• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 20, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

അടിച്ചു മോനെ…; അബുദബി ബി​ഗ് ടിക്കറ്റ് ഭാ​ഗ്യം, 46 കോടിയുടെ സമ്മാനം മലയാളിക്ക്

ckmnews by ckmnews
November 4, 2024
in Kerala
A A
അടിച്ചു മോനെ…; അബുദബി ബി​ഗ് ടിക്കറ്റ് ഭാ​ഗ്യം, 46 കോടിയുടെ സമ്മാനം മലയാളിക്ക്
0
SHARES
3k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

അബുദബി: അബുദബി ബിഗ് ടിക്കറ്റിലൂടെ വമ്പന്‍ ഭാഗ്യം തേടിയെത്തിയത് പ്രവാസി മലയാളിയെ. 20 മില്യണ്‍ ദിര്‍ഹമാണ് (46 കോടിയോളം ഇന്ത്യന്‍ രൂപ) പ്രിന്‍സ് കോലശ്ശേരി സെബാസ്റ്റിയന് ലഭിച്ചത്. സുഹൃത്തുക്കളുമായി ഷെയറിട്ട് വാങ്ങിയ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. കഴിഞ്ഞ ദിവസം നടന്ന നറുക്കെടുപ്പിലാണ് പ്രിന്‍സിനെ വിജയിയായി പ്രഖ്യാപിച്ചത്. 197281 എന്നതായിരുന്നു പ്രിന്‍സിന്റെ ടിക്കറ്റ് നമ്പര്‍. ലഭിക്കുന്ന സമ്മാനത്തുക പത്തുപേര്‍ വീതം പങ്കിട്ടെടുക്കും. 100 ദിര്‍ഹം വീതം ഓരോരുത്തരും ഷെയറിട്ടാണ് ടിക്കറ്റ് വാങ്ങിയത്.സമ്മാനത്തുക ഓരോരുത്തരും രണ്ട് മില്യണ്‍ ദിര്‍ഹം വീതം പങ്കിട്ടെടുക്കുമെന്ന് പ്രിന്‍സ് പറഞ്ഞു. കഴിഞ്ഞ രണ്ടുവര്‍ഷമായി പ്രിന്‍സ് ടിക്കറ്റ് എടുക്കാറുണ്ട്. ബൈ വണ്‍ ഗെറ്റ് വണ്‍ ഫ്രീ ഓഫറിലൂടെ രണ്ട് ടിക്കറ്റുകളാണ് ഇത്തവണ സംഘം എടുത്തത്. മൂന്നാമത് ഒരു ടിക്കറ്റ് സൗജന്യമായി ലഭിക്കുകയും ചെയ്തു. സമ്മാനത്തുക ലഭിച്ച വിവരം പറയാന്‍ പ്രിതനിധികള്‍ വിളിക്കുന്നതിന് മുന്‍പ് തന്നെ സുഹൃത്തുക്കള്‍ പറഞ്ഞ് വിവരം അറിഞ്ഞിരുന്നുവെന്ന് പ്രിന്‍സ് പറഞ്ഞു.ആദ്യം കരുതിയത് തന്നെ പറ്റിക്കുകയാണെന്നാണ്. എന്നാല്‍ മറ്റൊരു സഹപ്രവര്‍ത്തകന്‍ കൂടി വിളിച്ചതോടെയാണ് വിശ്വാസമായത്. പിന്നീട് ബിഗ് ടിക്കറ്റ് പ്രതിനിധി വിളിച്ചതോടെയാണ് സമ്മാനം തങ്ങള്‍ക്കാണെന്ന് സ്ഥിരീകരിച്ചതെന്നും പ്രിന്‍സ് പറഞ്ഞു. തനിക്ക് സമ്മാനം ലഭിച്ചുവെന്നത് ഇപ്പോഴും വിശ്വാസിക്കാനായിട്ടില്ലെന്നും പ്രിൻസ് പ്രതികരിച്ചു.സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടുകൊണ്ടിരിക്കുന്ന സമയത്താണ് പ്രിന്‍സിന് സമ്മാനത്തുക ലഭിച്ചത്. സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടതിനെ തുടര്‍ന്ന് മക്കളെ നാട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു. സമ്മാനത്തുക കയ്പ്പറ്റിയ ശേഷം ആദ്യം തന്റെ മക്കളെ തിരികെ കൊണ്ടുവരുകയും ഇവിടെ പഠിക്കാന്‍ സൗകര്യമൊരുക്കുകയും ചെയ്യും. സമ്മാനത്തുകയുടെ ഒരു ഭാഗം ജീവകാരുണ്യ പ്രവര്‍ത്തനത്തിന് മാറ്റിവെക്കുമെന്നും പ്രിന്‍സ് പറഞ്ഞു. എട്ട് വര്‍ഷമായി പ്രിന്‍സ് യുഎഇയിലുണ്ട്. ഷാര്‍ജയില്‍ ഭാര്യക്കൊപ്പമാണ് താമസം. എഞ്ചിനീയറാണ് പ്രിന്‍സ്.

