• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

പ്രതിവർഷം 3000 രൂപ; ഒരു വർഷം ടോൾഫ്രീ യാത്ര; പുതിയ ഫാസ്റ്റ് ടാഗ് പ്രഖ്യാപിച്ച് നിതിൻ ഗഡ്കരി

cntv team by cntv team
June 18, 2025
in Kerala
A A
പ്രതിവർഷം 3000 രൂപ; ഒരു വർഷം ടോൾഫ്രീ യാത്ര; പുതിയ ഫാസ്റ്റ് ടാഗ് പ്രഖ്യാപിച്ച് നിതിൻ ഗഡ്കരി
0
SHARES
160
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

രാജ്യത്തെ ഹൈവേ യാത്രികർക്കായി 3000 രൂപയുടെ ഫാസ്റ്റ് ടാഗ് വാർഷിക പാസ് എന്ന വമ്പൻ പ്രഖ്യാപനവുമായി കേന്ദ്ര റോഡ് ഹൈവേ ഗതാഗത മന്ത്രി നിതിൻ ഗഡ്‍കരി. ഈ പാസ് 2025 ഓഗസ്റ്റ് 15 മുതൽ പ്രാബല്യത്തിൽ വരുമെന്ന് അദ്ദേഹം വ്യക്തമാക്കി. 3,000 രൂപ വിലയുള്ള ഫാസ്റ്റ് ടാഗ് അധിഷ്ഠിത വാർഷിക പാസാണ് സർക്കാർ അവതരിപ്പിക്കുന്നതെന്ന് മന്ത്രി ഒരു എക്സ് പോസ്റ്റിൽ പറഞ്ഞു. ഓഗസ്റ്റ് 15 മുതൽ നൽകുന്ന ഈ പാസ് – വാണിജ്യേതര സ്വകാര്യ വാഹനങ്ങൾക്ക് മാത്രം ലഭ്യമാണ്. ആക്ടിവേഷൻ തീയതി മുതൽ ഒരു വർഷം മുതൽ അല്ലെങ്കിൽ 200 യാത്രകൾ വരെ സാധുതയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിൽ ഏതാണ് ആദ്യം വരുന്നത് എന്നതിന് അനുസരിച്ച് ഈ പാസ് ഉപയോഗിക്കാം. ആക്ടിവേഷനും, പുതുക്കലിനുമുള്ള ലിങ്ക് രാജ് മാർഗ് യാത്ര ആപ്പിലും, എൻഎച്ച്എഐ, ഗതാഗതമന്ത്രാലയം എന്നിവരുടെ വെബ്സൈറ്റുകളിലും ലഭ്യമാക്കും. രാജ്യത്തുടനീളമുള്ള ദേശീയപാതകളിലൂടെ സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര സാധ്യമാക്കുന്നതായിരിക്കും വാർഷിക പാസ് എന്ന് ഗഡ്‍കരി പറഞ്ഞു. ആക്ടിവേഷനും പുതുക്കലിനുമുള്ള ലിങ്ക് ഉടൻ തന്നെ രാജ്മാർഗ് യാത്ര ആപ്പിലും നാഷണൽ ഹൈവേസ് അസോസിയേഷൻ ഓഫ് ഇന്ത്യ, (റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം എന്നിവയുടെ ഔദ്യോഗിക വെബ്‌സൈറ്റുകളിലും ലഭ്യമാക്കും എന്നും അദ്ദേഹം പറഞ്ഞു. 60 കിലോമീറ്റർ പരിധിക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ടോൾ പ്ലാസകളെക്കുറിച്ചുള്ള ദീർഘകാല ആശങ്കകൾ പരിഹരിക്കുന്നതിനും താങ്ങാനാവുന്ന വിലയിലുള്ള ഒറ്റ ഇടപാടിലൂടെ ടോൾ പേമെന്‍റുകൾ ലളിതമാക്കുന്നതിനുമാണ് ഈ നയം. കാത്തിരിപ്പ് സമയം കുറയ്ക്കുക, തിരക്ക് കുറയ്ക്കുക, ടോൾ പ്ലാസകളിലെ തർക്കങ്ങൾ കുറയ്ക്കുക തുടങ്ങിയവയിലൂടെ ദശലക്ഷക്കണക്കിന് സ്വകാര്യ വാഹന ഉടമകൾക്ക് വേഗതയേറിയതും സുഗമവുമായ യാത്രാ അനുഭവം നൽകുക എന്നതാണ് വാർഷിക പാസ് ലക്ഷ്യമിടുന്നത് എന്നും ഗഡ്‍കരി വ്യക്തമാക്കി. ദേശീയപാത യാത്ര കൂടുതൽ സുഗമവും യാത്രക്കാർക്ക് ലാഭകരവുമാക്കാൻ കഴിയുന്ന ഒരു പുതിയ ടോൾ നയത്തിൽ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് കഴിഞ്ഞ മാസം ചർച്ചകൾ ഉണ്ടായിരുന്നു. അന്ന് രണ്ട് തരം പുതിയ പാസുകളെക്കുറിച്ചുള്ള കിംവദന്തികൾ ഉണ്ടായിരുന്നു. 3,000 രൂപയ്ക്ക് ഒറ്റത്തവണ ഫാസ്റ്റ് ടാഗ് റീചാർജ് ചെയ്താൽ സ്വകാര്യ വാഹനങ്ങൾക്ക് ദേശീയ പാതകളിലൂടെയും സംസ്ഥാന എക്‌സ്പ്രസ് വേകളിലൂടെയും ഒരു വർഷത്തേക്ക് അധിക ടോൾ നിരക്കുകളില്ലാതെ സഞ്ചരിക്കാൻ കഴിയുന്നതായിരുന്നു ഒരെണ്ണം. വാർഷിക മോഡൽ തിരഞ്ഞെടുക്കാൻ ആഗ്രഹിക്കാത്തവർക്ക്, നിലവിലെ ടോൾ പ്ലാസ ഫീസ് ഘടനയ്ക്ക് പകരമായി 100 കിലോമീറ്ററിന് 50 രൂപ എന്ന നിരക്കിൽ ടോൾ ഏർപ്പെടുത്താൻ കഴിയുന്ന ദൂരാധിഷ്‍ഠിത മോഡലായിരുന്നു രണ്ടാമത്തേത്. ഇപ്പോൾ ആദ്യത്തേത് പ്രഖ്യാപിച്ചുകഴിഞ്ഞു. രണ്ടാമത്തെ ഓപ്ഷനും പ്രാബല്യത്തിൽ വരുത്തുമോ എന്ന് വ്യക്തമല്ല. 30,000 രൂപ വിലവരുന്നതും എന്നാൽ 15 വർഷത്തേക്ക് മാത്രം സാധുതയുള്ളതുമായ ‘ലൈഫ് ടൈം ഫാസ്റ്റ് ടാഗ്’ എന്ന മുൻ നിർദ്ദേശം സർക്കാർ ഒഴിവാക്കിയിരുന്നു എന്നതും ശ്രദ്ധേയമാണ്.

