• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കോയമ്പത്തൂർ സ്വർണക്കവർച്ച: പിന്നിൽ കോടാലി ശ്രീധരൻ? മുഖം മൂടി ധരിച്ചു, മലയാളം സംസാരിച്ചത് തെളിവായി

cntv team by cntv team
June 15, 2025
in Kerala
A A
കോയമ്പത്തൂർ സ്വർണക്കവർച്ച: പിന്നിൽ കോടാലി ശ്രീധരൻ? മുഖം മൂടി ധരിച്ചു, മലയാളം സംസാരിച്ചത് തെളിവായി
0
SHARES
232
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ദേശീയപാതയിൽ ലോറി കുറുകെയിട്ടു കാർ തടഞ്ഞു ജ്വല്ലറി ഉടമയെ ഭീഷണിപ്പെടുത്തി 1.25 കിലോ സ്വർണവും 60,000 രൂപയും കവർന്ന സംഭവത്തിൽ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു. കവർച്ചയ്ക്കു പിന്നിൽ കുപ്രസിദ്ധ ഗുണ്ടാ നേതാവ് കോടാലി ശ്രീധരന്റെ സംഘമെന്ന സംശയത്തിലാണു പൊലീസ്. കാറിനെ പിന്തുടരുകയും കവർച്ച നടത്തുകയും ചെയ്ത രീതിയാണ് ഈ നിഗമനത്തിനു കാരണം.

മുഖം മറച്ചെത്തിയ സംഘം പരസ്പരം തൃശൂർ ശൈലിയിലാണ് സംസാരിച്ചത്. ലോറി ഓടിച്ച ആളുടെ മുഖം മറ്റൊരു കാറിന്റെ ഡാഷ്ബോർഡ് ക്യാമറയിൽ നിന്നു പൊലീസിനു ലഭിച്ചു. മധുക്കര ഭാഗത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ലോറി രാത്രിയോടെ തമിഴ്നാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ലോറിയുടെ നമ്പർ വ്യാജമെന്നു കണ്ടെത്തി. എട്ടിമട മാകാളിയമ്മൻ ക്ഷേത്രത്തിനു സമീപം ഇന്നലെ രാവിലെ ആറരയോടെയാണു തൃശൂരിലെ സ്വർണാഭരണ നിർമാണ സ്ഥാപനമായ ജെപി ജ്വല്ലറിയുടെ ഉടമ ജെയ്സൺ ജേക്കബ് (55), ജീവനക്കാരൻ എസ്.വിഷ്ണു (20) എന്നിവർ സഞ്ചരിച്ച കാർ തടഞ്ഞ് അഞ്ചംഗ സംഘം കവർച്ച നടത്തിയത്
ചെന്നൈയിലെ ജ്വല്ലറികൾക്കു വേണ്ടി ആഭരണങ്ങൾ നിർമിക്കാനുള്ള സ്വർണ ബാറുകളുമായി കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ നിന്നു തൃശൂരിലേക്ക് പോവുകയായിരുന്നു ജെയ്സൺ. ജെയ്സണെ കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ നിന്നു കൂട്ടാൻ എത്തിയതായിരുന്നു വിഷ്ണു. കവർച്ചാസംഘം ഡോർ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും ജയ്സൺ വിസമ്മതിച്ചതോടെ ഇരുമ്പുവടി കൊണ്ടു ചില്ലു തകർത്ത് അകത്തു കടന്നു. പെപ്പർ സ്പ്രേ ഉപയോഗിക്കുകയും കാറിനു പിന്നിലേക്കിരുത്തി കത്തി കാണിച്ചു ഭീഷണിപ്പെടുത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു. 2 കിലോമീറ്ററോളം സഞ്ചരിച്ച ശേഷം ഇരുവരെയും റോഡരികിൽ തള്ളിയിട്ടു.

