• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ബൈക്കിനും ഓട്ടോയ്ക്കും പ്രവേശനമില്ല;ആറുവരിപ്പാതയില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചുതുടങ്ങി; എൻട്രിക്കും എക്സിറ്റിനും പ്രത്യേകം പോയിന്‍റുകള്‍

cntv team by cntv team
May 18, 2025
in UPDATES
A A
ബൈക്കിനും ഓട്ടോയ്ക്കും പ്രവേശനമില്ല;ആറുവരിപ്പാതയില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചുതുടങ്ങി; എൻട്രിക്കും എക്സിറ്റിനും പ്രത്യേകം പോയിന്‍റുകള്‍
0
SHARES
405
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ആറുവരിയിൽ നിർമാണം പൂർത്തിയായ ദേശീയപാത 66ൽ ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോയ്ക്കും പ്രവേശനമില്ല. കാൽനടയാത്രികർക്ക് പ്രവേശനമില്ലാത്ത പാതയിൽ ട്രാക്ടറുകളും ഓടിക്കാൻ അനുമതിയില്ല. ഇത് വ്യക്തമാക്കുന്ന സൂചനാ ബോർഡുകൾ ദേശീയപാതയിലെ എൻട്രികളിൽ സ്ഥാപിച്ചുതുടങ്ങി.

ബൈക്കുകൾക്ക് അനുമതിയില്ലെന്നും സർവിസ് റോഡുകളാണ് ഉപയോഗിക്കേണ്ടതെന്നും നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇരുചക്രവാഹനമുള്‍പ്പെടെ വേഗം കുറഞ്ഞ വണ്ടികള്‍ ആറുവരിപ്പാതയിലെ ഏറ്റവും ഇടതുവശത്തെ ലൈനിലൂടെ അനുവദിക്കണമെന്ന നിർദേശം സർക്കാറിന് മുന്നിലുണ്ടായിരുന്നെങ്കിലും അത് യാഥാർഥ്യമായില്ല.

പ്രത്യേക എൻട്രി, എക്സിറ്റ് പോയിന്‍റുകൾ

ആറുവരിപ്പാതയിലേക്ക് പ്രവേശിക്കാനും പുറത്തുകടക്കാനും പ്രത്യേക എൻട്രി, എക്സിറ്റ് പോയിന്‍റുകളാണ് തയാറാക്കിയിരിക്കുന്നത്. എൻട്രിയിലൂടെ അകത്ത് കടക്കാൻ മാത്രമേ സാധിക്കൂ. അതുപോലെ എക്സിറ്റിലൂടെ പുറത്തുകടക്കാനും. മറിച്ചുള്ള യാത്ര തടയാനായി എൻട്രി, എക്സിറ്റ് പോയിന്‍റുകളിൽ സ്റ്റംപുകൾ സ്ഥാപിച്ച് ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. കാമറകളും സ്ഥാപിക്കുമെന്നാണ് വിവരം.

ആറുവരിപ്പാതയിൽ വണ്ടിയോടിക്കേണ്ടത് ഇങ്ങനെ…

ആറുവരിപ്പാതയിൽ വാഹനമോടിക്കുമ്പോൾ ഏറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പലർക്കും അറിയാവുന്ന കാര്യങ്ങളാണെങ്കിലും അറിയാത്ത ആളുകളും നിരവധിയാണ്. പ്രധാന കാര്യം ലെയ്ൻ ട്രാഫിക് കൃത്യമായി പാലിച്ച് വേണം വണ്ടിയോടിക്കാൻ എന്നതാണ്.

ലെയ്ൻ ട്രാഫിക് സംവിധാനമുള്ള റോഡുകളിൽ കൃത്യമായും ട്രാഫിക് നിയമങ്ങൾ പാലിക്കണം. വേഗത കൂടുതലായതിനാൽ അപകടസാധ്യതയും കൂടുതലാണ്. ട്രാക്കുകൾ മാറുമ്പോൾ ഇൻഡികേറ്റർ ഇടുകയും മിറർ നോക്കി പുറകിലെ വാഹനത്തിന്റെ സ്ഥാനം മനസ്സിലാക്കുകയും വേണം. ചെറിയൊരു അശ്രദ്ധപോലും വലിയ അപകടങ്ങൾ ഉണ്ടാക്കാം.

