ചങ്ങരംകുളം:ചങ്ങരംകുളം മേഖലയില്‍ നിന്ന് ഈവർഷത്തെ പരിശുദ്ധ ഹജ്ജ് കർമം നിർവഹിക്കുന്നതിന് യാത്ര പോകുന്ന ഹാജി മാർക്ക് കെ എൻ എം മണ്ഡലം കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ യാത്ര അയക്കൽ പരിപാടി സംഘടിപ്പിച്ചു.വളയംകുളം അസ്സബാഹ് ആർട്സ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ് പ്രൊഫ. എം എൻ മുഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു. കുഞ്ഞു മുഹമ്മദ് പന്താവൂർ അദ്ദൃക്ഷം വഹിച്ചു.പി പി എം അഷ്റഫ്, വി. മുഹമ്മദ് ഉണ്ണി ഹാജി,കെ.ഹമീദ് മാസ്റ്റർ,കെ.വി.മുഹമ്മദ് മൗലവി,പി.ഐ.മുജീബ് റഹ്മാൻ എന്നിവർ പ്രസംഗിച്ചു.







