ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മ പെരുന്നാൾ ആഘോഷിച്ചു പെരുന്നാൾ തലേന്ന് ശനിയാഴ്ച വൈകീട്ട് സന്ധ്യ നമസ്ക്കാരവും വചന സന്ദേശവും ഉണ്ടായി.ഞായറാഴ്ച രാവിലെ വികാരി ഫാ.
ഫാ.ബിജുമുങ്ങാംകന്നേൽ വിശുദ്ധ കുർബാന അർപ്പിച്ചു പെരുന്നാൾ സന്ദേശം ,പ്രദക്ഷിണം ,ധൂപപ്രാർത്ഥന ,ആശീർവാദം ,സ്നേഹവിരുന്ന് എന്നിവ ഉണ്ടായി.പെരുന്നാൾ ആഘോഷ ത്തിന് വികാരി ഫാ ബിജുമുങ്ങാംകുന്നേൽ, ട്രസറ്റി സി.യു ശലമോൻ, സെക്രട്ടറി ടൈറ്റസ് ഡേവിഡ് എന്നിവരടങ്ങുന്ന മാനേജിംഗ് കമ്മിറ്റി നേതൃത്വം നൽകി