ചങ്ങരംകുളം:ആലംകോട് പഞ്ചായത്ത് 148 നമ്പർ അംഗൻവാടിയിൽ നിന്നും വിരമിക്കുന്ന രമണി ടീച്ചര്‍ക്ക് യാത്രയയപ്പ് സംഘടിപ്പിച്ചു.ഒതളൂർ ലക്ഷം വീട് എപിജെ സെന്ററിൽ വെച്ച് നടന്ന ചടങ്ങ് ആലംകോട് പഞ്ചായത്ത് പ്രസിഡന്റ് കെവി ഷെഹീർ ഉൽഘാടനം ചെയ്തു.ഷെരീഫ് മാസ്റ്റർ സ്വാഗതം പറഞ്ഞ പരിപാടിയില്‍ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർ പേഴ്സൺ ഷഹന നാസർ അധ്യക്ഷത വഹിച്ചു.മെമ്പര്‍മാരായ സുജിത സുനിൽ ,ആസിയ ഇബ്രാഹിം,സുലൈഖ ബാനു, എൻ വി ഉണ്ണി,മാനു മായിൽ ,റഷീദ് കിഴിക്കര , നാസർ വി പി, സക്കീർ കെ എച്ച്,കൃഷ്ണൻ പാവിട്ടപ്പുറം, മജീദ് പാവിട്ടപ്പുറം എന്നിവർ ആശംസകള്‍ നേര്‍ന്നു