• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, June 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസ്; പ്രതികളായ പൊലീസുകാർ പിടിയിൽ

cntv team by cntv team
June 17, 2025
in Crime
A A
മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസ്; പ്രതികളായ പൊലീസുകാർ പിടിയിൽ
0
SHARES
322
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോഴിക്കോട്: മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിൽ പ്രതികളായ പൊലീസുകാർ പിടിയിൽ. പൊലീസ് ഡ്രൈവർമാരായ ഷൈജിത്ത്, സനിത്ത് എന്നിവരാണ് പിടിയിലായത്. താമരശ്ശേരിയിലെ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് ഇരുവരും പിടിയിലായത്. കഴിഞ്ഞ ദിവസം ഒരു രാഷ്ട്രീയ നേതാവിന്റെ വീട്ടിൽ നടത്തിയ പരിശോധനയ്ക്കിടയിൽ പൊലീസിന്റെ കണ്ണുവെട്ടിച്ച് സനിത്ത് രക്ഷപ്പെട്ടിരുന്നു. തുടർന്ന് വീട്ടുടമയെ ചോദ്യം ചെയ്തപ്പോൾ കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇരുവരും പിടിയിലായത്. പ്രതികളെ നിലവിൽ ചോദ്യം ചെയ്ത് വരികയാണ്.ഷൈജിത്തിനെയും സനിത്തിനെയും നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. ഇരുവരും സെക്‌സ് റാക്കറ്റ് കേസിലെ മുഖ്യപ്രതി ബിന്ദുവുമായി സാമ്പത്തിക ഇടപാട് നടത്തിയെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഒരു എക്സൈസ് ഉദ്യോഗസ്ഥനും റാക്കറ്റുമായി ബന്ധമുണ്ടോ എന്ന് സംശയമുണ്ട്. ഇക്കാര്യവും അന്വേഷണ സംഘം പരിശോധിക്കും. പൊലീസുകാര്‍ക്കെതിരെ നേരത്തെ തന്നെ ഡിസിപിക്ക് പരാതി ലഭിച്ചിരുന്നു.രണ്ടുമാസം മുന്‍പ് തന്നെ സെക്സ് റാക്കറ്റുമായി ബന്ധമുളള പൊലീസുകാരെ പിടികൂടുന്നതിനുള്ള നടപടികള്‍ പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു. നേരത്തെ നടത്തിയ റെയ്ഡില്‍ ആറ് സ്ത്രീകള്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ പിടിയിലായിരുന്നു. മുഖ്യപ്രതിയായ ബിന്ദുവിന്റെ ഫോണില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്.ജൂണ്‍ ആറിനാണ് മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാര്‍ട്ട്മെന്റില്‍ നടക്കാവ് പൊലീസ് നടത്തിയ റെയ്ഡില്‍ ഒന്‍പത് പേര്‍ അറസ്റ്റിലായത്. അപ്പാര്‍ട്ട്മെന്റില്‍ സെക്സ് റാക്കറ്റ് കേന്ദ്രം പ്രവര്‍ത്തിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് റെയ്ഡ്. കോഴിക്കോട് സ്വദേശിയുടേതായിരുന്നു അപ്പാര്‍ട്ട്മെന്റ്.ഒന്നരമാസം മുന്‍പായിരുന്നു ഇവിടെ സ്ത്രീകള്‍ എത്തി തുടങ്ങിയത്. പ്രധാനമായും തിരുവനന്തപുരം, ചെന്നൈ, ബെംഗളൂരു, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നായിരുന്നു സ്ത്രീകള്‍ ഇവിടെ എത്തിയിരുന്നത്. ഫ്ളാറ്റ് ഉടമയ്ക്ക് പ്രതിമാസം 1.15 ലക്ഷം രൂപയായിരുന്നു സംഘം വാടക നല്‍കിയിരുന്നത്. ബിന്ദുവാണ് സെക്സ് റാക്കറ്റ് കേന്ദ്രത്തിന്റെ നടത്തിപ്പുകാരി. ബിന്ദു നേരത്തേയും ഇത്തരത്തില്‍ സെക്സ് റാക്കറ്റ് കേന്ദ്രം നടത്തിയിരുന്നതായും പൊലീസിന് വിവരം ലഭിച്ചിരുന്നു.