ആറ് വരിയിൽ ഇരുവശത്തും മൂന്ന് വരി വീതമാണല്ലോ. ഇതിൽ ഒന്നാമത്തെ ലെയ്ന്‍, അതായത് ഏറ്റവും ഇടതുവശമുള്ള ലെയ്ന്‍, ഭാരവാഹനങ്ങള്‍ക്കും വേഗത കുറഞ്ഞ മറ്റ് വാഹനങ്ങള്‍ക്കുമാണ്. ചരക്കുലോറികള്‍, ട്രക്ക്, മറ്റ് ഭാരവാഹനങ്ങൾ എന്നിവയെല്ലാം ഈ ലെയ്‌നാണ് ഉപയോഗിക്കേണ്ടത്. നടുവിലെ വരിയാണ് നോര്‍മല്‍ ലെയിന്‍ അഥവാ സുരക്ഷിതവേഗ ഇടനാഴി. നടുവിലെ ഈ ലെയ്‌നിലൂടെയാണ് ദീര്‍ഘ ദൂരം സുരക്ഷിതവേഗതയില്‍ പോകേണ്ട വാഹനങ്ങള്‍ ഡ്രൈവ് ചെയ്യേണ്ടത്. വേഗം കുറഞ്ഞ ഒന്നാമത്തെ ലെയ്നിൽ പോകുന്ന വാഹനങ്ങൾക്ക് മുന്നിലുള്ള മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യാനും നടുവിലെ ലെയ്‌നിലേക്ക് കയറാം. ഓവർടേക്ക് ചെയ്ത ശേഷം തിരികെ ഇടത്തേ ലൈനിലേക്ക് തന്നെ കടക്കണം.

വലതുവശത്തെ ലെയ്ൻ, അതായത് മീഡിയനോട് ചേർന്നുള്ള വരി, ഒഴിച്ചിടണമെന്ന് പറഞ്ഞല്ലോ. ഈ വരി എമർജൻസി വാഹനങ്ങൾക്കും ഓവർടേക്കിങ്ങിനും മാത്രമുള്ളതാണ്. അതായത്, ഈ വരിയിൽ മറ്റ് വാഹനങ്ങൾ കൂടുതൽ സമയം ഓടിക്കരുത്. ആംബുലൻസ്, ഫയർ സർവിസ് ഉൾപ്പെടെയുള്ള എമർജൻസി വാഹനങ്ങൾക്കായി ഒഴിച്ചിടേണ്ടതാണ് ഈ വരി. നടുവിലെ വരിയിലൂടെ പോകുന്ന വേഗം കൂടിയ വാഹനങ്ങൾക്ക് മുന്നിലെ വാഹനത്തെ മറികടക്കാൻ ഈ വരിയിലേക്ക് കയറാം. ഓവർടേക് ചെയ്തുകഴിഞ്ഞയുടൻ തന്നെ തിരികെ നടുവിലെ വരിയിലേക്ക് തന്നെ കടക്കണം.

ഓവർടേക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത്

. മധ്യത്തിലെ ട്രാക്കിലുള്ള വേഗത കൂടിയ വാഹനങ്ങൾ ഓവർടേക്ക് ചെയ്യേണ്ടിവന്നാൽ വലത്തേ ട്രാക്കിലേക്ക് കയറണം.

. ഉടൻ തന്നെ മധ്യത്തിലെ ട്രാക്കിലേക്ക് തിരിച്ചു വരണം.
പുറകിൽ വാഹനം ഇല്ലെന്ന് ഉറപ്പാക്കണം.

. ഇൻഡിക്കേറ്റർ ഉപയോഗിക്കണം.

. നിരന്തരം വശങ്ങളിലെ കണ്ണാടികളിലും, പുറകു വശം കാണുന്ന കണ്ണാടിയിലും നോക്കി ലെയ്നുകൾ നിരീക്ഷിക്കുക.

. ലെയ്ൻ മാറേണ്ടി വന്നാൽ പുറകിൽ വാഹനം ഇല്ലെന്ന് ഉറപ്പാക്കി ഇൻഡിക്കേറ്റർ ഇട്ട് മാത്രം മാറുക.