Related Posts

ലൊക്കേഷന്‍ ചതിച്ചു’തൃത്താലയിൽ പോലീസിനെ കബളിപ്പിച്ച് വീടിന്റെ മച്ചിൽ ഒളിച്ചിരുന്ന പ്രതിയെ പിടികൂടി.
Kerala

ലൊക്കേഷന്‍ ചതിച്ചു’തൃത്താലയിൽ പോലീസിനെ കബളിപ്പിച്ച് വീടിന്റെ മച്ചിൽ ഒളിച്ചിരുന്ന പ്രതിയെ പിടികൂടി.

August 20, 2025
12
വേൾഡ് അമേച്ചർ ചെസ്സ് ചാമ്പ്യൻഷിപ്പിൽ മത്സരിക്കാൻ ഒരുങ്ങി എടപ്പാൾ സ്വദേശി ബാലഗണേശന്‍
Kerala

വേൾഡ് അമേച്ചർ ചെസ്സ് ചാമ്പ്യൻഷിപ്പിൽ മത്സരിക്കാൻ ഒരുങ്ങി എടപ്പാൾ സ്വദേശി ബാലഗണേശന്‍

August 20, 2025
8
സുരേഷ്ഗോപി സമ്മാനിച്ച പോളില്‍ റെക്കോര്‍ഡ് തിരുത്തി’യദുകൃഷ്ണന്‍ ദേശീയ ചാമ്പ്യന്‍ഷിപ്പിന്
Kerala

സുരേഷ്ഗോപി സമ്മാനിച്ച പോളില്‍ റെക്കോര്‍ഡ് തിരുത്തി’യദുകൃഷ്ണന്‍ ദേശീയ ചാമ്പ്യന്‍ഷിപ്പിന്

August 20, 2025
46
തൃശ്ശൂരിലെ ആറ് ബിജെപി കൗണ്‍സിലര്‍മാര്‍ ഓരോരുത്തര്‍ക്കും അഞ്ച് ലക്ഷം രൂപ പിഴ; ഇവരുടെ വക്കീലും അടക്കണം 5 ലക്ഷം
Kerala

തൃശ്ശൂരിലെ ആറ് ബിജെപി കൗണ്‍സിലര്‍മാര്‍ ഓരോരുത്തര്‍ക്കും അഞ്ച് ലക്ഷം രൂപ പിഴ; ഇവരുടെ വക്കീലും അടക്കണം 5 ലക്ഷം

August 20, 2025
13
റോഡ് പരിപാലനത്തിലെ വീഴ്ച; മലപ്പുറം ജില്ലയിൽ മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ
Kerala

റോഡ് പരിപാലനത്തിലെ വീഴ്ച; മലപ്പുറം ജില്ലയിൽ മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

August 20, 2025
74
വേടൻ ഒളിവിൽ തുടരുന്നു, പൊലീസ് സംരക്ഷണം നൽകിയിട്ടില്ല, രാജ്യം വിടാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ
Kerala

വേടൻ ഒളിവിൽ തുടരുന്നു, പൊലീസ് സംരക്ഷണം നൽകിയിട്ടില്ല, രാജ്യം വിടാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

August 20, 2025
47
Next Post
പാലക്കാട് 30 കോടിയുടെ ക്രിക്കറ്റ് സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയം നിർമിക്കാൻ KCA; ജനുവരിയില്‍ നിർമാണം തുടങ്ങും

പാലക്കാട് 30 കോടിയുടെ ക്രിക്കറ്റ് സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയം നിർമിക്കാൻ KCA; ജനുവരിയില്‍ നിർമാണം തുടങ്ങും

Recent News

മകൾ സാക്ഷി; ബിഗ് ബോസ് താരവും നടിയുമായ ആര്യ ബാബു വിവാഹിതയായി

മകൾ സാക്ഷി; ബിഗ് ബോസ് താരവും നടിയുമായ ആര്യ ബാബു വിവാഹിതയായി

August 20, 2025
94
റീലുകള്‍ ഇനി ഇന്‍സ്റ്റന്റായി ഡബ് ചെയ്യാം; പുതിയ എഐ ഫീച്ചറുമായി മെറ്റ

റീലുകള്‍ ഇനി ഇന്‍സ്റ്റന്റായി ഡബ് ചെയ്യാം; പുതിയ എഐ ഫീച്ചറുമായി മെറ്റ

August 20, 2025
4
ലൊക്കേഷന്‍ ചതിച്ചു’തൃത്താലയിൽ പോലീസിനെ കബളിപ്പിച്ച് വീടിന്റെ മച്ചിൽ ഒളിച്ചിരുന്ന പ്രതിയെ പിടികൂടി.

ലൊക്കേഷന്‍ ചതിച്ചു’തൃത്താലയിൽ പോലീസിനെ കബളിപ്പിച്ച് വീടിന്റെ മച്ചിൽ ഒളിച്ചിരുന്ന പ്രതിയെ പിടികൂടി.

August 20, 2025
12
വേൾഡ് അമേച്ചർ ചെസ്സ് ചാമ്പ്യൻഷിപ്പിൽ മത്സരിക്കാൻ ഒരുങ്ങി എടപ്പാൾ സ്വദേശി ബാലഗണേശന്‍

വേൾഡ് അമേച്ചർ ചെസ്സ് ചാമ്പ്യൻഷിപ്പിൽ മത്സരിക്കാൻ ഒരുങ്ങി എടപ്പാൾ സ്വദേശി ബാലഗണേശന്‍

August 20, 2025
8
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025