• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, September 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

എംഡിഎംഎ കേസില്‍ അറസ്റ്റ്; പിടിച്ചെടുത്തത് ലഹരിവസ്തുവല്ലെന്ന് പരിശോധനാ ഫലം, യുവാക്കളെ വിട്ടയച്ചു

cntv team by cntv team
May 12, 2025
in Kerala
A A
എംഡിഎംഎ കേസില്‍ അറസ്റ്റ്; പിടിച്ചെടുത്തത് ലഹരിവസ്തുവല്ലെന്ന് പരിശോധനാ ഫലം, യുവാക്കളെ വിട്ടയച്ചു
0
SHARES
103
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഷൊര്‍ണ്ണൂര്‍: എംഡിഎംഎ കേസില്‍ റിമാന്‍ഡ് ചെയ്ത രണ്ട് യുവാക്കളെ പൊലീസ് വിട്ടയച്ചു. പിടിച്ചെടുത്തത് എംഡിഎംഎ അല്ലെന്ന ലാബ് പരിശോധനാ ഫലം വന്നതോടെയാണ് ഒറ്റപ്പാലം വട്ടംകണ്ടത്തില്‍ നജീം (28), ആറങ്ങോട്ടുകര കോഴിക്കോട്ടില്‍ ഷമീര്‍ (41) എന്നിവരെ വിട്ടയച്ചത്.ഏപ്രില്‍ ഒന്‍പതിനാണ് കൊച്ചിന്‍ പാലത്തിന് സമീപത്ത് നിന്നും നജീമിനെയും ഷമീറിനെയും പൊലീസ് പിടികൂടുന്നത്. ഇവരില്‍ നിന്നും എംഡിഎംഎയ്ക്ക് സമാനമായ ഒരു ഗ്രാം പൊടിയും തൂക്കിക്കൊടുക്കുന്നതിനുള്ള ഇലക്ട്രോണിക്‌സ് ത്രാസുകള്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും പിടിച്ചെടുത്തിരുന്നു. നജീം ലഹരി വിരുദ്ധ സംഘത്തിന്റെ നിരീക്ഷണത്തിലുള്ള വ്യക്തിയാണെന്നും പൊലീസ് പറയുന്നു.എന്നാല്‍ ലാബ് പരിശോധനാ ഫലം വന്നതില്‍ നിന്നും പിടിച്ചെടുത്തത് എംഡിഎംഎയല്ലെന്ന് വ്യക്തമായതോടെ ഇവരെ മോചിപ്പിക്കാന്‍ പൊലീസ് കോടതിയില്‍ കത്ത് നല്‍കുകയായിരുന്നു. കോഴിക്കോട്ടും സമാനസംഭവം ഉണ്ടായിരുന്നു. പിടിച്ചെടുത്തത് എംഡിഎംഎ അല്ലെന്ന് ലാബ് പരിശോധനാ ഫലം വന്നതോടെ എട്ട് മാസം റിമാന്‍ഡില്‍ കഴിഞ്ഞ യുവതിക്കും യുവാവിനും ജാമ്യം അനുവദിക്കുകയായിരുന്നു.തച്ചംപൊയില്‍ പുഷ്പയെന്ന റെജീന (42), തെക്കെപുരയില്‍ സനീഷ് കുമാര്‍ (38) എന്നിവര്‍ക്കെതിരെ താമരശ്ശേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. 2024 ഓഗസ്റ്റിലായിരുന്ന പുതുപ്പാടി ആനോറേമ്മലുള്ള വാടകവീട്ടില്‍ നിന്നും 58.53 ഗ്രാം എംഡിഎംഎയുമായി പുഷ്പയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് ഇവരുടെ സുഹൃത്ത് സനീഷ് കുമാറിനെയും പൊലീസ് പ്രതി ചേര്‍ത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ പിടിച്ചെടുത്തത് എംഡിഎംഎ അല്ലെന്ന് ലാബ് പരിശോധനാ ഫലം വന്നതോടെ ഇരുവരെയും വിട്ടയക്കുകയായിരുന്നു.