Related Posts

പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി സ്പോട്ടിഫൈ പ്രീമിയം അവതരിപ്പിച്ച് വി
Kerala

പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി സ്പോട്ടിഫൈ പ്രീമിയം അവതരിപ്പിച്ച് വി

August 6, 2026
0
ബസ് ടിക്കറ്റുകൾ ഇനി വാട്‌സ്ആപ്പിലൂടെ ബുക്ക് ചെയ്യാം; ഓൺലൈൻ ടിക്കറ്റിങ്ങിൽ ഹൈടെക് ആയി KSRTC
Kerala

ബസ് ടിക്കറ്റുകൾ ഇനി വാട്‌സ്ആപ്പിലൂടെ ബുക്ക് ചെയ്യാം; ഓൺലൈൻ ടിക്കറ്റിങ്ങിൽ ഹൈടെക് ആയി KSRTC

August 6, 2026
0
പത്താം ക്ലാസ്സുകാരി ലൈംഗിക ചൂഷണത്തിനിരയായി, അച്ഛനടക്കം ഏഴ് പേർ പ്രതികൾ
Kerala

പത്താം ക്ലാസ്സുകാരി ലൈംഗിക ചൂഷണത്തിനിരയായി, അച്ഛനടക്കം ഏഴ് പേർ പ്രതികൾ

August 6, 2026
141
പനി ബാധിച്ച 21കാരി കുഴഞ്ഞുവീണ് മരിച്ചു
Kerala

പനി ബാധിച്ച 21കാരി കുഴഞ്ഞുവീണ് മരിച്ചു

August 6, 2026
131
ബിരുദ പ്രവേശനത്തിന് പ്ലസ് ടു നിര്‍ബന്ധമില്ല; ഉത്തരവ് പുറത്തിറക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ്
Kerala

ബിരുദ പ്രവേശനത്തിന് പ്ലസ് ടു നിര്‍ബന്ധമില്ല; ഉത്തരവ് പുറത്തിറക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ്

August 6, 2026
87
ഗുരുവായൂർ ക്ഷേത്രത്തിൽ പെൺവേഷത്തിലെത്തി വധശ്രമം; പിന്നിൽ വിദേശത്തുള്ള ഭാര്യക്ക് ചിത്രങ്ങൾ അയച്ചതിലെ പക
Crime

ഗുരുവായൂർ ക്ഷേത്രത്തിൽ പെൺവേഷത്തിലെത്തി വധശ്രമം; പിന്നിൽ വിദേശത്തുള്ള ഭാര്യക്ക് ചിത്രങ്ങൾ അയച്ചതിലെ പക

August 6, 2026
369
Next Post
‘തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അന്‍വര്‍ പ്ലെയര്‍ ഓഫ് ദി മാച്ച് ആകും’; നിലമ്പൂരിലെത്തി യൂസഫ് പത്താന്‍

‘തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അന്‍വര്‍ പ്ലെയര്‍ ഓഫ് ദി മാച്ച് ആകും’; നിലമ്പൂരിലെത്തി യൂസഫ് പത്താന്‍

Recent News

പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി സ്പോട്ടിഫൈ പ്രീമിയം അവതരിപ്പിച്ച് വി

പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി സ്പോട്ടിഫൈ പ്രീമിയം അവതരിപ്പിച്ച് വി

August 6, 2026
0
ബസ് ടിക്കറ്റുകൾ ഇനി വാട്‌സ്ആപ്പിലൂടെ ബുക്ക് ചെയ്യാം; ഓൺലൈൻ ടിക്കറ്റിങ്ങിൽ ഹൈടെക് ആയി KSRTC

ബസ് ടിക്കറ്റുകൾ ഇനി വാട്‌സ്ആപ്പിലൂടെ ബുക്ക് ചെയ്യാം; ഓൺലൈൻ ടിക്കറ്റിങ്ങിൽ ഹൈടെക് ആയി KSRTC

August 6, 2026
0
മഴക്കെടുതി: രാജ്യത്ത് മരിച്ചത് 150ലധികം പേർ, അസമിൽ മാത്രം 95 മരണം

മഴക്കെടുതി: രാജ്യത്ത് മരിച്ചത് 150ലധികം പേർ, അസമിൽ മാത്രം 95 മരണം

August 6, 2026
0
പത്താം ക്ലാസ്സുകാരി ലൈംഗിക ചൂഷണത്തിനിരയായി, അച്ഛനടക്കം ഏഴ് പേർ പ്രതികൾ

പത്താം ക്ലാസ്സുകാരി ലൈംഗിക ചൂഷണത്തിനിരയായി, അച്ഛനടക്കം ഏഴ് പേർ പ്രതികൾ

August 6, 2026
141
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025