തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ സ്വകാര്യ ബസ് കണ്ടക്ടർക്ക് കുത്തേറ്റു. മദ്യപിച്ചെത്തിയ ഡ്രൈവർ ബാബുരാജാണ് കണ്ടക്ടർ വിനോജിനെ ഒന്നിലധികം തവണ കുത്തിപരിക്കേൽപ്പിച്ചത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബാബുരാജിനെ ഫോർട്ട് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
മദ്യലഹരിയിലെത്തിയ ബാബുരാജിനെ വാഹനമോടിക്കാൻ കണ്ടക്ടർ അനുവദിച്ചിരുന്നില്ല. ഇതിനെ തുടർന്നുണ്ടായ ദേഷ്യത്തിലാണ് ആക്രമണം നടത്തിയത്. കൃത്യം നടത്തിയ ശേഷം ഓടിരക്ഷപ്പെടാൻ ശ്രമിച്ച ബാബുരാജിനും നിലത്ത് വീണ് പരിക്കേറ്റിരുന്നു. ഇയാളും ചികിത്സയിലാണ്.