ചങ്ങരംകുളം:വർഷങ്ങളായി സ്ത്രീശാക്തീകരണ രംഗത്ത് മികവുറ്റ പ്രവർത്തനം കാഴ്ചവെച്ചു വരുന്ന കുടുംബശ്രീയുടെ 27മത് വാർഷികം ആഘോഷിച്ചു. ഒതളൂർ ജി യു പി സ്കൂളിൽ വെച്ച് നടന്ന പരിപാടി ആലംകോട് പഞ്ചായത്ത് പ്രസിഡന്റ് കെ വി ഷഹീർ ഉദ്ഘാടനം നിർവഹിച്ചു .സി ഡി എസ് മെമ്പർ സുരഭി സ്വാഗതം പറഞ്ഞ ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ സുജിത സുനിൽ അധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർ പേഴ്സൺ ഷഹന നാസർ,ആരോഗ്യ വിദ്യാഭ്യാസ കമ്മറ്റി ചെയര്‍മാന്‍ സി കെ പ്രകാശൻ,അബ്ദു റഹ്മാൻ, നളിനി,എന്നിവർ ആശംസ നേര്‍ന്നു