ചങ്ങരംകുളം:താടിപ്പടി ചിയ്യാനൂര്‍ റോഡില്‍ ടിപ്പര്‍ ലോറി തലകീഴായി മറിഞ്ഞു.വെള്ളിയാഴ്ച വൈകിയിട്ട് ഏഴ് മണിയോടെയാണ് സംഭവം.ചെങ്കല്ല് കയറ്റി വന്ന ടിപ്പറാണ് കയറ്റം കയറുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെട്ട് പുറകോട്ട് വന്നത്.നിയന്ത്രണം നഷ്ടപ്പെട്ട ലോറി നടുറോഡില്‍ മറിയുകയായിരുന്നു.ലോറിയുടെ നിയന്ത്രണം പോയതോടെ ഡ്രൈവര്‍ ലോറിയില്‍ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു.ജലജീവന്‍ പദ്ധതിക്കായി പൊളിച്ച റോഡിന്റെ ഒരു ഭാഗം കനത്ത മഴയില്‍ മണ്ണ് ഒലിച്ചിറങ്ങി വലിയ ഗര്‍ത്തം രൂപപ്പെട്ട അവസ്ഥയിലാണ്.റോഡരികില്‍ വലിയ ചാലുകള്‍ രൂപപ്പെട്ടത് മറ്റു അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് നാട്ടുകാര്‍ പറഞ്ഞു