ചങ്ങരംകുളം: സമസ്ത കേരള ഇസ്ലാം മത വിദ്യഭ്യാസ ബോർഡിൻ്റെ ലഹരി വിരുദ്ധ കാമ്പയിനിൻ്റെ ഭാഗമായി പള്ളിക്കര ഇസ്ലാമിയ്യ മദ്റസയിൽ ലഹരി വിരുദ്ധ അസംബ്ലി ചേർന്നു.അബ്ദുൽ ഖാദിർ ഫൈസി തലക്കശ്ശേരി ലഹരി ബോധവൽക്കരണ പ്രഭാഷണം നടത്തി. ലഹരി നാടിനാപത്തും സമ്പത്തിനും മാനത്തിനും നഷ്ടം വരുത്തുന്ന മഹാവിനാശകാരിയാണെന്നും അദ്ദേഹം പറഞ്ഞു.
മുഹമ്മദ് സയാൻ എം വി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ അബ്ദുൽ ഖാദർ ഹാജി , ട്രഷറർ കെ ഷറഫുദ്ധീൻ ഹാജി, കെ എച്ച് ബഷീർ, മൊയ്തീൻ പി.കെ, അസ്ലം കെ,സമദ് സമസ്ത കേരള ഇസ്ലാം മത വിദ്യഭ്യാസ ബോർഡിൻ്റെ ലഹരി വിരുദ്ധ കാമ്പയിനിൻ്റെ ഭാഗമായി അറക്കൽ സിറാജുൽ ഇസ്ലാം മദ്റസയിൽ ലഹരി വിരുദ്ധ അസംബ്ലി ചേർന്നു.ഷറഫുദ്ദീൻ മുസ്ല്യാർ ലഹരി ബോധവൽക്കരണ പ്രഭാഷണം നടത്തി. മുഹമ്മദ് നാജിദ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.കെ വി മുഹമ്മദ് ഫാറൂഖി, സി സി ഉസ്മാൻ മൗലവി, അബ്ദുറഹ്മാൻ വാഫി, ഇബ്രാഹീം മൗലവി, സകരിയ ഫൈസി, മുജീബ് അൻവരി, അബ്ദുട്ടി മൗലവി, മുഹമ്മദ് ഇജ് ലാൽ, ഷിമിൽ മജീദ് മുറഹിബ് സമാൻ,അസ്മി ശഹബാസ്, മുഹമ്മദ് ലിസാൻ ഷാമിൽ എന്നിവർ നേതൃത്വം നൽകി.