Related Posts

തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
Kerala

തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

August 25, 2026
129
‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി
Kerala

‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

August 25, 2026
18
വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി, യുവതി ജീവനൊടുക്കി; വരന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം
Kerala

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി, യുവതി ജീവനൊടുക്കി; വരന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം

August 25, 2026
415
ഓണത്തിനിതാ മലപ്പുറത്തിന്റെ സ്‌നേഹസദ്യ; പള്ളിമുറ്റത്ത് ക്ഷേത്രകമ്മിറ്റിയുടെ ഓണസദ്യ
Kerala

ഓണത്തിനിതാ മലപ്പുറത്തിന്റെ സ്‌നേഹസദ്യ; പള്ളിമുറ്റത്ത് ക്ഷേത്രകമ്മിറ്റിയുടെ ഓണസദ്യ

August 25, 2026
146
തെരുവ് നായകളുടെ ദയാവധം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്
Kerala

തെരുവ് നായകളുടെ ദയാവധം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്

August 25, 2026
168
വാഹനങ്ങള്‍ അത്ര ‘പൂക്കി’ ആക്കേണ്ട; അനധികൃത വാഹന രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് എംവിഡി
Kerala

വാഹനങ്ങള്‍ അത്ര ‘പൂക്കി’ ആക്കേണ്ട; അനധികൃത വാഹന രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് എംവിഡി

August 25, 2026
5
Next Post
ഹോട്ടലിൽ മോഷണത്തിനിടെ ഓംലറ്റ് അടിച്ചു, ബീഫ് ചൂടാക്കി കഴിച്ചു; കള്ളൻ പിടിയിൽ

ഹോട്ടലിൽ മോഷണത്തിനിടെ ഓംലറ്റ് അടിച്ചു, ബീഫ് ചൂടാക്കി കഴിച്ചു; കള്ളൻ പിടിയിൽ

Recent News

തിരുവോണനാളിൽ ഓണാഘോഷ മത്സരം സംഘടിപ്പിച്ചു

തിരുവോണനാളിൽ ഓണാഘോഷ മത്സരം സംഘടിപ്പിച്ചു

August 27, 2026
18
‘എന്റെ ജീവിത മാർഗം തകർത്തു; മരണത്തിന് ഉത്തരവാദി MVD’, വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കി

‘എന്റെ ജീവിത മാർഗം തകർത്തു; മരണത്തിന് ഉത്തരവാദി MVD’, വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കി

August 27, 2026
250
താമരശ്ശേരി ഫ്രഷ് കട്ട് പൂട്ടും;’അടച്ചുപൂട്ടാനുള്ള കരാർ ഒപ്പിട്ടു

താമരശ്ശേരി ഫ്രഷ് കട്ട് പൂട്ടും;’അടച്ചുപൂട്ടാനുള്ള കരാർ ഒപ്പിട്ടു

August 27, 2026
32
ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു

August 27, 2026
13
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025