• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, June 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

മതിയായ കാരണം അറിയിക്കാതെ അറസ്റ്റ് ചെയ്യുന്നത് മൗലികാവകാശ ലംഘനം: ഹൈക്കോടതി

cntv team by cntv team
May 10, 2025
in Kerala
A A
മതിയായ കാരണം അറിയിക്കാതെ അറസ്റ്റ് ചെയ്യുന്നത് മൗലികാവകാശ ലംഘനം: ഹൈക്കോടതി
0
SHARES
60
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: കേസന്വേഷണത്തിന്റെ ഭാഗമായി വ്യക്തികളെ മതിയായ കാരണം അറിയിക്കാതെ അറസ്റ്റ് ചെയ്യുന്നത് മൗലികാവകാശ ലംഘനമാണെന്ന് ഹൈക്കോടതി. അറസ്റ്റ് ചെയ്യാനുളള സാഹചര്യം വ്യക്തമായി ബോധ്യപ്പെടുത്തി വേണം അറസ്റ്റ് രേഖപ്പെടുത്താനെന്ന് ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 22(1) വ്യവസ്ഥ ചെയ്യുന്നുണ്ടെന്നും അറസ്റ്റിനുളള കാരണം എഴുതിനല്‍കുന്നത് ഏറ്റവും ഉചിതമായിരിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചിട്ടുണ്ടെന്നും ഹൈക്കോടതി പറഞ്ഞു.

സമാന സാഹചര്യത്തില്‍ വ്യത്യസ്ത കേസുകളില്‍ അറസ്റ്റിലായ രണ്ടുപേരെ ഉടന്‍ വിട്ടയക്കാന്‍ നിര്‍ദേശിച്ചുകൊണ്ടുളള ഉത്തരവില്‍ ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് ഇക്കാര്യം വ്യക്തമാക്കിയത്.

ലഹരിമരുന്ന് കേസില്‍ മലപ്പുറത്ത് തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത യുവാവിന്റെ പിതാവും നിക്ഷേപത്തട്ടിപ്പ് കേസില്‍ പത്തനംതിട്ട കോയിപ്പുറം പൊലീസ് അറസ്റ്റ് ചെയ്ത യുവതിയുടെ മാതാവുമാണ് ഹൈക്കോടതിയെ സമീപിച്ചത്. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പൊലീസ് മക്കളെ അറസ്റ്റ് ചെയ്തതെന്നും വിട്ടയക്കണമെന്നുമായിരുന്നു ആവശ്യം. അതത് മജിസ്‌ട്രേറ്റ് കോടതികള്‍ ജാമ്യം നിഷേധിച്ചതിനാല്‍ രണ്ടുപേരും നിലവില്‍ ജയിലിലാണ്.

ഇരുവരെയും ഒരു സെക്കന്‍ഡുപോലും കസ്റ്റഡിയില്‍ വയ്ക്കരുതെന്ന് ഹര്‍ജികള്‍ തീര്‍പ്പാക്കിക്കൊണ്ട് ഹൈക്കോടതി പറഞ്ഞു. രണ്ട് കേസുകളിലും കാരണങ്ങള്‍ എഴുതി നല്‍കിയിട്ടില്ലെന്നും കോടതി വ്യക്തമാക്കി. മാനദണ്ഡങ്ങള്‍ പാലിച്ച് ഇവരെ വീണ്ടും അറസ്റ്റ് ചെയ്യുന്നതിന് ഈ ഉത്തരവ് തടസമാകില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

Related Posts

തെരുവ് നായ ആക്രമണം:പരിക്കേറ്റവരുടെ വീടുകളിൽ ആലങ്കോട് പഞ്ചായത്ത് ഭരണ സമിതി സന്ദർശനം നടത്തി
Kerala

തെരുവ് നായ ആക്രമണം:പരിക്കേറ്റവരുടെ വീടുകളിൽ ആലങ്കോട് പഞ്ചായത്ത് ഭരണ സമിതി സന്ദർശനം നടത്തി

June 22, 2026
366
പള്ളിപ്പാന, അയ്യപ്പൻ വിളക്ക് ആശാൻ ആലംകോട് ഗംഗാധരൻ നായർ അനുസ്മരണം സംഘടിപ്പിച്ചു
Kerala

