• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

അട്ടപ്പാടിയിൽ പുലിപ്പല്ലും ചന്ദനവുമായി മൂന്നുപേർ അറസ്റ്റിൽ; പിടിയിലായവരിൽ വനംവകുപ്പ് മുൻവാച്ചറും

cntv team by cntv team
May 31, 2025
in Crime, Kerala
A A
അട്ടപ്പാടിയിൽ പുലിപ്പല്ലും ചന്ദനവുമായി മൂന്നുപേർ അറസ്റ്റിൽ; പിടിയിലായവരിൽ വനംവകുപ്പ് മുൻവാച്ചറും
0
SHARES
71
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

അഗളി: പുലിപ്പല്ലും, ചന്ദനവുമായി വനംവകുപ്പ് മുന്‍ വാച്ചര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അട്ടപ്പാടി പുതൂരില്‍ വനംവകുപ്പിന്റെ പിടിയിലായി. വനംവകുപ്പിന്റെ പാലക്കാട് ഇന്റലിജന്‍സ് ഫ്‌ലയിങ്ങ് സ്‌ക്വാഡാണ് മൂന്നുപേരെയും പിടികൂടിയത്. ബൈക്കില്‍ ചന്ദനവുമായി വന്ന മൂലക്കൊമ്പ് സ്വദേശി ഓടി രക്ഷപ്പെട്ടു.

വ്യാഴാഴ്ച വൈകുന്നേരം ആറു മണിയോടെയാണ് സംഭവം. പുതൂര്‍ ചേരിയില്‍ വീട്ടില്‍ അബ്ദുള്‍ സലാം (56), ആലുവ ശ്രീമൂലനഗരം ഇടപ്പള്ളത്ത് വീട്ടില്‍ നിയാസ് (42), മുന്‍ വനംവകുപ്പ് വാച്ചര്‍ കൃഷ്ണമൂര്‍ത്തി (60) എന്നിവരാണ് രണ്ട് പുലിപ്പല്ലും, അഞ്ച് കിലോ ചന്ദനവുമായി പിടിയിലായത്.

ചന്ദനവും, പുലിപ്പല്ലും വാങ്ങിക്കാന്‍ എത്തിയവരെന്ന വ്യാജേന വനംവകുപ്പിന്റെ വിജിലന്‍സ് സംഘം അബ്ദുള്‍ സലാമിനെ ബന്ധപ്പെട്ടു. അബ്ദുള്‍ സലാമിന്റെ ബൈക്കില്‍ ഇവര്‍ക്കായി മൂലക്കൊമ്പ് സ്വദേശി ചന്ദനവുമായി വരികയായിരിന്നു. വേഷം മാറി നിന്ന ഫ്‌ലയിങ്ങ് സ്‌ക്വാഡ് ഉദ്യോഗസ്ഥര്‍ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ മൂലക്കൊമ്പ് സ്വദേശി ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടു.

തുടര്‍ന്ന്, പുലിപ്പല്ലുമായി അബ്ദുള്‍ സലാമും, നിയാസും സ്‌ക്വാഡിന്റെ പിടിയിലായി. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് പുലിപ്പല്ല് മുന്‍ വാച്ചര്‍ കൃഷ്ണമൂര്‍ത്തി നല്‍കിയതാണ് എന്നറിഞ്ഞത്. വെള്ളിയാഴ്ച രാവിലെ കൃഷ്ണമൂര്‍ത്തിയെയും പിടികൂടി. മൂന്നു പേരെയും അഗളി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related Posts

തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
Kerala

തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

August 25, 2026
129
‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി
Kerala

‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

August 25, 2026
14
വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി, യുവതി ജീവനൊടുക്കി; വരന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം
Kerala

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി, യുവതി ജീവനൊടുക്കി; വരന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം

August 25, 2026
408
ഓണത്തിനിതാ മലപ്പുറത്തിന്റെ സ്‌നേഹസദ്യ; പള്ളിമുറ്റത്ത് ക്ഷേത്രകമ്മിറ്റിയുടെ ഓണസദ്യ
Kerala

ഓണത്തിനിതാ മലപ്പുറത്തിന്റെ സ്‌നേഹസദ്യ; പള്ളിമുറ്റത്ത് ക്ഷേത്രകമ്മിറ്റിയുടെ ഓണസദ്യ

August 25, 2026
145
തെരുവ് നായകളുടെ ദയാവധം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്
Kerala

തെരുവ് നായകളുടെ ദയാവധം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്

August 25, 2026
161
വാഹനങ്ങള്‍ അത്ര ‘പൂക്കി’ ആക്കേണ്ട; അനധികൃത വാഹന രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് എംവിഡി
Kerala

വാഹനങ്ങള്‍ അത്ര ‘പൂക്കി’ ആക്കേണ്ട; അനധികൃത വാഹന രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് എംവിഡി

August 25, 2026
5
Next Post
കുറ്റിപ്പുറത്ത് സുഹൃത്തിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

കുറ്റിപ്പുറത്ത് സുഹൃത്തിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

Recent News

നേപ്പാളിൽ 160 മരണം, കാണാമറയത്ത് 750ൽ അധികം പേർ; ഇന്ത്യയിലും ജാഗ്രത,

നേപ്പാളിൽ 160 മരണം, കാണാമറയത്ത് 750ൽ അധികം പേർ; ഇന്ത്യയിലും ജാഗ്രത,

August 27, 2026
1
നടുവട്ടം അയിലക്കാട് റോഡിൽതാമസിക്കുന്ന മുണ്ടേൻകാട്ടിൽ ഷാഫി നിര്യാതനായി

നടുവട്ടം അയിലക്കാട് റോഡിൽതാമസിക്കുന്ന മുണ്ടേൻകാട്ടിൽ ഷാഫി നിര്യാതനായി

August 27, 2026
3
ചങ്ങരംകുളം പന്താവൂർ ചീനിക്കപറമ്പിൽ മായിൻ നിര്യാതനായി

ചങ്ങരംകുളം പന്താവൂർ ചീനിക്കപറമ്പിൽ മായിൻ നിര്യാതനായി

August 27, 2026
4
ട്രെയിൻ യാത്രയ്ക്കിടെ യുവതിയെ ശുചിമുറിയിലേക്ക് വലിച്ചിട്ട് പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി തിരൂരിൽ അറസ്റ്റിൽ

ട്രെയിൻ യാത്രയ്ക്കിടെ യുവതിയെ ശുചിമുറിയിലേക്ക് വലിച്ചിട്ട് പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി തിരൂരിൽ അറസ്റ്റിൽ

August 27, 2026
6
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025