ക്ലബ് മെമ്പറായിരുന്ന എ പി രഞ്ജിത്തിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പത്താമത് ജില്ലാ അവാർഡുകൾ യഥാക്രമം കല,സാംസ്കാരികം, കാരുണ്യം എന്നീ മേഖലകളിൽ എടപ്പാൾ വിശ്വനാഥ്. ആത്മജൻ പള്ളിപ്പാട്. ബഷീർ തുറയാറ്റിൽ എന്നിവർക്ക് നൽകും മെയ് 18 ന് വൈകീട്ട് 6 .30 ന് പോത്തനൂർ ഗവ : സ്കൂളിൽ വെച്ച് നടക്കുന്ന സാംസ്കാരിക ചടങ്ങിൽ വെച്ച് എം പി അബ്ദുസമദ് സമദാനി എം പി ഉദ്ഘാടനം ചെയ്യുന്ന വേദിയിൽ തവനൂർ എം എൽ എ ഡോ : കെ ടി ജലീൽ അവാർഡുകൾ വിതരണം ചെയ്യും .ചടങ്ങിൽ കാലടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ജി ബാബു കഥാ കൃത്ത് പി സുരേന്ദ്രൻ സി ഹരിദാസ് എക്സ് എം പി തുടങ്ങിയ സാമൂഹ്യ സാംസ്കാരിക നായകൻമാർ പങ്കെടുക്കുമെന്ന് ക്ലബ് ഭാരവാഹികളായ പ്രസിഡന്റ് സലാം പോത്തനൂർ സെക്രട്ടറി ലെനിൻ എ പ്രോഗ്രാം കോഡിനേറ്റർ വി കെ വിജയൻ കെ നാരായണൻ നമ്പൂതിരി എം എം സുബൈദ കബീർ എടക്കയിൽ. സി മോഹൻദാസ് ഗംഗധരൻ എ കെ എന്നിവർ അറിയിച്ചു.