പള്ളിപ്പാന, അയ്യപ്പൻ വിളക്ക് ആശാൻ ആലംകോട് ഗംഗാധരൻ നായർ അനുസ്മരണം സംഘടിപ്പിച്ചു

June 22, 2026
147
മദ്യനയത്തിൽ ആശങ്കകൾ അകറ്റാൻ സർക്കാരിന് ഉത്തരവാദിത്തം ഉണ്ട് പാർട്ടി ചർച്ച ചെയ്യും; കെ സി വേണുഗോപാൽ
Kerala

മദ്യനയത്തിൽ ആശങ്കകൾ അകറ്റാൻ സർക്കാരിന് ഉത്തരവാദിത്തം ഉണ്ട് പാർട്ടി ചർച്ച ചെയ്യും; കെ സി വേണുഗോപാൽ

June 22, 2026
48
മഴ കനക്കുന്നു, മലപ്പുറം ഉൾപ്പെടെ 8 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala

മഴ കനക്കുന്നു, മലപ്പുറം ഉൾപ്പെടെ 8 ജില്ലകളിൽ യെല്ലോ അലർട്ട്

June 22, 2026
36
‘സ്‌നേഹപൂർവം പടിയിറങ്ങുന്നു’; മല്ലികാ സുകുമാരൻ ‘അമ്മ’യിൽ നിന്ന് രാജിവെച്ചു, ശ്വേതയ്ക്ക് പിന്തുണ
Entertainment

‘സ്‌നേഹപൂർവം പടിയിറങ്ങുന്നു’; മല്ലികാ സുകുമാരൻ ‘അമ്മ’യിൽ നിന്ന് രാജിവെച്ചു, ശ്വേതയ്ക്ക് പിന്തുണ

June 22, 2026
145
ക്ഷേമപെൻഷൻ 3000 രൂപയാക്കുന്നത് വൈകില്ല; പെൻഷൻ മാനദണ്ഡങ്ങളിൽ മാറ്റംവരുത്തുന്നത് ആലോചനയിൽ-മുഖ്യമന്ത്രി
Kerala

ക്ഷേമപെൻഷൻ 3000 രൂപയാക്കുന്നത് വൈകില്ല; പെൻഷൻ മാനദണ്ഡങ്ങളിൽ മാറ്റംവരുത്തുന്നത് ആലോചനയിൽ-മുഖ്യമന്ത്രി

June 22, 2026
152
Next Post
നിർത്തിയിട്ട കാർ പിന്നോട്ടിറങ്ങി ദേഹത്ത് കയറി; വിരുന്ന് വന്ന രണ്ടരവയസ്സുകാരന് ദാരുണാന്ത്യം

നിർത്തിയിട്ട കാർ പിന്നോട്ടിറങ്ങി ദേഹത്ത് കയറി; വിരുന്ന് വന്ന രണ്ടരവയസ്സുകാരന് ദാരുണാന്ത്യം

Recent News

എസ് ഡി പി ഐ ആലംകോട് നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റി സ്ഥാപക ദിനം ആചരിച്ചു

എസ് ഡി പി ഐ ആലംകോട് നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റി സ്ഥാപക ദിനം ആചരിച്ചു

June 22, 2026
154
യോഗയിലൂടെ ആരോഗ്യമുള്ള ശരീരവും മാനസികമായ സന്തോഷവും നിലനിർത്താം:അനിത കൊളക്കാട്ട് പന്താവൂർ

യോഗയിലൂടെ ആരോഗ്യമുള്ള ശരീരവും മാനസികമായ സന്തോഷവും നിലനിർത്താം:അനിത കൊളക്കാട്ട് പന്താവൂർ

June 22, 2026
127
ഇന്റർനാഷണൽ യോഗ ദിനാചരണം:അസ്സാബാഹ് കോളേജിൽ ‘മെഗാ യോഗ സെഷൻ’ സംഘടിപ്പിച്ചു

ഇന്റർനാഷണൽ യോഗ ദിനാചരണം:അസ്സാബാഹ് കോളേജിൽ ‘മെഗാ യോഗ സെഷൻ’ സംഘടിപ്പിച്ചു

June 22, 2026
64
ഖത്തർ പ്രവാസി മുസ്തഫ പൂക്കാത്ത് ചികിത്സയില്‍ ഇരിക്കെ നാട്ടില്‍ നിര്യാതനായി

ഖത്തർ പ്രവാസി മുസ്തഫ പൂക്കാത്ത് ചികിത്സയില്‍ ഇരിക്കെ നാട്ടില്‍ നിര്യാതനായി

June 22, 2026
522
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025