Related Posts

തലസ്ഥാനത്ത് പ്രണയപ്പക; പതിനാറുകാരിയെ കുത്തികൊലപ്പെടുത്താൻ ശ്രമം
Crime

തലസ്ഥാനത്ത് പ്രണയപ്പക; പതിനാറുകാരിയെ കുത്തികൊലപ്പെടുത്താൻ ശ്രമം

June 16, 2026
185
ആയുർവേദിക് സെന്ററിന് ലൈസൻസ് നൽകിയതിന് കൈക്കൂലി: തിരൂർ നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ
Crime

ആയുർവേദിക് സെന്ററിന് ലൈസൻസ് നൽകിയതിന് കൈക്കൂലി: തിരൂർ നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ

June 16, 2026
128
16കാരിയെ പീഡിപ്പിച്ച സംഭവം: പ്രതി സ്‌നേഹ മെർലിൻ അമ്മയുടെ സുഹൃത്ത്, കുട്ടിയെ പിതാവും പീഡിപ്പിച്ചു
Crime

16കാരിയെ പീഡിപ്പിച്ച സംഭവം: പ്രതി സ്‌നേഹ മെർലിൻ അമ്മയുടെ സുഹൃത്ത്, കുട്ടിയെ പിതാവും പീഡിപ്പിച്ചു

June 13, 2026
975
മലപ്പുറത്ത് ജയിലിലേക്ക് കൊണ്ടുവന്ന പ്രതി വിലങ്ങുമായി കടന്നുകളഞ്ഞു
Crime

മലപ്പുറത്ത് ജയിലിലേക്ക് കൊണ്ടുവന്ന പ്രതി വിലങ്ങുമായി കടന്നുകളഞ്ഞു

June 12, 2026
284
കഞ്ചാവ് കടത്ത്: മുൻ ‘മിസ്സ് കേരള’ മത്സരാർത്ഥി മുംബൈയിൽ അറസ്റ്റിൽ; പിടിച്ചെടുത്തത് 11.82 കോടിയുടെ ലഹരിമരുന്ന്
Crime

കഞ്ചാവ് കടത്ത്: മുൻ ‘മിസ്സ് കേരള’ മത്സരാർത്ഥി മുംബൈയിൽ അറസ്റ്റിൽ; പിടിച്ചെടുത്തത് 11.82 കോടിയുടെ ലഹരിമരുന്ന്

June 12, 2026
472
ഉറങ്ങിക്കിടന്ന 16കാരിയെ പീഡിപ്പിച്ചെന്ന് പരാതി; കാസര്‍കോട് 25കാരിക്കെതിരെ കേസ്
Crime

ഉറങ്ങിക്കിടന്ന 16കാരിയെ പീഡിപ്പിച്ചെന്ന് പരാതി; കാസര്‍കോട് 25കാരിക്കെതിരെ കേസ്

June 12, 2026
85
Next Post
ശബരിമലയില്‍ രണ്ട് മരണം; ദേവസ്വം ഗാര്‍ഡും തീര്‍ത്ഥാടകനും കുഴഞ്ഞു വീണു മരിച്ചു

ശബരിമലയില്‍ രണ്ട് മരണം; ദേവസ്വം ഗാര്‍ഡും തീര്‍ത്ഥാടകനും കുഴഞ്ഞു വീണു മരിച്ചു

Recent News

കാഫിർ സ്ക്രീൻഷോട്ട്: ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ

കാഫിർ സ്ക്രീൻഷോട്ട്: ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ

June 16, 2026
95
സേവന പാതയിൽ അഞ്ച് പതിറ്റാണ്ട് പൂർത്തിയാക്കിയ വളയംകുളം മൂസ മുസ്ലിയാർക്ക് ആദരം ജൂൺ 20ന് നടക്കും

സേവന പാതയിൽ അഞ്ച് പതിറ്റാണ്ട് പൂർത്തിയാക്കിയ വളയംകുളം മൂസ മുസ്ലിയാർക്ക് ആദരം ജൂൺ 20ന് നടക്കും

June 16, 2026
67
ഓപ്പറേഷന്‍ തൂഫാന്‍’ചങ്ങരംകുളം കോലിക്കരയില്‍ വീട്ടില്‍ വളര്‍ത്തിയ നിലയില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി.വീട്ടുടമ അറസ്റ്റില്‍.

ഓപ്പറേഷന്‍ തൂഫാന്‍’ചങ്ങരംകുളം കോലിക്കരയില്‍ വീട്ടില്‍ വളര്‍ത്തിയ നിലയില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി.വീട്ടുടമ അറസ്റ്റില്‍.

June 16, 2026
1.7k
തലസ്ഥാനത്ത് പ്രണയപ്പക; പതിനാറുകാരിയെ കുത്തികൊലപ്പെടുത്താൻ ശ്രമം

തലസ്ഥാനത്ത് പ്രണയപ്പക; പതിനാറുകാരിയെ കുത്തികൊലപ്പെടുത്താൻ ശ്രമം

June 16, 2026
185
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025