Related Posts

കൊൽക്കത്തയിൽ ദുർഗാപൂജക്കിടെ അപകടം; മരണം 19 ആയി
UPDATES

കൊൽക്കത്തയിൽ ദുർഗാപൂജക്കിടെ അപകടം; മരണം 19 ആയി

October 18, 2026
7
ഇന്ന് വടക്കൻ ജില്ലകളിൽ മഴ ശക്തമാക്കാൻ സാധ്യത; 5 ജില്ലകളിൽ യെല്ലോ അലർട്ട്
UPDATES

ഇന്ന് വടക്കൻ ജില്ലകളിൽ മഴ ശക്തമാക്കാൻ സാധ്യത; 5 ജില്ലകളിൽ യെല്ലോ അലർട്ട്

October 18, 2026
5
നിരോധിത മരുന്ന് കൈവശം വച്ചതിന് സൗദി പൊലീസ് പിടിയിലായ ഫിലോമിനയെ വിട്ടയച്ചു
UPDATES

നിരോധിത മരുന്ന് കൈവശം വച്ചതിന് സൗദി പൊലീസ് പിടിയിലായ ഫിലോമിനയെ വിട്ടയച്ചു

October 18, 2026
30
പരിക്കേറ്റ് ചികിത്സയിലിരിക്കേ പിതാവ് മരിച്ചു; യുവാവ് അറസ്റ്റിൽ, മർദനത്തിന് കാരണമായത് ചാർജിങ്ങിനെച്ചൊല്ലിയുള്ള തർക്കം
UPDATES

പരിക്കേറ്റ് ചികിത്സയിലിരിക്കേ പിതാവ് മരിച്ചു; യുവാവ് അറസ്റ്റിൽ, മർദനത്തിന് കാരണമായത് ചാർജിങ്ങിനെച്ചൊല്ലിയുള്ള തർക്കം

October 18, 2026
25
മകളെ ലൈംഗികാതിക്രമത്തിനിരയാക്കി; രണ്ടാം ഭർത്താവിനെ കൊന്ന് എളമക്കരയിലെ റെയിൽവേട്രാക്കിൽ തള്ളി യുവതി: അറസ്റ്റ്
UPDATES

മകളെ ലൈംഗികാതിക്രമത്തിനിരയാക്കി; രണ്ടാം ഭർത്താവിനെ കൊന്ന് എളമക്കരയിലെ റെയിൽവേട്രാക്കിൽ തള്ളി യുവതി: അറസ്റ്റ്

October 18, 2026
32
വട്ടംകുളം കാന്തള്ളൂർ മഹാദേവ ക്ഷേത്രത്തില്‍നവരാത്രി ആഘോഷത്തിന് തുടക്കമായി
UPDATES

വട്ടംകുളം കാന്തള്ളൂർ മഹാദേവ ക്ഷേത്രത്തില്‍നവരാത്രി ആഘോഷത്തിന് തുടക്കമായി

October 18, 2026
2
Next Post
കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തം, തുണിക്കട കത്തി, കൂടുതൽ ഫയർ ഫോഴ്സ് സംഘം സ്ഥലത്ത്

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തം, തുണിക്കട കത്തി, കൂടുതൽ ഫയർ ഫോഴ്സ് സംഘം സ്ഥലത്ത്

Recent News

കൊൽക്കത്തയിൽ ദുർഗാപൂജക്കിടെ അപകടം; മരണം 19 ആയി

കൊൽക്കത്തയിൽ ദുർഗാപൂജക്കിടെ അപകടം; മരണം 19 ആയി

October 18, 2026
7
ഇന്ന് വടക്കൻ ജില്ലകളിൽ മഴ ശക്തമാക്കാൻ സാധ്യത; 5 ജില്ലകളിൽ യെല്ലോ അലർട്ട്

ഇന്ന് വടക്കൻ ജില്ലകളിൽ മഴ ശക്തമാക്കാൻ സാധ്യത; 5 ജില്ലകളിൽ യെല്ലോ അലർട്ട്

October 18, 2026
5
നിരോധിത മരുന്ന് കൈവശം വച്ചതിന് സൗദി പൊലീസ് പിടിയിലായ ഫിലോമിനയെ വിട്ടയച്ചു

നിരോധിത മരുന്ന് കൈവശം വച്ചതിന് സൗദി പൊലീസ് പിടിയിലായ ഫിലോമിനയെ വിട്ടയച്ചു

October 18, 2026
30
പരിക്കേറ്റ് ചികിത്സയിലിരിക്കേ പിതാവ് മരിച്ചു; യുവാവ് അറസ്റ്റിൽ, മർദനത്തിന് കാരണമായത് ചാർജിങ്ങിനെച്ചൊല്ലിയുള്ള തർക്കം

പരിക്കേറ്റ് ചികിത്സയിലിരിക്കേ പിതാവ് മരിച്ചു; യുവാവ് അറസ്റ്റിൽ, മർദനത്തിന് കാരണമായത് ചാർജിങ്ങിനെച്ചൊല്ലിയുള്ള തർക്കം

October 18, 2026
25
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025