Related Posts

രാജേഷിന്റെ കുടുംബത്തിന് ‘ലൈഫ് ജാക്കറ്റ്’ ആയി മമ്മൂട്ടിയും എംജിഎം ഗ്രൂപ്പും; മക്കളുടെ വിദ്യാഭ്യാസം ഏറ്റെടുക്കും
Kerala

രാജേഷിന്റെ കുടുംബത്തിന് ‘ലൈഫ് ജാക്കറ്റ്’ ആയി മമ്മൂട്ടിയും എംജിഎം ഗ്രൂപ്പും; മക്കളുടെ വിദ്യാഭ്യാസം ഏറ്റെടുക്കും

September 9, 2026
17
ചങ്ങരംകുളത്ത് ഓട്ടോ ഓടിച്ചിരുന്ന പൊറൂക്കരയിൽ താമസിക്കുന്ന ബിനോയ് ചികിത്സയില്‍ ഇരിക്കെ മരിച്ചു
Kerala

ചങ്ങരംകുളത്ത് ഓട്ടോ ഓടിച്ചിരുന്ന പൊറൂക്കരയിൽ താമസിക്കുന്ന ബിനോയ് ചികിത്സയില്‍ ഇരിക്കെ മരിച്ചു

September 9, 2026
54
സംസ്ഥാനത്ത് നാളെ മുതല്‍ മൂന്ന് ദിവസം മഴ സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേര്‍ട്ട്
Kerala

സംസ്ഥാനത്ത് നാളെ മുതല്‍ മൂന്ന് ദിവസം മഴ സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേര്‍ട്ട്

September 9, 2026
22
എസ്ബിഐയിൽ 242 സ്‌പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകൾ; 93,000 രൂപ വരെ ശമ്പളം
Jobs

എസ്ബിഐയിൽ 242 സ്‌പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകൾ; 93,000 രൂപ വരെ ശമ്പളം

September 9, 2026
18
ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന ശേഷം പിതാവ് വിഷം കഴിച്ചു
Crime

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന ശേഷം പിതാവ് വിഷം കഴിച്ചു

September 9, 2026
318
‘രാഷ്ട്രീയമായി ഇഡി ചെയ്യുന്ന കാര്യങ്ങൾ രാഷ്ട്രീയമായിത്തന്നെ നേരിടും’; പിണറായി വിജയൻ
Kerala

‘രാഷ്ട്രീയമായി ഇഡി ചെയ്യുന്ന കാര്യങ്ങൾ രാഷ്ട്രീയമായിത്തന്നെ നേരിടും’; പിണറായി വിജയൻ

September 9, 2026
29
Next Post
ഇന്ദിരാഭവനില്‍ ആവേശം; കെപിസിസിയെ ഇനി സണ്ണി ജോസഫ് നയിക്കും

ഇന്ദിരാഭവനില്‍ ആവേശം; കെപിസിസിയെ ഇനി സണ്ണി ജോസഫ് നയിക്കും

Recent News

രാജേഷിന്റെ കുടുംബത്തിന് ‘ലൈഫ് ജാക്കറ്റ്’ ആയി മമ്മൂട്ടിയും എംജിഎം ഗ്രൂപ്പും; മക്കളുടെ വിദ്യാഭ്യാസം ഏറ്റെടുക്കും

രാജേഷിന്റെ കുടുംബത്തിന് ‘ലൈഫ് ജാക്കറ്റ്’ ആയി മമ്മൂട്ടിയും എംജിഎം ഗ്രൂപ്പും; മക്കളുടെ വിദ്യാഭ്യാസം ഏറ്റെടുക്കും

September 9, 2026
17
ചങ്ങരംകുളത്ത് ഓട്ടോ ഓടിച്ചിരുന്ന പൊറൂക്കരയിൽ താമസിക്കുന്ന ബിനോയ് ചികിത്സയില്‍ ഇരിക്കെ മരിച്ചു

ചങ്ങരംകുളത്ത് ഓട്ടോ ഓടിച്ചിരുന്ന പൊറൂക്കരയിൽ താമസിക്കുന്ന ബിനോയ് ചികിത്സയില്‍ ഇരിക്കെ മരിച്ചു

September 9, 2026
54
സംസ്ഥാനത്ത് നാളെ മുതല്‍ മൂന്ന് ദിവസം മഴ സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് നാളെ മുതല്‍ മൂന്ന് ദിവസം മഴ സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേര്‍ട്ട്

September 9, 2026
22
എസ്ബിഐയിൽ 242 സ്‌പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകൾ; 93,000 രൂപ വരെ ശമ്പളം

എസ്ബിഐയിൽ 242 സ്‌പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകൾ; 93,000 രൂപ വരെ ശമ്പളം

September 9, 2026
18
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025