ചങ്ങരംകുളം :ചാലിശേരി സെൻറ് പിറേറ്ഴ്സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി എo പി പി എം സൺഡേ സ്കൂളിൻ്റെ നേതൃത്വത്തിൽ നടന്നു വന്ന ജെക്കബറ്റ് സിറിയൻ വെക്കേഷൻ ബൈബിൾ സ്കൂൾ (JS VBS) വർണ്ണാഭമായ റാലിയോടെ ശനിയാഴ്ച സമാപിച്ചു.ഞാൻ കർത്താവിൽ ആനന്ദിക്കും എന്ന ചിന്താവിഷയത്തെ ആസ്പദമാക്കി ഒരാഴ്ച നീണ്ടുനിന്ന ജെ.എസ് വി.ബി എസിൽ സംഗീതം ,ബൈബിൾ പഠനം ,അലങ്കാരദിനം ,സ്പോർട്സ് ദിനം , ദാന ർപ്പണം , ലഹരി വിരുദ്ധ പ്രതിജ്ഞ ,വിനോദയാത്ര എന്നിവ ഉണ്ടായി.ശനിയാഴ്ച രാവിലെ കുർബ്ബാനക്ക്ശേഷം അങ്ങാടി ചുറ്റിയുള്ള വി. ബി. എസ് റാലി നടന്നു.സമാപന സമ്മേളനം വികാരി ഫാ. ബിജു മുങ്ങാംകുന്നേൽ ഉദ്ഘാടനം ചെയതു.സൺഡേസ്കൂൾ പ്രധാന അധ്യാപിക ഷീന മിൽട്ടൺ അധ്യക്ഷനായി.ട്രസ്റ്റി സി.യു.ശലമോൻ ,സെക്രട്ടറി ടൈറ്റസ് ഡേവീഡ് ,അദ്ധ്യാപകരായ ലൂസിചെറിയാൻ,നവോമി കുഞ്ഞുമോൻ , ജോളി സണ്ണി , മോളി വിൽസൻ ,ലീഡർമാരായ ആൽബിൻ ആൻ്റണി ,കെ.എസ് ആൻമേരി എന്നിവർ സംസാരിച്ചു.കുട്ടികളുടെ വിവിധ കലാപരിപാടികളും സമ്മാനദാനവും ഉണ്ടായി.ജെ എസ് വി.ബി എസിന് വികാരി ഫാ.ബിജുമുങ്ങാംകുന്നേൽ ,സൺഡേ സ്കൂൾ പ്രധാനദ്ധ്യാപിക ഷീന മിൽട്ടൺ , സ്റ്റാഫ് സെക്രട്ടറി ജിനുവിനു ,അദ്ധ്യാപകരായ ലെന്ന സജി,ജിനുനോബി , ഹന്ന കൊള്ളന്നൂർ എന്നിവർ നേതൃത്വം നൽകി.