗോകുലനാഥന്

പൗർണമി പുരസ്‌കാരം ഡോ. രമ്യ ഗോകുലനാഥന്

October 13, 2026
1
എച്ച്.വി.എ.സി.ആർ. ഇ.എ. പൊന്നാനി താലൂക്ക് പൊതുയോഗം ചേർന്നു

എച്ച്.വി.എ.സി.ആർ. ഇ.എ. പൊന്നാനി താലൂക്ക് പൊതുയോഗം ചേർന്നു

October 13, 2026
1
വാഗ്ദത്ത മദ്യനയം ഉടൻ നടപ്പിലാക്കണം: മദ്യനിരോധന സമിതി

വാഗ്ദത്ത മദ്യനയം ഉടൻ നടപ്പിലാക്കണം: മദ്യനിരോധന സമിതി

October 13, 2026
0
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025