• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, June 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കോന്നി ആനക്കൊട്ടിലിൽ കുട്ടി മരിച്ച സംഭവം; കുടംബത്തിന് 5 ലക്ഷം രൂപ നൽകും, മാറ്റങ്ങളോടെ ആനക്കൊട്ടിൽ ഒന്നാം തീയതി മുതൽ തുറന്ന് പ്രവർത്തിക്കും

cntv team by cntv team
April 26, 2025
in Kerala
A A
കോന്നി ആനക്കൊട്ടിലിൽ കുട്ടി മരിച്ച സംഭവം; കുടംബത്തിന് 5 ലക്ഷം രൂപ നൽകും, മാറ്റങ്ങളോടെ ആനക്കൊട്ടിൽ ഒന്നാം തീയതി മുതൽ തുറന്ന് പ്രവർത്തിക്കും
0
SHARES
71
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോന്നി ആനക്കൊട്ടിലിൽ നാലു വയസ്സുകാരൻ തൂണ്‍ ഇളകി വീണ് മരിച്ച സംഭവം ദൗർഭാഗ്യകരമെന്ന് കെ യു ജനീഷ് കുമാർ എംഎൽഎ. വനംവകുപ്പിന് ഇന്ന് ഉദോഗ്യസ്ഥതല റിപ്പോർട്ട് നൽകും. ഫയർ ഫോഴ്സ്, ആരോഗ്യ വിഭാഗങ്ങൾ ചൂണ്ടിക്കാട്ടിയ പോരായ്മകൾ പരിഹരിക്കും. ആനക്കൊട്ടിൽ ഒന്നാം തീയതി മുതൽ തുറന്ന് പ്രവർത്തിക്കും എന്നും അദ്ദേഹം പറഞ്ഞു. മാറ്റങ്ങളോടെ ആയിരിക്കും പ്രവർത്തനം ആരംഭിക്കുക. മേഖലകളായി തിരിച്ച് സുരക്ഷ ശക്തമാക്കും. മരിച്ച കുട്ടിയുടെ കുടുംബത്തിന് സർക്കാർ 5 ലക്ഷം രൂപ നൽകും. അപകട കാരണമായ ഫെൻസിങ് പൂർണമായി പൊളിച്ച് നീക്കും.

സംഭവത്തിൽ ജീവനക്കാരെ വനം വകുപ്പ് സസ്‌പെൻഡ് ചെയ്തിരുന്നു. കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിന്റെ ചുമതലയുള്ള സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ആർ അനിൽകുമാറിനെ ദക്ഷിണ മേഖലാ സിസിഎഫ് ആര്‍. കമലാഹര്‍ സസ്പെൻഡ് ചെയ്തു .സലീം, സതീഷ്, സജിനി, സുമയ്യ ഷാജി എന്നീ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരെ സസ്‌പെൻഡ് ചെയ്യാന്‍ നിര്‍ദേശം നല്‍കി. അതോടൊപ്പം ഡിഎഫ്ഓ , റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്നിവരെ സ്ഥലം മാറ്റിയെക്കും. വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ന്റെ നിര്‍ദേശ പ്രകാരം ആണ്‌ നടപടി എടുത്തത് . ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച ഉണ്ടായെന്നും സ്ഥലത്തെ സുരക്ഷാക്രമീകരണങ്ങൾ ഉദ്യോഗസ്ഥർ വിലയിരുത്തിയില്ലെന്നും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി.അടൂര്‍ കടമ്പനാട് സ്വദേശി അഭിരാം ആണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇളകി നില്‍ക്കുകയായിരുന്ന തൂണില്‍ പിടിച്ച് ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ തൂണ് മറിഞ്ഞ് കുഞ്ഞിന്റെ ദേഹത്തേയ്ക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അഭിറാമിനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Related Posts

‘വി.ഡി സതീശൻ അഹങ്കാരി, ഇനി കാലുപിടിക്കാനില്ല’; കൂടിക്കാഴ്ചക്ക് അനുമതി ലഭിച്ചില്ലെന്ന് സുകുമാരൻ നായർ
Kerala

‘വി.ഡി സതീശൻ അഹങ്കാരി, ഇനി കാലുപിടിക്കാനില്ല’; കൂടിക്കാഴ്ചക്ക് അനുമതി ലഭിച്ചില്ലെന്ന് സുകുമാരൻ നായർ

June 20, 2026
126
എന്‍ സി എസ് സി അവാർഡ് ശനിയാഴ്ച  പാവിട്ടപ്പുറത്ത് നടക്കും
Kerala

