കേരളത്തില്‍ 14 ജില്ലകളിലും എല്ലാ സ്ഥലങ്ങളിലും ഇന്ന് സിവില്‍ ഡിഫന്‍സ് മോക്ക് ഡ്രില്‍ നടത്തും. മോക്ക് ഡ്രില്ലിൻ്റെ നടപടിക്രമങ്ങൾ താഴെ കൊടുക്കുന്നു:
വൈകുന്നേരം നാല് മണിക്കാണ് മോക്ക് ഡ്രില്‍ ആരംഭിക്കുക.
നാല് മണി മുതല്‍ 30 സെക്കന്‍ഡ് അലേര്‍ട്ട് സൈറണ്‍ മൂന്ന് വട്ടം നീട്ടി ശബ്ദിക്കും.
സൈറണ്‍ ശബ്ദം കേള്‍ക്കുന്ന ഇടങ്ങളിലും കേള്‍ക്കാത്ത ഇടങ്ങളിലും 4.02നും 4.29നും ഇടയില്‍ ആണ് മോക്ക്ഡ്രില്‍ നടത്തേണ്ടത്.
കേന്ദ്ര നിര്‍ദേശം അനുസരിച്ച് സൈറണ്‍ ഇല്ലാത്ത ഇടങ്ങളില്‍ ആരാധനാലയങ്ങളിലെ അനൗൺസ്‌മെന്റ് സംവിധാനങ്ങള്‍ ഉപയോഗിച്ച് പൊതുജനങ്ങളെ അലര്‍ട്ട് ചെയ്യുന്നത് പരിഗണിക്കാം.
4.28 മുതല്‍ സുരക്ഷിതം എന്ന സൈറണ്‍ 30 സെക്കന്‍ഡ് മുഴങ്ങും.
സൈറണുകള്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നേരിട്ട് പ്രവര്‍ത്തിപ്പിക്കും.
മോക്ക് ഡ്രില്ലില്‍ ജീവന് അപകടം ഉണ്ടാക്കുന്ന തരത്തില്‍ നടപടികള്‍ ഉണ്ടാകുന്നില്ല എന്ന് ഉറപ്പ് വരുത്തുക.