കാശ്മീരിലെ പെഹൽഗാമിൽ ഭീകരാക്രമണത്തിൽ പ്രതിഷേധിച്ചും ,മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടും വെളിയംകോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചങ്ങരംകുളം സെന്ററിൽ മെഴുകുതിരി കത്തിച്ച് ഭീകര വിരുദ്ധ പ്രതിജ്ഞയെടുത്തു.ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. സിദ്ധീഖ് പന്താവൂർ ഉദ്ഘാടനം ചെയ്‌ത ചടങ്ങിന് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി അധ്യക്ഷൻ പിടി അബ്ദുൽ കാദർ അധ്യക്ഷത വഹിച്ചു.നാഹിർ ആലുങ്ങൾ, രഞ്ജിത്ത് ആടാട്ട്,ഹുറൈർ കൊടക്കാട്ട്, കാരയിൽ അപ്പു, കെ മുരളീധരൻ, കെ സൈനുദ്ധീൻ,കുഞ്ഞു കോക്കൂർ,മുസ്തഫ ചാലുപറമ്പിൽ, മണി മാസ്റ്റർ, സുജിത സുനിൽ, സികെ മോഹനൻ, ശരീഫ് മാസ്റ്റർ, പികെ അബ്ദുല്ലകുട്ടി,ശാന്ദിനി ചന്ദ്രൻ, ടി കൃഷണൻ നായർ, കെ സി അലി,സുഹൈർ എറവറാംകുന്ന്,അനീഷ് മൂക്കുതല തുടങ്ങിയവർ സംബന്ധിച്ചു.