കാൽ തെറ്റി പുഴയിൽ വീണ വിദ്യാർഥി മുങ്ങി മരിച്ചു. കണ്ണൂർ പുല്ലൂക്കര കൊച്ചിയങ്ങാടി ശ്രീനാരായണ മന്ദിരത്തിനു സമീപം വാഴയിൽ ശ്രീഹരി (14) ആണ് മരിച്ചത്. സ്കൂൾ അവധിയായതിനാൽ ബെംഗളൂരുവിലുള്ള പിതാവിന്റെ അടുത്ത് പോയതായിരുന്നു. ഞായറാഴ്ച ദിവസം കുടുംബസമേതം മൈസൂരുവിൽ വിനോദയാത്രയ്ക്ക് പോയപ്പോഴാണ് അപകടം. രാജീവൻ സജിത ദമ്പതികളുടെ മകനാണ്. സഹോദരി ശ്രീ പാർവതി.