എന്‍ സി എസ് സി അവാർഡ് ശനിയാഴ്ച പാവിട്ടപ്പുറത്ത് നടക്കും

June 20, 2026
217
മദ്യനികുതി; പിന്നിൽ കർണാടക ലോബി, എത്ര കിട്ടിയെന്ന് മുഖ്യമന്ത്രി പറയണമെന്ന് എംബി രാജേഷ്
Kerala

മദ്യനികുതി; പിന്നിൽ കർണാടക ലോബി, എത്ര കിട്ടിയെന്ന് മുഖ്യമന്ത്രി പറയണമെന്ന് എംബി രാജേഷ്

June 20, 2026
68
മൈക്രോഫിനാൻസ് തട്ടിപ്പ് കേസ്; വെള്ളാപ്പള്ളി നടേശന് കുരുക്ക്, ആദ്യ കുറ്റപത്രത്തിന് അംഗീകാരം നൽകി വിജിലൻസ് ഡയറക്ടർ
Kerala

മൈക്രോഫിനാൻസ് തട്ടിപ്പ് കേസ്; വെള്ളാപ്പള്ളി നടേശന് കുരുക്ക്, ആദ്യ കുറ്റപത്രത്തിന് അംഗീകാരം നൽകി വിജിലൻസ് ഡയറക്ടർ

June 20, 2026
30
സംസ്ഥാനത്ത് എലിപ്പനി വ്യാപിക്കുന്നു; 186പേർക്ക് രോഗബാധ, മൂന്നുപേർ മരിച്ചു
Kerala

സംസ്ഥാനത്ത് എലിപ്പനി വ്യാപിക്കുന്നു; 186പേർക്ക് രോഗബാധ, മൂന്നുപേർ മരിച്ചു

June 20, 2026
25
പ്ലസ് വൺ രണ്ടാം അലോട്‌മെന്റ്‌; പ്രവേശനം തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ
Kerala

പ്ലസ് വൺ രണ്ടാം അലോട്‌മെന്റ്‌; പ്രവേശനം തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ

June 20, 2026
26
Next Post
ശിവകാശിയിലെ പടക്കനിർമാണശാലയിൽ സ്ഫോടനം; 3 തൊഴിലാളികൾ മരിച്ചു

ശിവകാശിയിലെ പടക്കനിർമാണശാലയിൽ സ്ഫോടനം; 3 തൊഴിലാളികൾ മരിച്ചു

Recent News

‘വി.ഡി സതീശൻ അഹങ്കാരി, ഇനി കാലുപിടിക്കാനില്ല’; കൂടിക്കാഴ്ചക്ക് അനുമതി ലഭിച്ചില്ലെന്ന് സുകുമാരൻ നായർ

‘വി.ഡി സതീശൻ അഹങ്കാരി, ഇനി കാലുപിടിക്കാനില്ല’; കൂടിക്കാഴ്ചക്ക് അനുമതി ലഭിച്ചില്ലെന്ന് സുകുമാരൻ നായർ

June 20, 2026
126
എന്‍ സി എസ് സി അവാർഡ് ശനിയാഴ്ച  പാവിട്ടപ്പുറത്ത് നടക്കും

എന്‍ സി എസ് സി അവാർഡ് ശനിയാഴ്ച പാവിട്ടപ്പുറത്ത് നടക്കും

June 20, 2026
217
മദ്യനികുതി; പിന്നിൽ കർണാടക ലോബി, എത്ര കിട്ടിയെന്ന് മുഖ്യമന്ത്രി പറയണമെന്ന് എംബി രാജേഷ്

മദ്യനികുതി; പിന്നിൽ കർണാടക ലോബി, എത്ര കിട്ടിയെന്ന് മുഖ്യമന്ത്രി പറയണമെന്ന് എംബി രാജേഷ്

June 20, 2026
68
മൈക്രോഫിനാൻസ് തട്ടിപ്പ് കേസ്; വെള്ളാപ്പള്ളി നടേശന് കുരുക്ക്, ആദ്യ കുറ്റപത്രത്തിന് അംഗീകാരം നൽകി വിജിലൻസ് ഡയറക്ടർ

മൈക്രോഫിനാൻസ് തട്ടിപ്പ് കേസ്; വെള്ളാപ്പള്ളി നടേശന് കുരുക്ക്, ആദ്യ കുറ്റപത്രത്തിന് അംഗീകാരം നൽകി വിജിലൻസ് ഡയറക്ടർ

June 20, 2026
30
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025